മുംബൈ: സുഗന്ധദ്രവ്യ ഗവേഷകയും ഫാഷൻ ഡിസൈനറുമായ മോണിക്ക ഖുർദേയെ മാനഭംഗപ്പെടുത്തി കൊന്ന കേസിൽ പ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. മോണിക്കയെ നഗ്‌നയാക്കി മൊബൈൽ ഫോണിൽ ചിത്രമെടുത്ത് ബ്ലാക്ക്‌മെയിൽ ചെയ്യാനായിരുന്നു പരിപാടിയെന്നു പിടിയിലായ രാജ്കുമാർ സിങ് പൊലീസിനോടു പറഞ്ഞു. ശ്വാസംമുട്ടിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം ചിത്രമെടുക്കാനാണു ശ്രമിച്ചതെന്നും കൊലപാതകം ചെയ്യാനായിരുന്നില്ല പദ്ധതിയെന്നും ഇയാൾ പൊലീസിനു മൊഴി നൽകി.

കൊലപാതക ദിവസം മോണിക്കയുടെ വീടിന്റെ മതിൽ ചാടിക്കടന്നെത്തിയ രാജ്കുമാർ, കത്തികാട്ടി ഭീഷണിപ്പെടുത്തി. മോഷണമായിരുന്നു പ്രധാനലക്ഷ്യമെങ്കിലും മോണിക്കയെ നഗ്‌നയാക്കി കട്ടിലിൽ കെട്ടിയിട്ടശേഷം ബ്ലാക്ക്‌മെയൽ ചെയ്യുന്നതിനായി ചിത്രം എടുക്കാൻ ശ്രമിച്ചു. പിന്നീടു എടിഎം പിൻ നമ്പർ ചോദിച്ചറിഞ്ഞു. ഇതിനിടയിൽ ബഹളംവച്ച മോണിക്കയെ ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നു.

സംഭവത്തിനുശേഷം നാടുവിട്ട ഇയാളെ ബെംഗളൂരുവിൽനിന്നാണു പൊലീസ് പിടികൂടിയത്. എടിഎം കാർഡ് ഉപയോഗിച്ചു പണം പിൻവലിച്ച രണ്ടുപേരെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണു രാജ്കുമാറിന്റെ അറസ്റ്റിലേക്കു വഴിവച്ചത്. എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങൾ ഇതിനു സഹായകരമായി. വെള്ളിയാഴ്ച രാവിലെയാണു മോണിക്കയുടെ നഗ്‌നമായ മൃതശരീരം പനജിയിലെ ഫ്‌ലാറ്റിൽ കണ്ടെത്തിയത്. കയ്യും കാലും കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. മാനഭംഗത്തിനുശേഷം കഴുത്ത് ഞെരിച്ചു ശ്വാസംമുട്ടിച്ചാണു കൊലപാതകം നടത്തിയതെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

ഗോവയിലെ പനാജിക്ക് സമീപം വാടകക്ക് താമസിക്കുന്ന ഫ് ളാറ്റിലാണ് ബുധനാഴ്ച വിവസ്ത്രയായ നിലയിൽ മോണിക്കയുടെ മൃതദേഹം കണ്ടെത്തിയത്. കൈയും കാലും കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. ഒക്ടോബർ എട്ടിന് ബെംഗളൂരിൽ നിന്നാണ് രാജ്കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മോണിക്കയുടെ ഫ്‌ളാറ്റിൽനിന്ന് ഇവരുടെ എടിഎം കാർഡും രാജ്കുമാർ മോഷ്ടിച്ചിരുന്നു. കൊല നടന്ന ദിവസം ഫ്‌ളാറ്റിന് സമീപത്തെ എ.ടി.എമ്മിൽനിന്നും പിന്നീട് ബെംഗളൂരിൽ നിന്നും മോണിക്കയുടെ കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.

എടിഎമ്മുകളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിയാൻ സാധിച്ചത്. മോണിക്കയെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യം വച്ച് രാജ്കുമാർ മോണിക്ക താമസിച്ചിരുന്ന ഫ്‌ളാറ്റിന് മുകളിലെ ടെറസ്സിൽ രണ്ട് ദിവസം ഒളിച്ചുകഴിഞ്ഞിരുന്നു. ഒടുവിൽ ഒക്ടോബർ അഞ്ചിന് മോണിക്കയുടെ എതിർപ്പ് വകവെക്കാതെ ബലപ്രയോഗത്തിലൂടെയാണ് രാജ്കുമാർ ഫ്‌ളാറ്റിൽ കയറിയത്.

ഫോട്ടോഗ്രഫറായിരുന്ന മോണിക്ക പെർഫ്യൂം രംഗത്തേക്കു കടന്നതോടെയാണു കൂടുതൽ പ്രശസ്തയായത്. മഹാരാഷ്ട്ര സ്വദേശിനിയായ ഇവർ അഞ്ചുവർഷമായി ഗോവയിൽ ഒറ്റയ്ക്കായിരുന്നു താമസം. സെക്യുരിറ്റി ജീവനക്കാരനായി പ്രവർത്തിക്കുന്നതിനിടയിലാണ് ഇരുപത്തൊന്നുകാരനായ പ്രതി പഞ്ചാബ് സ്വദേശിയായ രാജ്കുമാർ മോണിക്കയെ കാണുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റുവരെ മോണിക്ക താമസിച്ചിരുന്ന ഹൗസിങ് കോംപ്ലക്‌സിലായിരുന്നു ഇയാൾക്കു ജോലി.