- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹരിയാനയിലെ പതിനഞ്ചു വയസ്സുകാരിയെ ബലാത്സഗം ചെയ്തുകൊലപ്പെടുത്തിയ കേസിൽ പൊലീസ് ഇപ്പോഴും ഇരുട്ടിൽ തപ്പുന്നു; കൂടെ കാണാതായ 19 വയസ്സുകാരന്റെ മരണത്തിലും ദുരൂഹത; പൊലീസ് കസ്റ്റഡിയിലെടുത്ത ഗുൽഷന്റെ സഹോദരങ്ങളെ കാണാതായെന്നും റിപ്പോർട്ടുകൾ; കുരുക്ഷേത്രയിലെ കൊലപാതക പരമ്പരയിൽ ദുരൂഹത തുടരുന്നു
കുരുക്ഷേത്ര: ഹരിയാനയിലെ കുരുക്ഷേത്രയിലെ മരണങ്ങളുടെ ദൂരൂഹത തേടി പൊലീസ്.ദിവസങ്ങൾക്കു മുമ്പ് കാണാതായ 15 വയസ്സുകാരിയുടെയും 19 കാരന്റെയും മൃതദ്ദേഹങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് കണ്ടെത്തിയിരുന്നു.പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയായി മരിച്ച നിലയിലും ആൺകുട്ടിയുടെ മൃതദ്ദേഹം അഴുകിയ നിലയിലുമായിരുന്നു കണ്ടെത്തിയത്. പ്രദമ ദൃഷ്യാ രണ്ടും കൊലമാതകമാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയിരുന്നു. പെൺകുട്ടിയെ കാണാതായതിനെ തുടർന്നുള്ള അന്വേക്ഷണത്തിൽ കുട്ടിയെ അവസാനമായി കണ്ടത് ഗുൽഷൻ എന്നു പേരുള്ള ആൺ കുട്ടിയോടൊപ്പമാണെന്നു സ്ഥിതീകരിച്ചിരുന്നു, ജനുവരി ഒൻപതിനു ഗുസൽഷനെയും പെൺകുട്ടിയെയും കാണാതായതായി പെണ്ടകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ജനുവരി 13 നു പെൺകുട്ടിയുടെ മൃതദ്ദേഹം കണ്ടെത്തി.ഗുൽഷനെക്കുറിച്ചുള്ള അന്വേക്ഷണം നടന്നു കൊണ്ടിരിക്കെയാണ്് അവന്റെ മൃതദ്ദേഹം ബുധനാഴ്‌ച്ച കനാലിനടുത്തായി അഴുകിയ നിലയിൽ കണ്ടെത്തുന്നത്. പെൺകുട്ടിയുടെ മൃതദ്ദേഹം കണ്ടെത്തിയതിനു 120 കിലോ മീറ്റർ അകലെ നിന്നാണ് ഗുൽഷന്റെ മൃതദ്ദേഹവും കണ്ടെത്
കുരുക്ഷേത്ര: ഹരിയാനയിലെ കുരുക്ഷേത്രയിലെ മരണങ്ങളുടെ ദൂരൂഹത തേടി പൊലീസ്.ദിവസങ്ങൾക്കു മുമ്പ് കാണാതായ 15 വയസ്സുകാരിയുടെയും 19 കാരന്റെയും മൃതദ്ദേഹങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് കണ്ടെത്തിയിരുന്നു.പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയായി മരിച്ച നിലയിലും ആൺകുട്ടിയുടെ മൃതദ്ദേഹം അഴുകിയ നിലയിലുമായിരുന്നു കണ്ടെത്തിയത്. പ്രദമ ദൃഷ്യാ രണ്ടും കൊലമാതകമാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയിരുന്നു.
പെൺകുട്ടിയെ കാണാതായതിനെ തുടർന്നുള്ള അന്വേക്ഷണത്തിൽ കുട്ടിയെ അവസാനമായി കണ്ടത് ഗുൽഷൻ എന്നു പേരുള്ള ആൺ കുട്ടിയോടൊപ്പമാണെന്നു സ്ഥിതീകരിച്ചിരുന്നു, ജനുവരി ഒൻപതിനു ഗുസൽഷനെയും പെൺകുട്ടിയെയും കാണാതായതായി പെണ്ടകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ജനുവരി 13 നു പെൺകുട്ടിയുടെ മൃതദ്ദേഹം കണ്ടെത്തി.ഗുൽഷനെക്കുറിച്ചുള്ള അന്വേക്ഷണം നടന്നു കൊണ്ടിരിക്കെയാണ്് അവന്റെ മൃതദ്ദേഹം ബുധനാഴ്‌ച്ച കനാലിനടുത്തായി അഴുകിയ നിലയിൽ കണ്ടെത്തുന്നത്. പെൺകുട്ടിയുടെ മൃതദ്ദേഹം കണ്ടെത്തിയതിനു 120 കിലോ മീറ്റർ അകലെ നിന്നാണ് ഗുൽഷന്റെ മൃതദ്ദേഹവും കണ്ടെത്തുന്നത്.
ജിന്ദ് ജില്ലയിലെ ബുദ്ധ കേര ഗ്രാമത്തിനടുത്തു നിന്നുമാണ് പെൺകുട്ടിയുടെ മൃതദ്ദേഹം കണ്ടെത്തുന്നത്. പെൺകുട്ടി ദാരുണമായ കൂട്ട ബലാത്സംഘത്തിനു ഇരയായതായാണ്് പോസ്റ്റു മോർട്ടം റിപ്പോർട്ടുകൾ. കൂട്ട ബലാത്സംഘത്തിന്റെ ഐ പി സി സെക്ഷൻസ് പൊലീസ് എഫ് എൈ ആറിൽ ചേർത്തിട്ടുണ്ട്. പോസ്റ്റു മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗുൽഷനെ വെള്ളത്തിൽ മുക്കി കൊന്നതായിട്ടാണ് പ്രാഥമിക നിഗമനം. വ്യക്തമായ റിപ്പോർട്ട് പുറത്തു വന്നിട്ടില്ല.
പെൺകുട്ടിയുടെ മരണത്തിന്റെ സത്യാവസ്ഥ അറിയാവുന്ന ഒരു വ്യക്തിയായിരുന്നു ഗുൽഷൻ എന്നാൽ ഗുൽഷനും ഇപ്പോൾ കൊല്ലപ്പെട്ടിരിക്കുന്നു. പൊലീസ് എല്ലാ തരത്തിൽ നിന്നും കേസിനെ കുറിച്ച് വ്യക്തമായി അന്വേക്ഷിക്കുന്നുണ്ടെന്നും. മരിച്ച കുട്ടികളുടെ ബന്ധുക്കളിൽ പലരും ഒളിവിലാണെന്നാണ് സംശമെന്നും ചോദ്യം ചെയ്യാനായി അറസ്റ്റ് ചെയ്തവരെ എല്ലാവരെയും വിട്ടയച്ചുവെന്നും പൊലീസ് പറഞ്ഞു.
ഗുൽഷനും പെൺകുട്ടിയും തമ്മിൽ കുറച്ചു മാസങ്ങളായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നതായും കുട്ടികളെ കാണാതായ ദിവസം അതായത് ജനുവരി 9നുഅവരെ ഗുൽഷന്റെ വീടനടുത്ത് പണി നടന്നു കൊണ്ടരിക്കുന്ന കെട്ടിടത്തിന്റെ അടുത്തു വച്ച് ബന്ധുവായ സ്ത്രീ കണ്ടതായും അവർ കുട്ടികളെ താക്കീതു ചെയ്തിരുന്നതായും അഭ്യൂഹങ്ങൾ ഉണ്ട്. എന്നാൽ പെൺകുട്ടിയുടെ മൃതദ്ദേഹം മരിച്ച നിലയിൽ കണ്ടെത്തിയതിനു ശേഷം ബന്ധുവായ സ്ത്രിയെ ഗ്രാമത്തിൽ കണ്ടിട്ടില്ലെന്നും ഗ്രാമ വാസികൾ പറഞ്ഞു.
പെൺകുട്ടിയുടെ മൃതദ്ദേഹം കണ്ടെത്തിയ ദിവസം ഗുൽഷന്റെ പിതാവ് ജസ്വിന്ദറിനെയും സഹോദരങ്ങളായ ഗൗരവ്, സാഗർ എന്നിവരെയും പൊലീസ് കൂട്ടി കൊണ്ടു പോയിരുന്നു. അതിനു ശേഷം അജ്ഞാത മൃതദ്ദേഹം കണ്ടെത്തിയതിനെ തുടർന്ന് തിരിച്ചറിയാനായി ഗൗരവിനെ പൊലീസ് കൊണ്ടു പോയി, ഗുൽഷന്റെ കൈയിലെ ടാറ്റു കണ്ട് ഗൗരവ് അത് ഗുൽഷന്റെ മൃതദ്ദേഹമാണെന്നു തിരിച്ചറിഞ്ഞു. പിന്നീട് ജസ്വ്ിന്ദറിനെ വിട്ടയച്ചെങ്കിലും മറ്റു രണ്ടു കുട്ടികളെക്കുറിച്ച് യാതൊരു വിവരവും ഇല്ല എന്നു ഗുൽഷന്റെ മാതാവ് രാധ പറഞ്ഞു.
കൂടാതെ പെൺക്കുട്ടിയുടെ മൃതദ്ദേഹം പൊലീസ് കണ്ടെത്തിയതിനു ശേഷം ഗ്രാമവാസികൾ തങ്ങളെ കുറ്റവാളികളായിട്ടാണ് കണക്കാക്കുന്നതെന്നും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നും എന്നാലിപ്പോൾ ഞങ്ങളുടെ മകനും മരിച്ചിരിക്കുന്നു, എനിക്കു തോന്നുന്നത് രണ്ടു കുട്ടികളെയും ആരോക്കെയോ ചേർന്നു കൊലപ്പെടുത്തിയതാണെന്നും തന്റെ ഭർത്താവിനെയും കുട്ടികളെയും ഉപദ്രവിക്കുന്നത് നിറുത്തിയിട്ട് പൊലീസ് ശരിയായ കുറ്റവാളികളെ കണ്ടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
എന്നാൽ ഗുൽഷനുമായി ബന്ധമുള്ള പലരെയും ചോദ്യം ചെയ്യുന്നുണ്ടെന്നും എന്നാൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. കുട്ടികളുടെ അദ്ധ്യാപകനെ ചോദ്യം ചെയ്തതിൽ നിന്നും പെൺകുട്ടി സ്ഥിരമായി ക്ലാസ്സിൽ പോകാറുണ്ടായിരുന്നുവെന്നും എന്നാൽ ഗുൽഷൻ വല്ലപ്പോഴും മാത്രമേ ക്ലാസ്സിൽ പോയിരുന്നുള്ളുവെന്നു വ്യക്തമായി
എന്നാൽ ജനുവരി ഏഴിനു ശേഷം കുട്ടികൾ ട്യൂഷൻ ക്ലാസ്സിൽ പോയിരുന്നില്ല. പെൺകുട്ടിയെ കാണാനില്ലെന്ന അന്വേക്ഷണവുമായി പെൺകുട്ടിയുടെ പിതാവ് അദ്ധ്യാപകനെ കാണാനെത്തിയിരുന്നു. അതിനു ശേഷം ഗുൽഷന്റെ വീട്ടിൽ അന്വേക്ഷിക്കുകയും രണ്ടു പേരെയും കാണാനില്ലെന്ന് മനസ്സിലാക്കിയതോടെ പരാതിപ്പെടുകയുമായിരുന്നു. ബിജെപി ഭരണത്തിലെത്തിയതോടെയാണ് രാജ്യത്ത് ഇത്രയധികം പീഡന മരണങ്ങൾ ഉണ്ടാകുന്നതെന്ന് കോൺഗ്രസ്സ് അഭിപ്രായപ്പെട്ടു. ഹരിയാനയിൽ തുടർച്ചയായി സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.