- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്ക് ജിഎസ്ടി അന്ത്യം കുറിക്കുമോ? ചരക്ക് സേവന നികുതി നടപ്പിലായാൽ സംസ്ഥാന അതിർത്തികളിലെ ചെക് പോസ്റ്റുകൾ ഇല്ലാതാവും; ചെക്ക് പോസ്റ്റുകളിൽ കൈനീട്ടുന്ന ഏമാന്മാർ പട്ടിണിയിലാവും
ന്യൂഡൽഹി : പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ ചരക്ക്, സേവന നികുതി (ജിഎസ്ടി) ബിൽ പാസാക്കാനാവില്ലെന്നുറപ്പായി. കേന്ദ്രവും സംസ്ഥാനങ്ങളും വീണ്ടും തർക്കിച്ചു പിരിഞ്ഞതോടെയാണ് ഇത്. അതിനിടെ ജിഎസ്ടി നടപ്പാക്കുമ്പോൾ സംസ്ഥാനാതിർത്തികളിലെ ചെക്‌പോസ്റ്റുകൾ വേണ്ടെന്നുവയ്ക്കാൻ ധാരണയായി. ഇപ്പോഴത്തെ രീതിയിലെ ചെക് പോസ്റ്റുകൾ അഴിമതിയുടെ കേന്ദ്രങ്ങളാണ്. ഇതു കൂടി പരിഗണിച്ചാണ് തീരുമാനം. ഭൂമിയിടപാടും രാജ്യാന്തര സമുദ്രമേഖലയിലെ വാണിജ്യ പ്രവർത്തനങ്ങളും ഉൾപ്പെടെ പുതിയ ഇനങ്ങൾ കൂടി ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരാൻ കേന്ദ്രം നിർദ്ദേശിച്ചതാണ് ചർച്ചകൾ വഴിമുട്ടിച്ചത്. പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്താനുള്ള കേന്ദ്ര നീക്കത്തെ സംസ്ഥാനങ്ങൾ ശക്തമായി എതിർത്തപ്പോൾ ഇന്നു തുടരാനിരുന്ന ചർച്ച ഉപേക്ഷിക്കുകയും ചെയ്തു. 22,23 തീയതികളിൽ കൗൺസിൽ വീണ്ടും ചേരും. ഇതേസമയം, ചെക്‌പോസ്റ്റുകളിൽ വാഹനങ്ങൾ നിർത്തിയിട്ട് ചരക്കുകൾ പരിശോധിക്കുന്ന ഇപ്പേഴത്തെ രീതി ഒഴിവാക്കുകയെന്ന വ്യവസ്ഥ കൗൺസിൽ അംഗീകരിച്ചു. ഉൽപന്നം പുറപ്പെടുന്ന സംസ്ഥാനത്തു നടക്കുന്ന പരിശോധനകള
ന്യൂഡൽഹി : പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ ചരക്ക്, സേവന നികുതി (ജിഎസ്ടി) ബിൽ പാസാക്കാനാവില്ലെന്നുറപ്പായി. കേന്ദ്രവും സംസ്ഥാനങ്ങളും വീണ്ടും തർക്കിച്ചു പിരിഞ്ഞതോടെയാണ് ഇത്. അതിനിടെ ജിഎസ്ടി നടപ്പാക്കുമ്പോൾ സംസ്ഥാനാതിർത്തികളിലെ ചെക്‌പോസ്റ്റുകൾ വേണ്ടെന്നുവയ്ക്കാൻ ധാരണയായി. ഇപ്പോഴത്തെ രീതിയിലെ ചെക് പോസ്റ്റുകൾ അഴിമതിയുടെ കേന്ദ്രങ്ങളാണ്. ഇതു കൂടി പരിഗണിച്ചാണ് തീരുമാനം.
