- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇങ്ങനെയും കേരളത്തിൽ നടക്കുമോ? അധോലോക രാജാവിനെ ഭയന്ന് ഉപ്പള; കാലിയ റഫീക്കിന്റെ ഗുണ്ടാപ്പട യുവാവിനെ തട്ടിക്കൊണ്ടുപോയി കഴുത്തൊപ്പം മണ്ണിട്ടു മർദിച്ചവശനാക്കി; തല മുണ്ഡനം ചെയ്തു മീശ പകുതി വടിച്ചു; പുറത്തുപറയാൻ പൊലീസിനും ഭയം
കാസർഗോഡ്: കേരളത്തിന്റെ വടക്കേ അറ്റമാണ് മഞ്ചേശ്വരം. ജനാധിപത്യ ഭരണസംവിധാനം നിലനിൽക്കുന്നുണ്ടെങ്കിലും പ്രമുഖ ഗുണ്ടയായ കാലിയാ റഫീക്കിനെ ഭയന്നു കഴിയുകയാണ് മഞ്ചേശ്വരത്തിന്റെ കേന്ദ്രമായ ഉപ്പളയും പരിസരവും. രണ്ടു കൊലക്കേസുകളും നിരവധി വധശ്രമക്കേസുകളുമുൾപ്പെടെ 25 ലേറെ കുറ്റകൃത്യങ്ങൾ ഇയാളുടെ പേരിലുണ്ട്. കാലിയാ റഫീക്കിന്റെ 50 അനുയായികൾ കൂടി ഗുണ്ടാപ്പടയിലുണ്ട്. അതാണ് ഉപ്പളയിലെ ജനങ്ങളുടെ സ്വൈര്യം കെടുത്തുന്നത്. കഴിഞ്ഞ ദിവസം ഈ സംഘത്തിൽപ്പെട്ട എട്ടു പേർ ഒരു യുവാവിനെ ക്രൂരമായ പീഡനത്തിനിരയാക്കി. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കദീജാ ബീവി ദർഗക്ക് സമീപത്തെ മുഹമ്മദ് റൗഫാണ് കേട്ടാൽ ഞെട്ടുന്ന ക്രൂരതക്കിരയായത്. രാത്രി ഒമ്പതര മണിക്ക് ബൈക്കിൽ പോകവേ കാറിൽ വന്ന ഒരു സംഘം തടഞ്ഞു നിർത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു. മണിമുണ്ട കടപ്പുറത്ത് എത്തിച്ച ശേഷം കഴുത്തൊപ്പം എത്തുന്ന കുഴി കുഴിച്ച് അതിൽ റൗഫിനെ നിർത്തി. കഴുത്തു വരെ മണ്ണിട്ട് മൂടുകയും ചെയ്തു. പിന്നീട് തലമുണ്ഡനം ചെയ്യുകയും ചെയ്തു. ഒരു ഭാഗത്തെ മീശ വടിച്ചു കളഞ്ഞു. തുടർന്നാ
കാസർഗോഡ്: കേരളത്തിന്റെ വടക്കേ അറ്റമാണ് മഞ്ചേശ്വരം. ജനാധിപത്യ ഭരണസംവിധാനം നിലനിൽക്കുന്നുണ്ടെങ്കിലും പ്രമുഖ ഗുണ്ടയായ കാലിയാ റഫീക്കിനെ ഭയന്നു കഴിയുകയാണ് മഞ്ചേശ്വരത്തിന്റെ കേന്ദ്രമായ ഉപ്പളയും പരിസരവും.
രണ്ടു കൊലക്കേസുകളും നിരവധി വധശ്രമക്കേസുകളുമുൾപ്പെടെ 25 ലേറെ കുറ്റകൃത്യങ്ങൾ ഇയാളുടെ പേരിലുണ്ട്. കാലിയാ റഫീക്കിന്റെ 50 അനുയായികൾ കൂടി ഗുണ്ടാപ്പടയിലുണ്ട്. അതാണ് ഉപ്പളയിലെ ജനങ്ങളുടെ സ്വൈര്യം കെടുത്തുന്നത്.
കഴിഞ്ഞ ദിവസം ഈ സംഘത്തിൽപ്പെട്ട എട്ടു പേർ ഒരു യുവാവിനെ ക്രൂരമായ പീഡനത്തിനിരയാക്കി. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കദീജാ ബീവി ദർഗക്ക് സമീപത്തെ മുഹമ്മദ് റൗഫാണ് കേട്ടാൽ ഞെട്ടുന്ന ക്രൂരതക്കിരയായത്. രാത്രി ഒമ്പതര മണിക്ക് ബൈക്കിൽ പോകവേ കാറിൽ വന്ന ഒരു സംഘം തടഞ്ഞു നിർത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു. മണിമുണ്ട കടപ്പുറത്ത് എത്തിച്ച ശേഷം കഴുത്തൊപ്പം എത്തുന്ന കുഴി കുഴിച്ച് അതിൽ റൗഫിനെ നിർത്തി. കഴുത്തു വരെ മണ്ണിട്ട് മൂടുകയും ചെയ്തു. പിന്നീട് തലമുണ്ഡനം ചെയ്യുകയും ചെയ്തു. ഒരു ഭാഗത്തെ മീശ വടിച്ചു കളഞ്ഞു. തുടർന്നാണ് മർദ്ദന മുറകൾ.
