- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഎസ്ടിയെക്കുറിച്ച് കോൺഗ്രസുകാർക്ക് ഒന്നുമറിയില്ല; സ്ലാബുകൾ നിശ്ചയിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കോൺഗ്രസിന്റെ മന്ത്രിമാർക്ക് അറിയാം; ഒരു ഒറ്റരാത്രി പൂർത്തിയാക്കിയ പ്രക്രിയ അല്ലെന്ന് മനസിലാക്കണം: കോൺഗ്രസിനെ വിമർശിച്ച് അരുൺ ജെയ്റ്റ്‌ലി
ന്യൂഡൽഹി: ജിഎസ്ടിയെ വിമർശിച്ച കോൺഗ്രസിനെതിരെ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി. എ.എൻ.ഐക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ജെയ്റ്റ്‌ലി കോൺഗ്രസിനെതിരെ രംഗത്തെത്തിയത്. ജി.എസ്.ടിയെക്കുറിച്ച് അറിവ് കുറവായതിനാലാണ് ദേശീയ തലത്തിൽ കോൺഗ്രസ് നേതാക്കൾ അതിനെതിരെ സംസാരിക്കുന്നത് . സ്ലാബുകൾ നിശ്ചയിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കോൺഗ്രസിന്റെ സംസ്ഥാന മന്ത്രിമാർക്ക് അറിയാം. ഇത് ഒരു ഒറ്റരാത്രി പ്രക്രിയയല്ലെന്ന് മനസ്സിലാക്കേണ്ടതാണ്. എല്ലാം 18 ശതമാനം ജി.എസ്.ടിക്ക് കീഴിൽ കൊണ്ടുവന്നത് ആഡംബര സാധനങ്ങൾക്കായി പണം ചെലവഴിക്കുന്നവരെ സഹായിക്കാനാണ്. ബി.എം.ഡബ്ല്യു, മേഴ്‌സിഡസ് എന്നിവയുടെ വിലകുറക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നുണ്ടോയെന്ന് ജെയ്റ്റ്‌ലി ചോദിച്ചു. കോൺഗ്രസ്സിന്റെ ഭരണകാലം സാമ്പത്തിക ശക്തിയെ എങ്ങനെ ബാധിച്ചുവെന്ന് നമുക്കെല്ലാം അറിയാം. ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും അവർ അധിക പണം നൽകി. നയപരമായ പ്രശ്‌നങ്ങൾക്ക് വിധേയമായ നിലയിലായിരുന്നു അക്കാലത്ത് ഇന്ത്യ. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ തങ്ങൾ നടപ്പാക്കിയ സാമ്പത്
ന്യൂഡൽഹി: ജിഎസ്ടിയെ വിമർശിച്ച കോൺഗ്രസിനെതിരെ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി. എ.എൻ.ഐക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ജെയ്റ്റ്‌ലി കോൺഗ്രസിനെതിരെ രംഗത്തെത്തിയത്. ജി.എസ്.ടിയെക്കുറിച്ച് അറിവ് കുറവായതിനാലാണ് ദേശീയ തലത്തിൽ കോൺഗ്രസ് നേതാക്കൾ അതിനെതിരെ സംസാരിക്കുന്നത് . സ്ലാബുകൾ നിശ്ചയിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കോൺഗ്രസിന്റെ സംസ്ഥാന മന്ത്രിമാർക്ക് അറിയാം. ഇത് ഒരു ഒറ്റരാത്രി പ്രക്രിയയല്ലെന്ന് മനസ്സിലാക്കേണ്ടതാണ്. എല്ലാം 18 ശതമാനം ജി.എസ്.ടിക്ക് കീഴിൽ കൊണ്ടുവന്നത് ആഡംബര സാധനങ്ങൾക്കായി പണം ചെലവഴിക്കുന്നവരെ സഹായിക്കാനാണ്. ബി.എം.ഡബ്ല്യു, മേഴ്‌സിഡസ് എന്നിവയുടെ വിലകുറക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നുണ്ടോയെന്ന് ജെയ്റ്റ്‌ലി ചോദിച്ചു.
കോൺഗ്രസ്സിന്റെ ഭരണകാലം സാമ്പത്തിക ശക്തിയെ എങ്ങനെ ബാധിച്ചുവെന്ന് നമുക്കെല്ലാം അറിയാം. ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും അവർ അധിക പണം നൽകി. നയപരമായ പ്രശ്‌നങ്ങൾക്ക് വിധേയമായ നിലയിലായിരുന്നു അക്കാലത്ത് ഇന്ത്യ. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ തങ്ങൾ നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങൾ സമാന്തരമായിട്ടുള്ളതാണ്. ദ്രുതഗതിയിലുള്ള സാമ്പത്തിക വികസനത്തിന്റെ പാതയിലാണ് ഇന്ത്യ. ബാങ്കുകളിൽ മൂലധനച്ചെലവിൽ വലിയ അളവിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾക്കും സമാനമായ ഉത്തേജനം നൽകി -അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ നടത്തിയ സാമ്പത്തിക പ്രഖ്യാപനങ്ങൾക്ക് തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല, ഇവ ദീർഘകാല പരിഷ്‌കരണ നടപടികളുടെ ഭാഗമായാണെന്നും അദ്ദേഹം വ്യക്തമാക്കി. ചരിത്രത്തിലാദ്യമായി തുടർച്ചയായി മൂന്ന് വർഷവും ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയതായി അദ്ദേഹം ഇന്നലെ അവകാശപ്പെട്ടിരുന്നു. ജമ്മുകശ്മിരിലെ യുപി.എ സർക്കാറിന്റെ നയങ്ങളെയും അദ്ദേഹം വിമർശിച്ചു. ഇപ്പോൾ ഭീകരർ ഒളിവിലാണെന്നും അവരുടെ സാമ്പത്തിക സ്രോതസ്സുകളടക്കം കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.