- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവിന് വേണ്ടി ഉപവസിച്ചിട്ട് എന്തുകാര്യം? ലോകത്തിന്റെ മുഴുവൻ ഭർത്താവും ദൈവവുമായ എനിക്ക് വേണ്ടി ഉപവസിക്കണം; സുമംഗലികളോട് ഗുർമീത് ആഹ്വാനം ചെയ്യുന്ന വീഡിയോ വൈറലാകുന്നു; സെക്‌സ് അഡിക്റ്റായ ദേരാതലവൻ ഉപവസിക്കാൻ കഷ്ടപ്പെടുത്തിയത് പിഞ്ചുബാലികമാരെയും
ചണ്ഡിഗഡ്: ആരോഗ്യവാനായി ദീർഘായുസോടെ ജീവിക്കാനായിരുന്നു അറസ്റ്റിലായ ആൾദൈവം ഗുർമീത് റാം റഹിം സിങ്ങിന്റെ ആഗ്രഹം.ഉത്തരേന്ത്യയിൽ സുമംഗലികൾ ഭർത്താവിന്റെ ദീർഘായുസ്സിനായി ആചരിക്കുന്ന കർവാ ചൗത്തിന് തനിക്ക് വേണ്ടി വ്രതം അനുഷ്ഠിക്കാൻ ഗുർമീത് വനിതാ അനുയായികളോട് ആവശ്യപ്പെടുക പതിവായിരുന്നു. സാധാരണക്കാരായ ഭർത്താക്കന്മാർക്കു വേണ്ടി ഉപവസിച്ചതുകൊണ്ട് സ്ത്രീകൾക്ക് പ്രയോജനമൊന്നുമില്ല. ലോകത്തിന്റെ മുഴുവൻ ഭർത്താവും ദൈവവുമായ തനിക്കുവേണ്ടിയാണ് ഉപവസിക്കേണ്ടതെന്ന് ദേരാതലവൻ വനിതാ അനുയായികളോട് ആവശ്യപ്പെടുന്ന വീഡിയോ വൈറലാകുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ വിവാഹിതകളെപ്പോലെ അണിഞ്ഞൊരുങ്ങി നിൽക്കുന്നതും പതിവാണ്. ചില പെൺകുട്ടികൾ ഗുർമീത് തങ്ങളുടെ സുഹാഗ്(ഭർത്താവ്) എന്ന് കാട്ടുന്ന ബാനറുകൾ കൈയിലേന്തും.എല്ലാത്തിലും സംപ്രീതനാകുന്നതോടെ വ്രതം അവസാനിപ്പിക്കാൻ ഗുർമീത് പെൺകുട്ടികളോട് ആവശ്യപ്പെടും.ചില പെൺകുട്ടികൾ തങ്ങളെ അനുഗ്രഹിക്കണമെന്ന് ആവശ്യപ്പെട്ട് തിരക്ക് കൂട്ടുന്നതും വീഡിയോയിൽ കാണാം. താനാണ് ഈ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക
ചണ്ഡിഗഡ്: ആരോഗ്യവാനായി ദീർഘായുസോടെ ജീവിക്കാനായിരുന്നു അറസ്റ്റിലായ ആൾദൈവം ഗുർമീത് റാം റഹിം സിങ്ങിന്റെ ആഗ്രഹം.ഉത്തരേന്ത്യയിൽ സുമംഗലികൾ ഭർത്താവിന്റെ ദീർഘായുസ്സിനായി ആചരിക്കുന്ന കർവാ ചൗത്തിന് തനിക്ക് വേണ്ടി വ്രതം അനുഷ്ഠിക്കാൻ ഗുർമീത് വനിതാ അനുയായികളോട് ആവശ്യപ്പെടുക പതിവായിരുന്നു.
സാധാരണക്കാരായ ഭർത്താക്കന്മാർക്കു വേണ്ടി ഉപവസിച്ചതുകൊണ്ട് സ്ത്രീകൾക്ക് പ്രയോജനമൊന്നുമില്ല. ലോകത്തിന്റെ മുഴുവൻ ഭർത്താവും ദൈവവുമായ തനിക്കുവേണ്ടിയാണ് ഉപവസിക്കേണ്ടതെന്ന് ദേരാതലവൻ വനിതാ അനുയായികളോട് ആവശ്യപ്പെടുന്ന വീഡിയോ വൈറലാകുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ വിവാഹിതകളെപ്പോലെ അണിഞ്ഞൊരുങ്ങി നിൽക്കുന്നതും പതിവാണ്. ചില പെൺകുട്ടികൾ ഗുർമീത് തങ്ങളുടെ സുഹാഗ്(ഭർത്താവ്) എന്ന് കാട്ടുന്ന ബാനറുകൾ കൈയിലേന്തും.എല്ലാത്തിലും സംപ്രീതനാകുന്നതോടെ വ്രതം അവസാനിപ്പിക്കാൻ ഗുർമീത് പെൺകുട്ടികളോട് ആവശ്യപ്പെടും.ചില പെൺകുട്ടികൾ തങ്ങളെ അനുഗ്രഹിക്കണമെന്ന് ആവശ്യപ്പെട്ട് തിരക്ക് കൂട്ടുന്നതും വീഡിയോയിൽ കാണാം.