ചുറ്റും കൂടിയ സംഘം കൈകഴയ്ക്കും വരെ റൗഫിന്റെ തലയിൽ പെരുമാറി. പരുക്കേറ്റ റൗഫിന് ഇപ്പോൾ സംസാരിക്കാൻ പോലുമാവുന്നില്ല. കാലിയാ റഫീക്കിനെ കണ്ണൂർ ജയിലിൽ തടവിലാക്കിയപ്പോൾ അതിനെ അനുകൂലിച്ച് റൗഫ് പരിഹസിച്ചു എന്നു പറഞ്ഞാണ് ഈ അക്രമങ്ങൾ അരങ്ങേറിയത്. രാത്രി 10.30 ഓടെ പുഴിമണ്ണിൽ റൗഫീന്റെ തലമാത്രം കണ്ട് ഞെട്ടിയ ചിലർ പുറത്തെടുത്തതോടെയാണ് റൗഫ് രക്ഷപ്പെട്ടത്.
45 കാരനായ കാലിയ റഫീക്ക് ഗുണ്ടാ പ്രവർത്തനം ആരംഭിച്ചിട്ട് ഏതാണ്ട് രണ്ടുപതിറ്റാണ്ട് കഴിഞ്ഞു. ആദ്യമാദ്യം എതിരാളിയായ കസായി അലിയോടും സംഘത്തോടും മാത്രമാണ് റഫീക്ക് ഏറ്റുമുട്ടാറുള്ളത്. ഇപ്പോൾ അത് പ്രദേശവാസികളുടെ നേർക്കും പ്രയോഗിക്കാൻ തുടങ്ങി. ദേശവാസികളിൽ ഭൂരിഭാഗവും റഫീക്കിന്റെ നോട്ടപ്പുള്ളികളാണ്. റഫീക്ക് കൊണ്ടു നടക്കുന്ന അമ്പതംഗ സംഘവും ജനങ്ങളുടെ മേൽ തിരിയുകയാണ്. ഉപ്പളയിലെ മണിമുണ്ടയാണ് കാലിയാ റഫീക്കിന്റെ ചോദ്യം ചെയ്യാനാവാത്ത സാമ്രാജ്യം. ഈ ദേശത്ത് അപരിചിതരാരെങ്കിലും എത്തിയാൽ റഫീക്കിന്റെ സംഘം ചോദ്യം ചെയ്യും. ഉത്തരം ശരിയല്ലെങ്കിൽ കായികമായും നേരിടും. ഭായി എന്നു വിളിക്കപ്പെടുന്ന നേതാവിന്റെ സ്വഭാവം തന്നെ അണികളും തുടരുന്നതിനാൽ മണിമുണ്ട ഗ്രാമം ഭയന്നു വിറക്കുകയാണ്. മുട്ടുശാന്തിയെന്ന പോലെ പൊലീസ് അത്യാവശ്യം ഇവിടെ എത്തി നോക്കാറുണ്ട്. അപ്പോഴൊക്കെ ഈ സംഘം പതിയിരിക്കും. പൊലീസിനും കാലിയാ റഫീക്കിനെ ഭയമാണ്. ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ നിന്നും റഫീക്ക് ചെയ്യുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് ഒരു വിവരവും നൽകാൻ അവർ തയ്യാറുമല്ല.
കേരളത്തിൽ ചാരായം നിരോധിച്ചതോടെയാണ് കാലിയാ റഫീക്ക് ഗുണ്ടാ തലവനായി വളർന്നത്. കർണ്ണാടക അതിർത്തി കേന്ദ്രീകരിച്ചു ചാരായവും മയക്കുമരുന്നും കടത്തി വൻ പണം സമ്പാദിച്ചു. മാത്രമല്ല കർണ്ണാടകത്തിൽ നിന്നും മണൽകടത്തിന്റെ തലവനായും പ്രവർത്തിച്ചു. കർണ്ണാടകത്തിൽ നിന്നും തിരിച്ച് കേരളത്തിൽ നിന്നും കർണ്ണാടകത്തിലേക്കും കടക്കാനുള്ള 28 ഊടുവഴികളും കാലിയാ റഫീക്ക് നിയന്ത്രിച്ചു പോന്നു. യഥേഷ്ടം സ്വർണ്ണവും പണവും മറ്റെന്തും കടത്താൻ മംഗളൂരുവിലെ അധോലോക സംഘവുമായും ഇയാൾക്ക് ബന്ധമുണ്ട്. കാലിയാ റഫീക്ക് ഉൾപ്പെടുന്ന കേസുകളുടെ വിവരം നൽകാൻ പോലും പൊലീസും നാട്ടുകാരും ഭയപ്പെടുന്ന സ്ഥലമായി ഈ ദേശം മാറിയിരിക്കയാണ്. നേരത്തെ കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചെങ്കിലും റഫീക്കിന്റെ അണികൾ ഗുണ്ടാപ്രവർത്തനം തുടരുകയാണ്.
മുഹമ്മദ് റൗഫിനെ കടപ്പുറത്ത് കുഴിച്ചിട്ട് നരഹത്യക്ക് ശ്രമിച്ച കേസിൽ അബ്ദുൾ സത്താർ, മുഹമ്മദ് നിസാർ, മുഹമ്മദ് നൗഹാർ തുടങ്ങി എട്ടു പേർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തിട്ടുണ്ട്.