- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ച് ഗ്വാട്ടിമാല; അമേരിക്കൻ സഖ്യരാജ്യം തള്ളിക്കളയുന്നത് ഐക്യരാഷ്ട്രസഭയുടെ നിലപാട്; നീക്കം പ്രകോപനം സൃഷ്ടിക്കാനെന്ന തിരിച്ചറിവിൽ ലോകരാജ്യങ്ങൾ; ഇസ്രയേൽ വെടിവയ്പ്പിൽ കൊല്ലപ്പെട്ട ഫലസ്തീൻ അനുകൂലികളുടെ എണ്ണം 12 ആയി; ക്രിസ്മസ് ദിനത്തിലും ഗസ്സയെ പുകച്ച് ട്രംപ് തന്ത്രങ്ങൾ; തിരിച്ചടിക്കാൻ ഉറച്ച് അറബ് രാഷ്ട്രങ്ങളും
ഗസ്സ സിറ്റി: ഗസ്സാ അതിർത്തിയിൽ സംഘർഷം തുടരുന്നു. ക്രിസ്മസ് ദിനത്തിലും ഇവിടെ പ്രതിഷേധം തുടരുകയാണ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ജറുസലമിനെ ഇസ്രയേൽ തലസ്ഥാനമായി പ്രഖ്യാപിച്ചശേഷം ഫലസ്തീൻ പ്രക്ഷോഭകർക്കു നേരെയുള്ള ഇസ്രയേൽ വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതോടെ 12 ആയി. ഇതോടെ പ്രതിഷേധങ്ങളും പുതിയ തലത്തിലെത്തുന്നു. അതിനിടെ ഗ്വാട്ടിമാലയും അമേരിക്കയുടെ വഴിയെ ജെറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി പ്രഖ്യാപിച്ചു. അറബ് രാജ്യങ്ങൾ ഇതിനെതിരെ ശക്തമായി രംഗത്തു വന്നിട്ടുണ്ട്. കഴിഞ്ഞ 15നു ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ പരുക്കേറ്റ ഫലസ്തീൻ ചെറുപ്പക്കാരൻ മുഹമ്മദ് സമി അൽദഹ്ദൂവാ (19) ആശുപത്രിയിൽ മരിച്ചു. ഗ്വാട്ടിമാലയുടെ പ്രഖ്യാപനത്തോടെ പ്രകോപനം തുടരുകയാണ്. ഐക്യരാഷ്ട്ര സഭ അമേരിക്കൻ നീക്കത്തെ തള്ളിയിരുന്നു. അതിന് ശേഷമാണ് ഗ്വാട്ടിമാലയുടെ പ്രഖ്യാപനമെത്തിയത്. യുഎന്നിനേയും തള്ളി മുന്നോട്ട് പോകാനുള്ള അമേരിക്കൻ തീരുമാനമാണ് ഇവിടെ വ്യക്തമാക്കുന്നത്. ഇത് ഗസ്സാ അതിർത്തിയിൽ സംഘർഷം കൂട്ടുമെന്നാണ് സൂചന. ക്രിസ്മസ് ദിനത്തിലാണ് ഗ്വ
ഗസ്സ സിറ്റി: ഗസ്സാ അതിർത്തിയിൽ സംഘർഷം തുടരുന്നു. ക്രിസ്മസ് ദിനത്തിലും ഇവിടെ പ്രതിഷേധം തുടരുകയാണ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ജറുസലമിനെ ഇസ്രയേൽ തലസ്ഥാനമായി പ്രഖ്യാപിച്ചശേഷം ഫലസ്തീൻ പ്രക്ഷോഭകർക്കു നേരെയുള്ള ഇസ്രയേൽ വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതോടെ 12 ആയി. ഇതോടെ പ്രതിഷേധങ്ങളും പുതിയ തലത്തിലെത്തുന്നു. അതിനിടെ ഗ്വാട്ടിമാലയും അമേരിക്കയുടെ വഴിയെ ജെറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി പ്രഖ്യാപിച്ചു. അറബ് രാജ്യങ്ങൾ ഇതിനെതിരെ ശക്തമായി രംഗത്തു വന്നിട്ടുണ്ട്.
കഴിഞ്ഞ 15നു ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ പരുക്കേറ്റ ഫലസ്തീൻ ചെറുപ്പക്കാരൻ മുഹമ്മദ് സമി അൽദഹ്ദൂവാ (19) ആശുപത്രിയിൽ മരിച്ചു. ഗ്വാട്ടിമാലയുടെ പ്രഖ്യാപനത്തോടെ പ്രകോപനം തുടരുകയാണ്. ഐക്യരാഷ്ട്ര സഭ അമേരിക്കൻ നീക്കത്തെ തള്ളിയിരുന്നു. അതിന് ശേഷമാണ് ഗ്വാട്ടിമാലയുടെ പ്രഖ്യാപനമെത്തിയത്. യുഎന്നിനേയും തള്ളി മുന്നോട്ട് പോകാനുള്ള അമേരിക്കൻ തീരുമാനമാണ് ഇവിടെ വ്യക്തമാക്കുന്നത്. ഇത് ഗസ്സാ അതിർത്തിയിൽ സംഘർഷം കൂട്ടുമെന്നാണ് സൂചന. ക്രിസ്മസ് ദിനത്തിലാണ് ഗ്വാട്ടിമാലയുടെ പ്രകോപനമെന്നും ശ്രദ്ധേയമാണ്. അമേരിക്കയ്ക്ക് ഗ്വാട്ടിമാലയുടെ ക്രിസ്മസ് സമ്മാനമാണ് ഇതെന്നാണ് വിലിയരുത്തൽ. ഗ്വാട്ടിമാലയുമായി ഇനി അറബ് രാജ്യങ്ങൾ സഹകരിക്കില്ല.
