- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണാടകയിൽ അഭയം തേടിയത് ബിജെപി സർക്കാരിന്റെ ഭീഷണിയിൽ നിന്ന് രക്ഷപ്പെടാനെന്ന് ഗുജറാത്തിലെ കോൺഗ്രസ് എം എൽ എമാർ; ബിജെപി സർക്കാർ തങ്ങൾക്ക് വില പറയുന്നു; സർക്കാർ സംവിധാനങ്ങളുപയോഗിച്ച് തങ്ങളെ വേട്ടയാടുന്നുവെന്നും എം എൽ എമാർ
ബെംഗളൂരു: ബിജെപി സർക്കാർ തങ്ങൾക്ക് വില പറയുകയാണെന്നും സർക്കാരിന്റെ ഭീഷണിയിൽ നിന്ന് രക്ഷപെടാനാണ് കർണാടകയിൽ അഭയം തേടിയതെന്നും ഗുജറാത്തിൽ നിന്നുള്ള കോൺഗ്രസ് എം എൽ എമാർ.അടുത്ത മാസം നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ഉറപ്പിക്കാൻ ബിജെപി കോൺഗ്രസ് എംഎൽഎമാരെ സ്വാധീനിക്കുകയാണ്. തങ്ങൾക്കു വേണ്ടി 1500 കോടി രൂപയാണ് വാഗ്ദാനം ചെയ്തത്. ഇത് സമ്മതിക്കാതെ വന്നതോടെ സർക്കാർ സംവിധാനങ്ങളുപയോഗിച്ച് തങ്ങളെ വേട്ടയാടാൻ തുടങ്ങി. തുടർന്നാണ് ഗത്യന്തരമില്ലാതെ കർണാടകയിലേക്ക് ഒളിച്ചോടിയതെന്നും എംഎൽഎമാർ വെളിപ്പെടുത്തി. കർണാടകയിൽ കോൺഗ്രസ് ഭരണമായതിനാലാണ് ഇവിടേക്ക് വന്നതെന്നും അവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് ഗുജറാത്തിൽ നിന്ന് 44 അംഗ സംഘം കർണാടകയിലെത്തിയത്. തങ്ങളുടെ കുടുംബങ്ങളെ പോലും ബിജെപി വേട്ടയാടുകയാണെന്നാണ് കോൺഗ്രസ് നേതാവ് ശക്തിസിങ് ഗോയൽ പറഞ്ഞത്. അഹമ്മദ് പട്ടേലിനെ രാജ്യസഭയിലേക്ക് എത്തിക്കാൻ ആവശ്യമായ വോട്ടുകൾ കോൺഗ്രസിനുണ്ട്. 60ൽ 53 എംഎൽഎമാരും ഇക്കാര്യം ഉറപ്പ് നല്കിയതാണ്. കോൺഗ്രസ് വിട്ട് കഴിഞ്ഞ
ബെംഗളൂരു: ബിജെപി സർക്കാർ തങ്ങൾക്ക് വില പറയുകയാണെന്നും സർക്കാരിന്റെ ഭീഷണിയിൽ നിന്ന് രക്ഷപെടാനാണ് കർണാടകയിൽ അഭയം തേടിയതെന്നും ഗുജറാത്തിൽ നിന്നുള്ള കോൺഗ്രസ് എം എൽ എമാർ.അടുത്ത മാസം നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ഉറപ്പിക്കാൻ ബിജെപി കോൺഗ്രസ് എംഎൽഎമാരെ സ്വാധീനിക്കുകയാണ്. തങ്ങൾക്കു വേണ്ടി 1500 കോടി രൂപയാണ് വാഗ്ദാനം ചെയ്തത്. ഇത് സമ്മതിക്കാതെ വന്നതോടെ സർക്കാർ സംവിധാനങ്ങളുപയോഗിച്ച് തങ്ങളെ വേട്ടയാടാൻ തുടങ്ങി. തുടർന്നാണ് ഗത്യന്തരമില്ലാതെ കർണാടകയിലേക്ക് ഒളിച്ചോടിയതെന്നും എംഎൽഎമാർ വെളിപ്പെടുത്തി. കർണാടകയിൽ കോൺഗ്രസ് ഭരണമായതിനാലാണ് ഇവിടേക്ക് വന്നതെന്നും അവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയാണ് ഗുജറാത്തിൽ നിന്ന് 44 അംഗ സംഘം കർണാടകയിലെത്തിയത്. തങ്ങളുടെ കുടുംബങ്ങളെ പോലും ബിജെപി വേട്ടയാടുകയാണെന്നാണ് കോൺഗ്രസ് നേതാവ് ശക്തിസിങ് ഗോയൽ പറഞ്ഞത്. അഹമ്മദ് പട്ടേലിനെ രാജ്യസഭയിലേക്ക് എത്തിക്കാൻ ആവശ്യമായ വോട്ടുകൾ കോൺഗ്രസിനുണ്ട്. 60ൽ 53 എംഎൽഎമാരും ഇക്കാര്യം ഉറപ്പ് നല്കിയതാണ്.
കോൺഗ്രസ് വിട്ട് കഴിഞ്ഞയിടക്ക് ബിജെപിയിലേക്ക് ചേക്കേറിയ എംഎൽഎമാരും തങ്ങളുടെ തീരുമാനം തെറ്റായിപ്പോയെന്ന ചിന്തയിലാണുള്ളത്. ഇക്കാരണങ്ങളാലാണ് ഭരണത്തിലുള്ള ബിജെപി വോട്ട് മറിക്കാൻ തങ്ങളെ ഭീഷണിപ്പെടുത്തുന്നതെന്നും ഗോയൽ ആരോപിച്ചു.കോൺഗ്രസിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ മാത്രമാണ് ഗുജറാത്ത് ബിജെപി നടത്തുന്നതെന്നും ജനങ്ങളുടെ ക്ഷേമം സർക്കാരിന്റെ അജണ്ടയിലില്ലെന്നും കോൺഗ്രസ് എംഎൽഎമാർ കുറ്റപ്പെടുത്തി.