ഭൂമിയിടപാടും രാജ്യാന്തര സമുദ്രമേഖലയിലെ വാണിജ്യ പ്രവർത്തനങ്ങളും ഉൾപ്പെടെ പുതിയ ഇനങ്ങൾ കൂടി ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരാൻ കേന്ദ്രം നിർദ്ദേശിച്ചതാണ് ചർച്ചകൾ വഴിമുട്ടിച്ചത്. പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്താനുള്ള കേന്ദ്ര നീക്കത്തെ സംസ്ഥാനങ്ങൾ ശക്തമായി എതിർത്തപ്പോൾ ഇന്നു തുടരാനിരുന്ന ചർച്ച ഉപേക്ഷിക്കുകയും ചെയ്തു. 22,23 തീയതികളിൽ കൗൺസിൽ വീണ്ടും ചേരും. ഇതേസമയം, ചെക്‌പോസ്റ്റുകളിൽ വാഹനങ്ങൾ നിർത്തിയിട്ട് ചരക്കുകൾ പരിശോധിക്കുന്ന ഇപ്പേഴത്തെ രീതി ഒഴിവാക്കുകയെന്ന വ്യവസ്ഥ കൗൺസിൽ അംഗീകരിച്ചു.
ഉൽപന്നം പുറപ്പെടുന്ന സംസ്ഥാനത്തു നടക്കുന്ന പരിശോധനകളുടെ രേഖകൾ ഓൺലൈനായി പരിശോധിച്ചു വാഹനങ്ങൾ കടത്തിവിടാനുള്ള സംവിധാനമാണ് ഏർപ്പെടുത്തുകയെന്നു ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. എങ്കിലും സംശയമുള്ള കേസുകളിൽ എക്‌സൈസിനോ സംസ്ഥാന സർക്കാരിന്റെ ഇതര ഏജൻസികൾക്കോ പരിശോധന നടത്തുന്നതിനു തടസ്സമുണ്ടാവില്ല. ഇത് ചെക്‌പോസ്റ്റുകളിലെ അഴിമതിക്ക് വലിയൊരളവിൽ അന്ത്യം കുറിക്കും. കൈക്കൂലി തടയുമെന്നതിനാലാണ് എല്ലാ സംസ്ഥാനങ്ങളുെ ഇതിനെ അംഗീകരിച്ചത്.
കേന്ദ്രം തയാറാക്കിയ കരടു നിയമത്തിന്റെ വകുപ്പു തിരിച്ചുള്ള രണ്ടു ദിവസത്തെ ചർച്ചയാണു നിശ്ചയിച്ചിരുന്നത്. നികുതി പരിധി, ഉൽപാദക സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാരം തുടങ്ങിയ പ്രധാന തർക്കങ്ങൾ നേരത്തേ പരിഹരിച്ചിരുന്നു. എന്നാൽ ഒന്നരക്കോടി രൂപയിൽ താഴെ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ നികുതി പിരിവ് വിട്ടുകൊടുക്കാൻ സംസ്ഥാനങ്ങൾ തയാറല്ല. അന്തർ സംസ്ഥാന ജിഎസ്ടി നടപ്പാക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്കു നൽകുകയും വേണം. എന്നാൽ, ഈ ആവശ്യങ്ങളോടു കേന്ദ്രത്തിനു യോജിപ്പില്ല.
ഇതിനിടെയാണു ഭൂമിയിടപാടുകളുടെ സ്റ്റാംപ് ഡ്യൂട്ടി, സമുദ്രമേഖലയിലെ വാണിജ്യ ഇടപാടുകൾ എന്നിവയ്ക്കു ജിഎസ്ടി വേണമെന്ന ആവശ്യം കേന്ദ്രം ഉന്നയിക്കുന്നത്. ഭൂമിയിടപാടുകളോ രാജ്യാന്തര സമുദ്ര മേഖലയിലെത്തുന്ന യാനങ്ങളിൽ നിന്നു നികുതി പിരിക്കുന്നതോ നേരത്തേ ചർച്ചയ്ക്കു വന്നിരുന്നില്ല.
നോട്ട് പിൻവലിക്കലിനും സഹകരണ ബാങ്കുകൾക്കെതിരായ കേന്ദ്ര നയത്തിനുമെതിരെ കർക്കശ നിലപാടെടുത്തു നിൽക്കുന്ന സംസ്ഥാനങ്ങൾക്കു മുന്നിൽ പുതിയ ആവശ്യങ്ങളുന്നയിച്ചു വിലപേശാനുള്ള തന്ത്രത്തെ സംസ്ഥാനങ്ങൾ പരാജയപ്പെടുത്തുകയായിരുന്നെന്ന് തോമസ് ഐസക് വിശദീകരിക്കുന്നു.