ഗസ്സാ അതിർത്തിയിൽ പ്രക്ഷോഭകർക്കുനേരെ 15ന് ഇസ്രയേൽ സൈനികർ നടത്തിയ വെടിവയ്പിൽ ആകെ 10 പേരാണു കൊല്ലപ്പെട്ടത്. ഈ മാസാദ്യം ഗസ്സയിൽ ഇസ്രയേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിലും രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. 10 വർഷം മുൻപ് ഇസ്രയേൽ ആക്രമണത്തിൽ രണ്ടു കാലുകളും നഷ്ടമായ ഇബ്രാഹിം അബു തുറായേഹും (29) 15ലെ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടു. തലയ്ക്കു വെടിയേറ്റാണു മരണം.
ഇബ്രാഹിമിന്റെ കൊലപാതകം തന്നെ ഞെട്ടിച്ചുവെന്നും അന്വേഷണം വേണമെന്നും ഐക്യരാഷ്ട്രസംഘടന മനുഷ്യാവകാശവിഭാഗം മേധാവി പറഞ്ഞു. എന്നാൽ, പ്രക്ഷോഭകരെ വിരട്ടിയോടിക്കാനുള്ള നടപടികളാണു സ്വീകരിച്ചതെന്നും ഇബ്രാഹിനെ ലക്ഷ്യമിട്ടു നിറയൊഴിച്ചിട്ടില്ലെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ വിശദീകരണം. ജറൂസലേമിനെ ഇസ്‌റായേൽ തലസ്ഥാനമായി പ്രഖ്യാപിച്ച യുഎസ് തീരുമാനത്തിനെതിരേ യു.എൻ ജനറൽ അസംബ്ലിയുടെ അടിയന്തര യോഗത്തിൽ വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും ഉൾപ്പെടെ 128 രാജ്യങ്ങൾ അമേരിക്കയ്ക്കെതിരേ വോട്ട് ചെയ്തിരുന്നു.
പൊതുവെ അമേരിക്കയ്ക്കും ഇസ്രയേലിനും അനുകൂലമായ നിലപാട് സ്വീകരിക്കുന്ന നരേന്ദ്ര മോദി ഭരണകൂടം ജെറൂസലേം വിഷയത്തിൽ അവർക്കെതിരായ നിലപാട് സ്വീകരിക്കുകയായിരുന്നു. വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ അവസരമുണ്ടായിരുന്നെങ്കിലും പ്രമേയത്തെ അനുകൂലിക്കുന്ന ധീരമായ നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ജെറൂസലേം വിഷയത്തിലുള്ള അമേരിക്കൻ നിലപാടിനെ നേരത്തേ തന്നെ ഇന്ത്യ എതിർത്തിരുന്നു. തങ്ങൾക്കെതിരേ വോട്ട് ചെയ്യുന്ന രാജ്യങ്ങൾക്ക് നൽകിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സഹായങ്ങൾ റദ്ദ് ചെയ്യുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണികൾ അവഗണിച്ചാണ് ലോക രാഷ്ട്രങ്ങൾ അവർക്കെതിരേ വോട്ട് ചെയ്തിരിക്കുന്നത്. 9 രാജ്യങ്ങൾ മാത്രമാണ് പ്രമേയത്തിനെതിരേ വോട്ട് ചെയ്തത്. 35 രാഷ്ട്രങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
അമേരിക്കയ്ക്കും ഇസ്രയേലിനും പുറമെ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, മാർഷൽ അയലന്റ്സ്, മൈക്രോണേഷ്യ, നൗറു, പലാവു, ടോഗോ എന്നിവയാണ് പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്ത രാഷ്ട്രങ്ങൾ. ഭീകരവിരുദ്ധ യുദ്ധത്തിൽ അമേരിക്കയെ കൂടുതലായ ആശ്രയിക്കുന്ന അഫ്ഗാനിസ്താൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങൾ പോലും അമേരിക്കയ്ക്കെതിരായാണ് വോട്ട് ചെയ്തത്.
ജെറൂസലേം ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കൻ നടപടി നിയമസാധുതയില്ലാത്തതാണെന്ന് പ്രമേയം പാസ്സാക്കിയതിലൂടെ യു.എൻ വ്യക്തമാക്കിയിരുന്നു. അതിന് ശേഷവും ഗ്വാട്ടിമാല ജെറുസലേമിനെ പിന്തുണയ്ക്കുകയാണ്. അമേരിക്കൻ ഇടപെടലാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ.