- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുഡ്ഗാവിൽ മരിച്ച വിദ്യാർത്ഥി ലൈംഗികാക്രമണത്തിന് വിധേയനായെന്ന് പൊലീസ്; സ്‌കൂളിലെ ബസ് കണ്ടക്ടർ അശോക് കുമാർ പൊലീസ് പിടിയിൽ; ഏഴു വയസ്സുകാരന്റെ മൃതദേഹം കണ്ടത് ശുചി മുറിയിൽ
ഗുഡ്ഗാവ്: ഏഴു വയസുകാരനെ സ്‌കൂൾ ശൗചാലയത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബസ് കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുഡ്ഗാവ് റയാൻ ഇന്റർ നാഷണൽ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ ആണ് ഇന്ന് രാവിലെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകളുമായി സ്‌കൂൾ ശൗചാലയത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സ്‌കൂളിലെ തന്നെ ബസ് കണ്ടക്ടറായ അശോക് കുമാറിനേയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ കൊലപ്പെടുത്തുന്നതിന് മുമ്പ് കൊലയാളി ലൈംഗിക ആക്രമണത്തിന് ശ്രമിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ബസ് കണ്ടക്ടറോടൊപ്പം ഡ്രൈവറേയും ഒരു ഓഫീസ് ജീവനക്കാരനേയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അദ്ധ്യാപകരെയും വിദ്യാർത്ഥികളെയുമടക്കം നിരധി പേരെ ചോദ്യം ചെയ്ത് വരികയുമാണ്. സംഭവത്തെ തുടർന്ന് പ്രദേശത്ത് വ്യാപക പ്രതിഷേധമാണ് നടന്നത്. ഗുഡ്ഗാവ് പൊലീസ് ആസ്ഥാനത്തേക്ക് രക്ഷിതാക്കളുടെ നേതൃത്വത്തിൽ മാർച്ച് നടത്തുകയും. കൊല്ലപ്പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം ഏറ്റുവാങ്ങാതിരിക്കുകയും ചെയ്തിരുന്നു. കുട്ടിയെ കാണാതായതോടെ സ്‌കൂൾ അദ്ധ്യാപകർ നടത്തിയ തിരച്ചിലിനിടെയാണ് രാവ
ഗുഡ്ഗാവ്: ഏഴു വയസുകാരനെ സ്‌കൂൾ ശൗചാലയത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബസ് കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുഡ്ഗാവ് റയാൻ ഇന്റർ നാഷണൽ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ ആണ് ഇന്ന് രാവിലെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകളുമായി സ്‌കൂൾ ശൗചാലയത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഈ സ്‌കൂളിലെ തന്നെ ബസ് കണ്ടക്ടറായ അശോക് കുമാറിനേയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ കൊലപ്പെടുത്തുന്നതിന് മുമ്പ് കൊലയാളി ലൈംഗിക ആക്രമണത്തിന് ശ്രമിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ബസ് കണ്ടക്ടറോടൊപ്പം ഡ്രൈവറേയും ഒരു ഓഫീസ് ജീവനക്കാരനേയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അദ്ധ്യാപകരെയും വിദ്യാർത്ഥികളെയുമടക്കം നിരധി പേരെ ചോദ്യം ചെയ്ത് വരികയുമാണ്.
സംഭവത്തെ തുടർന്ന് പ്രദേശത്ത് വ്യാപക പ്രതിഷേധമാണ് നടന്നത്. ഗുഡ്ഗാവ് പൊലീസ് ആസ്ഥാനത്തേക്ക് രക്ഷിതാക്കളുടെ നേതൃത്വത്തിൽ മാർച്ച് നടത്തുകയും. കൊല്ലപ്പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം ഏറ്റുവാങ്ങാതിരിക്കുകയും ചെയ്തിരുന്നു. കുട്ടിയെ കാണാതായതോടെ സ്‌കൂൾ അദ്ധ്യാപകർ നടത്തിയ തിരച്ചിലിനിടെയാണ് രാവിലെ ഒമ്പത് മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിനടുത്ത് നിന്ന് ഒരു കത്തിയും കണ്ടെത്തിയിരുന്നു.
കുട്ടിയെ കൊലപ്പെടുത്താൻ ഉപയോഗിച്ചെന്നു സംശയിക്കുന്ന കത്തി സമീപത്തുനിന്നു കണ്ടെത്തിയിട്ടുണ്ട്. ശുചിമുറി ഉപയോഗിക്കാൻ പോയ മറ്റൊരു കുട്ടി രാവിലെ എട്ടുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആറുവയസ്സുകാരനായ കുട്ടിയെ ഇതേ സ്‌കൂളിലെ വാട്ടർ ടാങ്കിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ഗുഡ്ഗാവ് സൊഹാന റോഡിലാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.