- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെട്രോളിയം ഉൽപന്നങ്ങൾ ജിഎസ്ടിക്കു കീഴിൽ കൊണ്ടുവരണം; ആദ്യം ജിഎസ്ടിയെക്കുറിച്ച് ജനങ്ങൾ മനസ്സിലാക്കണമെന്ന് ദേവേന്ദ്ര ഫട്നാവിസ്; മറ്റുള്ളവർ എഴുതി നൽകുന്ന കാര്യങ്ങളാണ് രാഹുൽ ഗാന്ധി പറയുന്നത്; ശിവസേന ഒരേസമയം ഭരണകക്ഷിയും പ്രതിപക്ഷവുമായ് പ്രവർത്തിക്കുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി
ന്യൂഡൽഹി: പെട്രോളിയം ഉൽപന്നങ്ങൾ ചരക്ക് സേവന നികുതിക്കു കീഴിൽ കൊണ്ടുവരണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് രംഗത്ത്. രാജ്യത്തെ ജനങ്ങളുടെ നീണ്ട നാളത്തെ ആവശ്യമാണ് പെട്രോളിയം ഉൽപന്നങ്ങൾ ജിഎസ്ടിക്ക് കീഴിൽ കൊണ്ട് വരിക എന്നത്. ഇങ്ങനെ സംഭവിച്ചാൽ മറ്റ് നികുതികൾ ഒഴിവായി ഒറ്റ നികുതിയായാൽ പെട്രോൾ വില കുറയുകയും ചെയ്യും. മുംബൈയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെട്രോൾ അടക്കമുള്ളവ ജിഎസ്ടിയുടെ കീഴിൽ കൊണ്ടുവരേണ്ടതുണ്ട്. എന്നാൽ ഇതിന് കൂടുതൽ സമയം അനിവാര്യമാണ്. ജനങ്ങൾ ജിഎസ്ടിയെക്കുറിച്ച് മനസ്സിലാക്കുക എന്നതാണ് ഇതിൽ ഏറ്റവും പ്രധാനം ഇപ്പോൾ ജിഎസ്ടിയുമായി ബന്ധപ്പെട്ട് പല പ്രശ്നങ്ങളും നിലനിൽക്കുന്നുണ്ടെന്നും ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞു. ജിഎസ്ടിയെ 'ഗബ്ബർ സിങ് ടാക്സ്' എന്ന് പരിഹസിച്ച കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വിമർശനങ്ങൾക്കെതിരെയും ഫട്നാവിസ ആഞ്ഞടിച്ചു. മറ്റുള്ളവർ എഴുതി നൽകുന്ന കാര്യങ്ങളാണ് രാഹുൽ ഗാന്ധി പറയുന്നതെന്നും. സ്വമേധയാ സംസാരിക്കാൻ അദ്ദേഹത്തിന് അറിയില്ല എന്നും ഫട്നാവിസ
ന്യൂഡൽഹി: പെട്രോളിയം ഉൽപന്നങ്ങൾ ചരക്ക് സേവന നികുതിക്കു കീഴിൽ കൊണ്ടുവരണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് രംഗത്ത്. രാജ്യത്തെ ജനങ്ങളുടെ നീണ്ട നാളത്തെ ആവശ്യമാണ് പെട്രോളിയം ഉൽപന്നങ്ങൾ ജിഎസ്ടിക്ക് കീഴിൽ കൊണ്ട് വരിക എന്നത്. ഇങ്ങനെ സംഭവിച്ചാൽ മറ്റ് നികുതികൾ ഒഴിവായി ഒറ്റ നികുതിയായാൽ പെട്രോൾ വില കുറയുകയും ചെയ്യും. മുംബൈയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെട്രോൾ അടക്കമുള്ളവ ജിഎസ്ടിയുടെ കീഴിൽ കൊണ്ടുവരേണ്ടതുണ്ട്. എന്നാൽ ഇതിന് കൂടുതൽ സമയം അനിവാര്യമാണ്. ജനങ്ങൾ ജിഎസ്ടിയെക്കുറിച്ച് മനസ്സിലാക്കുക എന്നതാണ് ഇതിൽ ഏറ്റവും പ്രധാനം ഇപ്പോൾ ജിഎസ്ടിയുമായി ബന്ധപ്പെട്ട് പല പ്രശ്നങ്ങളും നിലനിൽക്കുന്നുണ്ടെന്നും ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞു.
ജിഎസ്ടിയെ 'ഗബ്ബർ സിങ് ടാക്സ്' എന്ന് പരിഹസിച്ച കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വിമർശനങ്ങൾക്കെതിരെയും ഫട്നാവിസ ആഞ്ഞടിച്ചു. മറ്റുള്ളവർ എഴുതി നൽകുന്ന കാര്യങ്ങളാണ് രാഹുൽ ഗാന്ധി പറയുന്നതെന്നും. സ്വമേധയാ സംസാരിക്കാൻ അദ്ദേഹത്തിന് അറിയില്ല എന്നും ഫട്‌നാവിസ് പറഞ്ഞു.
ശിവസേന ഒരേസമയം ഭരണകക്ഷിയും പ്രതിപക്ഷവുമായാണ് പ്രവർത്തിക്കുന്നത് എന്നാൽ ജനങ്ങൾ അത്തരം രാഷ്ട്രീയം അംഗീകരിക്കില്ലന്നും. ശിവസേനയുടെ മന്ത്രിമാർ മന്ത്രിസഭാ യോഗങ്ങളിൽ ഒരു തരത്തിലുള്ള വിമർശനങ്ങളും ഉന്നയിക്കാറില്ലെന്നും. അവരുടെ പാർട്ടിയേക്കാൾ വലുതാണ് തങ്ങളെന്ന് കരുതുന്ന ചില നേതാക്കൾ ശിവസേനയിലുണ്ടെന്നും ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞു.