- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജി.എസ്.ടി ഈടാക്കുമ്പോൾ അമിതലാഭം നേടുന്നത് തടയുന്നതിനുള്ള സംവിധാനത്തിന് കേന്ദ്ര സർക്കാർ രൂപം നൽകി; വീഴ്ച വരുത്തിയാൽ വ്യാപാരികളിൽനിന്ന് പിഴ ഈടാക്കും; ജി.എസ്.ടി രജിസ്ട്രേഷനും റദ്ദാക്കും; വിലക്കുറവിന്റെ ആനുകൂല്യം ലഭിക്കുന്നില്ലെന്ന പരാതിയുള്ള ഉപഭോക്താക്കൾ സ്‌ക്രീനിങ് സമിതിയെ സമീപിക്കണം
ന്യൂഡൽഹി: ജി.എസ്.ടി ഈടാക്കുമ്പോൾ അമിതലാഭം നേടുന്നത് തടയുന്നതിനുള്ള 'നാഷണൽ ആന്റി പ്രോഫിറ്റിയറിങ് അഥോറിറ്റി'ക്ക് കേന്ദ്ര സർക്കാർ രൂപം നൽകി. ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് അതേറിറ്റിക്ക് അംഗീകാരം നൽകിയത്. കൂടുതൽ ഇനങ്ങൾ കുറഞ്ഞ ജി.എസ്.ടി. നിരക്കിലേക്ക് കൊണ്ടുവന്നിരുന്നു ഇതിന്റെ ഉപയോഗം വിലക്കുറവായി ജനങ്ങളിലെത്തിക്കുന്നതിനാണ് അഥോറിറ്റി രൂപവത്കരിക്കുന്നതെന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിന്റെ നടപടികളിൽ വീഴ്ച വരുത്തിയാൽ വ്യാപാരികളിൽനിന്ന് പിഴ ഈടാക്കാനും അവരുടെ ജി.എസ്.ടി രജിസ്ട്രേഷൻ റദ്ദാക്കാനും അഥോറിറ്റിക്ക് അധികാരമുണ്ടായിരിക്കും. അതേ സമയം ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ജി.എസ്.ടി. നിരക്കിൽ മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞ ആഴ്ച ഗുവാഹാട്ടിയിൽ ചേർന്ന ജി.എസ്.ടി. കൗൺസിൽ തീരുമാനിച്ചിരുന്നു. എന്നാൽ, അതിനുശേഷവും വിലക്കുറവ് അനുഭവപ്പെടുന്നില്ലെന്ന് വ്യാപകമായ പരാതി ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അമിത ലാഭം തടയൽ അഥോറിറ്റിക്ക് രൂപം നൽകുന്നത്. അഥോറിറ്റിയെ നയിക്കുന്നത് കേന്ദ്ര
ന്യൂഡൽഹി: ജി.എസ്.ടി ഈടാക്കുമ്പോൾ അമിതലാഭം നേടുന്നത് തടയുന്നതിനുള്ള 'നാഷണൽ ആന്റി പ്രോഫിറ്റിയറിങ് അഥോറിറ്റി'ക്ക് കേന്ദ്ര സർക്കാർ രൂപം നൽകി. ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് അതേറിറ്റിക്ക് അംഗീകാരം നൽകിയത്.
കൂടുതൽ ഇനങ്ങൾ കുറഞ്ഞ ജി.എസ്.ടി. നിരക്കിലേക്ക് കൊണ്ടുവന്നിരുന്നു ഇതിന്റെ ഉപയോഗം വിലക്കുറവായി ജനങ്ങളിലെത്തിക്കുന്നതിനാണ് അഥോറിറ്റി രൂപവത്കരിക്കുന്നതെന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇതിന്റെ നടപടികളിൽ വീഴ്ച വരുത്തിയാൽ വ്യാപാരികളിൽനിന്ന് പിഴ ഈടാക്കാനും അവരുടെ ജി.എസ്.ടി രജിസ്ട്രേഷൻ റദ്ദാക്കാനും അഥോറിറ്റിക്ക് അധികാരമുണ്ടായിരിക്കും. അതേ സമയം ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ജി.എസ്.ടി. നിരക്കിൽ മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞ ആഴ്ച ഗുവാഹാട്ടിയിൽ ചേർന്ന ജി.എസ്.ടി. കൗൺസിൽ തീരുമാനിച്ചിരുന്നു. എന്നാൽ, അതിനുശേഷവും വിലക്കുറവ് അനുഭവപ്പെടുന്നില്ലെന്ന് വ്യാപകമായ പരാതി ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അമിത ലാഭം തടയൽ അഥോറിറ്റിക്ക് രൂപം നൽകുന്നത്.
അഥോറിറ്റിയെ നയിക്കുന്നത് കേന്ദ്ര സെക്രട്ടറിക്ക് തുല്യമായ പദവിയുള്ള മുതിർന്ന ഉദ്യോഗസ്ഥനായിരിക്കും, മാത്രമല്ല കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ പ്രവർത്തിക്കുന്ന നാല് ഉദ്യോഗസ്ഥർ ടെക്നിക്കൽ അംഗങ്ങളായിരിക്കും. അത് പോലെത്തന്നെ അമിതലാഭം തടയൽ അഥോറിറ്റിയുടെ ഭാഗമായി സംസ്ഥാനങ്ങളിൽ സ്റ്റാൻഡിങ് കമ്മിറ്റിയും സ്റ്റിയറിങ് കമ്മിറ്റിയും രൂപവത്കരിക്കാനും സെൻട്രൽ ബോർഡ് ഓഫ് എക്സൈസ് ആൻഡ് കസ്റ്റംസിന്റെ കീഴിൽ ഡയറക്ടർ ജനറൽ ഓഫ് സേഫ് ഗാർഡ്സും പ്രവർത്തിക്കാമനും തീരുമായി.
ജി.എസ്.ടി. നിരക്ക് മാറ്റം കൊണ്ട് ലഭിക്കേണ്ട വിലക്കുറവിന്റെ ആനുകൂല്യം ലഭിക്കുന്നില്ലെന്ന പരാതിയുള്ള ഉപഭോക്താക്കൾ സ്‌ക്രീനിങ് സമിതിയെയാണ് ആദ്യം സമീപിക്കേണം എന്നാൽ, രാജ്യവ്യാപകമായി നിലവിലുള്ള ഉത്പന്നങ്ങളും സേവനങ്ങളുമാണ് പരാതിക്കിടയാക്കിയതെങ്കിൽ, പരാതി സ്റ്റാൻഡിങ് കമ്മിറ്റിക്ക് നേരിട്ട് നൽകണമെന്നും അറിയിച്ചു.
പിന്നീട് പ്രാഥമിക പരിശോധനകൾക്കുശേഷം സ്റ്റാൻഡിങ് കമ്മിറ്റി സി.ബി.ഇ.സി.യുടെ ഡയറക്ടർ ജനറലിന് കൈമാറണമെന്നും അദ്ദേഹം നിരീക്ഷണങ്ങൾ ഉൾപ്പെടുത്തി അഥോറിറ്റിക്ക് വിവരങ്ങൾ സമർപ്പിക്കുമെന്നും അറിയിച്ചു, അത് പോലെത്തന്നെ അമിതലാഭം തടയാൻ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെങ്കിൽ അഥോറിറ്റിക്ക് ഇടപെടാമെന്നും അറിയിച്ചു.