- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഷയുടെ വീട്ടിലെത്തി വഴക്കിട്ട ആ അജ്ഞാത സ്ത്രീയെ തിരിച്ചറിയാൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി; രേഖാചിത്രവുമായി സാമ്യമുള്ള പല്ലിൽ വിടവുമുള്ള ഗുജറാത്തി യുവാവും പിടിയിൽ: അന്വേഷണം പുതിയ വഴിത്തിരിവിൽ
കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ പൊലീസ് അന്വേഷണം മറ്റൊരു വഴിത്തിരിവിൽ. പൊലീസ് പുറത്തുവിട്ട രേഖാചിത്രവുമായി സാമ്യമുള്ള ഗുജറാത്തി യുവാവിനെ പിടികൂടി. നാട്ടകാരാണ് വധക്കേസുമായി ബന്ധപ്പെട്ട് പൊലീസ് പുറത്തുവിട്ട രേഖാചിത്രവുമായി സാമ്യമുള്ള യുവാവിനെ പിടികൂടിയത്. ദിനേശ് കാന്തിലാൽ പട്ടേലിനെയാണ് നാട്ടുകാർ പിടികൂടിയത്. രേഖാചിത്രവുമായി സാമ്യമുള്ളതിന് പുറമേ പല്ലിന് വിടവുമുണ്ട് യുവാവിന്. നാട്ടിൽ പോയി പണിസ്ഥലത്തേക്ക് മടങ്ങിയെത്തിയതായിരുന്നു യുവാവ്. പ്രാഥമിക പരിശോധനയിൽ യുവാവിന്റെ ദേഹത്ത് പരിക്കുകളൊന്നും കാണാൻ സാധിച്ചില്ല. മറ്റൊര യുവാവിനെ കോന്നി പൊലീസും ചോദ്യം ചെയ്തിട്ടുണ്ട്. അതേസമയം എല്ലാ ആശുപത്രികളിലും പരിശോധന നടത്താനും പൊലീസ് ഉദ്ദേശിക്കുന്നുണ്ട്. അതേസമയം വട്ടോളിപ്പടിയിലെ ജിഷയുടെ വീട് ഇടയ്ക്കു സന്ദർശിച്ചിരുന്ന അജ്ഞാത യുവതിയെ കണ്ടെത്താനും പൊലീസ് നീക്കം ഊർജ്ജിതമാക്കി. കൊലപാതകം നടന്ന ഏപ്രിൽ 28ന് ഈ വീട്ടിൽ മറ്റൊരു സ്ത്രീയുടെ സാന്നിധ്യവും പൊലീസ് സംശയിച്ചുതുടങ്ങി. അന്നു ജിഷ പുറത്തുപോയി വന്ന ശേഷം വീട്ടിൽനിന്ന്
കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ പൊലീസ് അന്വേഷണം മറ്റൊരു വഴിത്തിരിവിൽ. പൊലീസ് പുറത്തുവിട്ട രേഖാചിത്രവുമായി സാമ്യമുള്ള ഗുജറാത്തി യുവാവിനെ പിടികൂടി. നാട്ടകാരാണ് വധക്കേസുമായി ബന്ധപ്പെട്ട് പൊലീസ് പുറത്തുവിട്ട രേഖാചിത്രവുമായി സാമ്യമുള്ള യുവാവിനെ പിടികൂടിയത്. ദിനേശ് കാന്തിലാൽ പട്ടേലിനെയാണ് നാട്ടുകാർ പിടികൂടിയത്. രേഖാചിത്രവുമായി സാമ്യമുള്ളതിന് പുറമേ പല്ലിന് വിടവുമുണ്ട് യുവാവിന്. നാട്ടിൽ പോയി പണിസ്ഥലത്തേക്ക് മടങ്ങിയെത്തിയതായിരുന്നു യുവാവ്. പ്രാഥമിക പരിശോധനയിൽ യുവാവിന്റെ ദേഹത്ത് പരിക്കുകളൊന്നും കാണാൻ സാധിച്ചില്ല.
