- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എണ്ണവില വർധനവിൽ നട്ടംതിരിഞ്ഞ് ജനങ്ങൾ; അവശ്യ സാധനങ്ങൾക്കും പൊള്ളുന്ന വിലക്കയറ്റതിനിടെ രാജ്യത്ത് 143 ഉത്പന്നങ്ങളുടെ നികുതി കൂട്ടാൻ കേന്ദ്രസർക്കാറിന്റെ നീക്കം; ജിഎസ്ടി കൗൺസിൽ സംസ്ഥാനങ്ങളോട് അഭിപ്രായം തേടി; വില കൂട്ടുന്നത് ടിവിയും കണ്ണടയുടെ ഫ്രൈം, ചോക്ലേറ്റുകൾ, ലെതർ ഉത്പന്നങ്ങളും അടക്കം
ന്യൂഡൽഹി: പെട്രോൾ വിലയുടെ വർധനവിൽ നട്ടം തിരിയുകയാണ് ജനങ്ങൾ. നികുതി കുറയ്ക്കാൻ കേന്ദ്രസർക്കാറും സംസ്ഥാന സർക്കാറുകളും തയ്യാറാകാത്ത ഘട്ടത്തിൽ എങ്ങും പൊള്ളുന്ന വിലക്കയറ്റവും അനുഭവപ്പെടുന്നുണ്ട്. ഇതിനിടെ കൂനിന്മേൽ കുരുപോലെ അടുത്ത ദുരന്തം കൂടി ജനങ്ങളെ കാത്തിരിക്കയാണ്. രാജ്യത്തെ 143 ഉൽപ്പന്നങ്ങളുടെ നികുതി വർധിപ്പിക്കാനാണ് ആലോചിക്കുന്നത്.
വീട് നിർമ്മാണത്തിനാവശ്യമായ വസ്തുക്കൾ, പാക്ക് ചെയ്ത പാനീയങ്ങൾ മുതൽ പപ്പടത്തിനും ശർക്കരയ്ക്കും വരെ വില ഉയരും. നികുതി വർധിപ്പിക്കുന്നത് സംബന്ധിച്ച് ജിഎസ്ടി കൗൺസിൽ സംസ്ഥാനങ്ങളുടെ അഭിപ്രായം ആരാഞ്ഞു. നിർമ്മാണ സാമഗ്രികൾക്ക് അടക്കം കുത്തനെ വിലക്കയറ്റം അനുഭവപ്പെടുന്നുണ്ട്. നികുതി കൂടി വർധിപ്പിക്കുമ്പോൾ വിലക്കയറ്റം രൂക്ഷമാകും.
വീട് നിർമ്മിക്കുന്നവരെയാണ് ജിഎസ്ടി കൗൺസിലിന്റെ നിർദ്ദേശം കൂടുതൽ ദോഷകരമായി ബാധിക്കുക. പ്ലൈവുഡ്, ജാലകങ്ങൾ, സ്വിച്ച്, സോക്കറ്റ്, സിങ്കുകൾ എന്നിവയുടെ ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് 28 ശതമാനത്തിലേയ്ക്ക് കൂടും. നിലവിൽ നികുതിയില്ലാത്ത പപ്പടം, ശർക്കര എന്നിവയ്ക്ക് അഞ്ച് ശതമാനം നികുതി ഏർപ്പെടുത്തും. 32 ഇഞ്ചിൽ താഴെ വലുപ്പമുള്ള കളർ ടിവി, കണ്ണടയുടെ ഫ്രൈം, ചോക്ലേറ്റുകൾ, ലെതർ ഉത്പന്നങ്ങൾ എന്നിവയും വില കൂടാനുള്ള ഉത്പന്നങ്ങളുടെ പട്ടികയിലുണ്ട്.
143 ഉത്പന്നങ്ങളിൽ 92 ശതമാനത്തിന്റേയും നികുതി 18 ശതമാനത്തിൽ നിന്ന് 28 ശതമാനമായാണ് വർധിപ്പിക്കുക. ഫലത്തിൽ സാധനങ്ങൾക്ക് 10 ശതമാനം വിലക്കയറ്റമുണ്ടാകും. നിരന്തര ആവശ്യത്തെത്തുടർന്ന് 2017ലും 2018ലും നികുതി കുറച്ച പല ഉത്പന്നങ്ങളുടെ പേരും പുതിയ പട്ടികയിലുണ്ട്. സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷം നികുതി വർധിപ്പിക്കുന്ന കാര്യത്തിൽ ജിഎസ്ടി കൗൺസിൽ അന്തിമ തീരുമാനം എടുക്കും.
മറുനാടന് ഡെസ്ക്