താനാണ് ഈ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ശരീരത്തിന്റെയും, മനസ്സിന്റെയും അവകാശികളെന്നും, താനാണ് അവരുടെ ഭർത്താവെന്നുമുള്ള സന്ദേശം അടിച്ചേൽപ്പിക്കാനാണ് ഗുർമീത് ഈ അവസരങ്ങൾ ഉപയോഗിച്ചിരുന്നത്.ഇതിന്റെയെല്ലാം പേരിൽ ബാലികമാരെ പോലും ഒരു ദിവസത്തോളം ഭക്ഷണവും, വെള്ളവുമില്ലാതെ വ്രതമെടുക്കാൻ ദേരാതലവൻ നിർബന്ധിച്ചിരുന്നുവെന്ന ക്രൂരസത്യവും പുറത്ത് വന്നിട്ടുണ്ട്.
മാനഭംഗക്കേസിൽ ശിക്ഷിക്കപ്പെട്ടു.എല്ലാ വർഷവും കർവ ചൗത്തിന്റെ തലേന്നാൾ ഗുർമീത് വനിതാ അനുയായികളുടെ സംഗമം വിളിച്ചുചേർക്കും. തന്റെ ശിഷ്യകൾ തനിക്കയച്ച സന്ദേശങ്ങൾ വായിച്ച് ആനന്ദപുളകിതനാകും. ഈ സന്ദേശങ്ങളെല്ലാം ദേരാതലവനെ ദൈവമായി പ്രകീർത്തിക്കുന്നതായിരിക്കും.കൊച്ചുകുട്ടികളെ പോലും വെറുതെ വിടാത്ത സെക്‌സ് മാനിയാക്കാണ് ഗുർമീതെന്ന ആരോപണത്തിന് ഈ വീഡിയോയിൽ കൂടുതൽ തെളിവെന്തു വേണം.
ഗുർമീത് റാം റഹിം സിങ്ങിന്റെ താമസസ്ഥലമായ ആഡംബര 'ഗുഹ'യിൽ നിന്ന് വനിതാ അനുയായികൾ താമസിക്കുന്ന ഹോസ്റ്റലിലേക്കു രഹസ്യ തുരങ്കം കണ്ടെത്തിയിരുന്നു. സിർസയിലെ 800 ഏക്കർ വരുന്ന ദേരാ ആസ്ഥാനത്തു രണ്ടാം ദിവസവും തുടരുന്ന പരിശോധനയിലാണു തുരങ്കം കണ്ടെത്തിയത്.ഇവിടെനിന്നു പുറത്തേക്ക് അഞ്ചു കിലോമീറ്റർ വരുന്ന മറ്റൊരു തുരങ്കവും കണ്ടെത്തിയിട്ടുണ്ട്. മണ്ണും ചെളിയും മൂടിക്കിടക്കുന്ന ഈ തുരങ്കം അടിയന്തര ഘട്ടത്തിൽ ഗുർമീതിനു രക്ഷപ്പെടാൻ വേണ്ടി ഉണ്ടാക്കിയതാണെന്നു കരുതുന്നു.
ഗുർമീതിന്റെ പിങ്ക് നിറത്തിലുള്ള ഗുഹയിൽ വച്ചാണു മാനഭംഗം നടന്നതെന്നാണ് ഇരകളായ യുവതികൾ നേരത്തേ പരാതി നൽകിയത്. ഈ ഗുഹയിൽ നിന്നു വനിതാ ഹോസ്റ്റലായ സാധ്വി നിവാസിലേക്കു രഹസ്യ ഇടനാഴിയുള്ളതായാണു കണ്ടെത്തിയത്. ഗുർമീതിന്റെ നൂറു കണക്കിനു ഷൂ, ഡിസൈനർ വസ്ത്രങ്ങൾ, തൊപ്പികൾ, നിരോധിത കറൻസി, ആഡംബര കാർ തുടങ്ങിയവയും കണ്ടെടുത്തു.
ദേരാ ആസ്ഥാനത്തുള്ള ഏഴു നക്ഷത്ര സൗകര്യങ്ങളുള്ള 'എംഎസ്ജി റിസോർട്ട്' അന്വേഷണ ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചു. ഐഫെൽ ടവർ, താജ് മഹൽ, ഡിസ്‌നി വേൾഡ് എന്നിവയുടെ മാതൃകകൾ അലങ്കരിക്കുന്ന അത്യാഡംബര റിസോർട്ടാണിത്. ഗുർമീതിന്റെ കുടുംബാംഗങ്ങൾക്കു താമസിക്കാനായി വേറെ ആഡംബര ബംഗ്‌ളാവുകളും ഇവിടെയുണ്ട്. ഇന്റർനാഷനൽ സ്‌കൂൾ, ഷോപ്പിങ് മാൾ, ആശുപത്രി, സ്റ്റേഡിയം, സിനിമാ തിയറ്റർ തുടങ്ങിയവയും ക്യാംപസിലുണ്ട്.
അതേസമയം, റോത്തക് ജയിലിൽ കഴിയുന്ന ഗുർമീതിനെ മനഃശാസ്ത്ര വിദഗ്ധൻ ഉൾപ്പെട്ട ഡോക്ടർമാരുടെ സംഘം പരിശോധിച്ചു. ശാരീരിക അസ്വസ്ഥതകളുള്ളതായി ഗുർമീത് പറഞ്ഞതായാണു വിവരം. ദേര ആസ്ഥാനത്തെ പരിശോധന ഞായറാഴ്ച പൂർത്തിയായി.