ജിഎസ്ടി നടപ്പിലായതോടെ ആപ്പിൾ അവരുടെ പ്രമുഖ ഐഫോൺ മോഡലുകൾക്ക് ഇന്ത്യയിൽ വിലകുറച്ചു. ഐഫോൺ 7, ഐഫോൺ 6എസ്, ഐഫോൺ എസ്ഇ എന്നീ മോഡലുകൾക്കാണ് വിലക്കുറവ്. ആപ്പിൾ ഇന്ത്യയുടെ വെബ്‌സൈറ്റിൽ ഈ മൂന്ന് മോഡലുകളുടെയും വില വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, മാർക്കറ്റിലുള്ള ഐഫോൺ 6, ഐഫോൺ 5എസ് എന്നീ മോഡലുകളുടെ വിലയിൽ മാറ്റമില്ല.

ഐഫോൺ 7പ്ലസിന് 32ജിബി മോഡലിന് 67,300 രൂപയാണ് വില. 128 ജിബി മോഡലിന് 76,200 രൂപയും 256ജിബി മോഡലിന് 85,400 രൂപയുമാണ് പുതിയ വില. ഐഫോൺ7 32 ജിബി മോഡലിന് 56,200 രൂപയും 128 ജിബി മോഡലിന് 65,200 രൂപയും 256ജിബി മോഡലിന് 74,400 രൂപയുമാണ് വില.

ഓൺലൈൻ സ്‌റ്റോറുകളിൽ ഐഫോണിന് ഇതിലും വിലക്കുറവുണ്ട്. ഐഫോൺ 7 32 ജിബിക്ക് ഫ്‌ലിപ്പ്കാർട്ടിൽ 20 ശതമാനം ഡിസ്‌കൗണ്ടോടെ 47,699 രൂപയ്ക്ക് ലഭ്യമാണ്. 128ജിബി മോഡലിന് ഫ്‌ളിപ്പ്കാർട്ടിലെ വില 56,499 രൂപയാണ്. 256ജിബി മോഡലിന് 70,499 രൂപയും. എന്നാൽ, ഈ രണ്ട് മോഡലുകൾക്കും കാര്യമായ ഡിസ്‌കൗണ്ടുണ്ടെന്ന് പറയാനാവില്ല. ഐഫോൺ 7 പ്ലസ് 32ജിബി മോഡൽ 61,199 രൂപയ്ക്ക് ഫ്‌ളിപ്പ്കാർട്ടിൽ ലഭ്യമാണ്. 128 ജിപി 69,999 രൂപയ്ക്കും.

ഐഫോൺ 7 പ്ലസ് 128 ജിബി ഫോണിന് 76,200 രൂപയാണ് യഥാർഥവില. ഓൺലൈനിലൂടെ വാങ്ങിയാൽ 6201 രൂപ ഡിസ്‌കൗണ്ട് ലഭിക്കും. ആമസോണിൽ ഐഫോൺ 7 32 ജിബി മോഡലിന് 45,900 രൂപയാണ് വിലയിട്ടിരിക്കുന്നത്. 7 പ്ലസ് 128 ജിബി മോഡലിന് 64,540 രൂപയും. 7 പ്ലസ് 256 ജിബിമോഡലിന് 89,900 രൂപയാണ് ആമസോണിലെ വില.

ഐഫോൺ 6എസ് 32 ജിബി മോഡലിന് ഔദ്യോഗിക വില 46,900 രൂപയാണ്. 128ജിബിക്ക് 55,900 രൂപയും. 6എസ് പ്ലസ് 32 ജിബിക്ക് 56,100 രൂപയും 128 ജിബിക്ക് 65,000 രൂപയുമാണ് വില. ഫ്‌ളിപ്പ്കാർട്ടിൽ 32 ജിബി മോഡൽ 37,299 രൂപയ്ക്ക് ലഭ്യമാണ്. ഔദ്യോഗിക വിലയായി ഫ്‌ളിപ്പ്കാർട്ട് ഇപ്പോഴും നൽകിയിരിക്കുന്നത് 47,999 രൂപയാണ്. അവരുടെ കണക്കനുസരിച്ച് 9601 രൂപയുടെ ഡിസ്‌കൗണ്ടാണ് ലഭിക്കുക.

ആമസോണിൽ ഐഫോൺ 6എസ് 32 ജിബിക്ക് 37,599 രൂപയാണ് വില. റോസ് ഗോൾഡ് നിറത്തിലുള്ള ഫോൺ 40,490 രൂപയ്ക്കും ലഭ്യമാണ്. 6എസ് 128 ജിബി മോഡലിന് 79,999 രൂപയാണ് ആമസോണിലെ വില. 6എസ് പ്ലസ് 16 ജിബി മോഡൽ 45,499 രൂപയ്ക്കും ലഭ്യമാണ്. ഐഫോൺ 6 32 ജിബി മോഡൽ ഫ്‌ളിപ്പ്കാർട്ടിൽ 26,999 രൂപയ്ക്ക് ലഭ്യമാണ്. എക്‌സ്‌ചേഞ്ചാണെങ്കിൽ 15,000 രൂപ കുറച്ചും ിട്ടും.