മറ്റൊര യുവാവിനെ കോന്നി പൊലീസും ചോദ്യം ചെയ്തിട്ടുണ്ട്. അതേസമയം എല്ലാ ആശുപത്രികളിലും പരിശോധന നടത്താനും പൊലീസ് ഉദ്ദേശിക്കുന്നുണ്ട്. അതേസമയം വട്ടോളിപ്പടിയിലെ ജിഷയുടെ വീട് ഇടയ്ക്കു സന്ദർശിച്ചിരുന്ന അജ്ഞാത യുവതിയെ കണ്ടെത്താനും പൊലീസ് നീക്കം ഊർജ്ജിതമാക്കി. കൊലപാതകം നടന്ന ഏപ്രിൽ 28ന് ഈ വീട്ടിൽ മറ്റൊരു സ്ത്രീയുടെ സാന്നിധ്യവും പൊലീസ് സംശയിച്ചുതുടങ്ങി. അന്നു ജിഷ പുറത്തുപോയി വന്ന ശേഷം വീട്ടിൽനിന്ന് ഉച്ചത്തിലുള്ള സംസാരവും തർക്കവും കേട്ടിരുന്നു. പിന്നീടു മഞ്ഞ ഷർട്ടും കറുത്ത പാന്റ്‌സും ധരിച്ച യുവാവ് വീടിനു പുറത്തു കനാലിലേക്ക് ഇറങ്ങുന്നതു കണ്ടതായി മൊഴിയുണ്ടെങ്കിലും അതിനു മുൻപുണ്ടായ തർക്കത്തിൽ പുരുഷശബ്ദം ആരും കേട്ടിട്ടില്ല. വീടിനുള്ളിൽ ജിഷ വഴക്കുകൂടിയത് അമ്മ രാജേശ്വരിയുമായാണെന്നു തെറ്റിദ്ധരിച്ചാണ് അയൽവാസികളാരും ഇടപെടാത്തതെന്നു മൊഴിയുണ്ട്.
അന്നു ജിഷ വഴക്കുണ്ടാക്കിയതും 'ഇതാണു ഞാൻ ആരെയും വിശ്വസിക്കാത്തത്' എന്നു പറഞ്ഞതും വീട്ടിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയോടാണോയെന്ന് അന്വേഷണസംഘം സംശയിക്കുന്നു. അപൂർവമായ പരുക്കോടെ ഏതെങ്കിലും സ്ത്രീകൾ ആ ദിവസങ്ങളിൽ സമീപത്തെ ആശുപത്രികളിലോ ക്ലിനിക്കുകളിലോ ചികിൽസ തേടിയിരുന്നോയെന്ന് അന്വേഷിക്കുന്നുണ്ട്. ജിഷയുടെ വീട് സന്ദർശിച്ചിരുന്നതായി സമീപവാസികൾ പറയുന്ന യുവതിയെ സംബന്ധിച്ച് അമ്മ രാജേശ്വരിക്കു വ്യക്തമായ അറിവില്ല.
ഇരുചക്രവാഹനത്തിലാണു യുവതി ജിഷയുടെ വീട്ടിലെത്തിയിരുന്നത്. ജിഷയുടെ പരിചയക്കാരിയായ നൃത്തഅദ്ധ്യാപികയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. സംഭവദിവസം ഇവർ വട്ടോളിപ്പടിയിൽ എത്തിയിട്ടില്ലെന്നാണു നിഗമനം. ജിഷയുടെ ഇടതുതോളിൽ പിന്നിൽ ചുരിദാർ കൂട്ടി കടിച്ച ഭാഗത്തു കണ്ടെത്തിയ ഉമിനീരും നഖത്തിനടിയിൽ നിന്നു ലഭിച്ച തൊലിയിലെ കോശങ്ങളും വാതിൽ കൊളുത്തിൽ കണ്ടെത്തിയ രക്തവും പുരുഷന്റേതാണെന്നു ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു.
ശാസ്ത്രീയമായ ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണു കൊലപാതകം നടത്തിയതു പുരുഷനാണെന്ന് പൊലീസ് കരുതുന്നത്. എന്നാൽ, അതിലേക്കു നയിച്ച സംഭവത്തിൽ സ്ത്രീകൾക്കു പങ്കുണ്ടാവാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. ഇതിനൊപ്പം, കൊലയാളിയെ കണ്ടെത്താനുള്ള അന്വേഷണം ഇതര സംസ്ഥാനക്കാരിലേക്കു തിരിയുകയാണ്. പണം നൽകി ഇതര സംസ്ഥാനക്കാരനെ ഉപയോഗിച്ചു ജിഷയെ അപായപ്പെടുത്താനുള്ള സാധ്യതയും അന്വേഷിക്കുന്നു. ജിഷ ഉപയോഗിച്ചതായി സംശയിക്കുന്ന രണ്ടാമത്തെ ഫോൺ കണ്ടെത്താനുള്ള ശ്രമവും തുടരുന്നു.