- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളസ്വാമി റാം റഹീമിന് വേണ്ടി തെരുവിൽ ഇറങ്ങിയവർ ആരും സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിയവരല്ല; കൊല്ലപ്പെട്ടതും അകത്തായതും അറസ്റ്റ് ചെയ്താൽ കലാപം ഉണ്ടാക്കാൻ സ്വാമി ഏർപ്പാടാക്കിയവർ; കലാപം ഉണ്ടാക്കാൻ മാത്രം സ്വാമി നൽകിയത് അഞ്ച് കോടി രൂപ
ചണ്ഡീഗഡ് : വിവാദ ആൾ ദൈവം ഗുർമീത് റാം റഹീമിന് വേണ്ടിയുണ്ടാക്കിയ കലാപം ബോധപൂർവ്വം സൃഷ്ടിച്ചതെന്ന് പൊലീസ് കണ്ടെത്തൽ. മാനഭംഗക്കേസിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെ തുടർന്ന് ഉത്തരേന്ത്യയിൽ ഉടലെടുത്ത കലാപവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസ് കണ്ടെത്തിയത്. കാലപമെല്ലാം ഗുർമീതിന്റെ പ്രസ്ഥാനമായ ദേരാ സച്ചാ സൗദ പണം നൽകി സൃഷ്ടിച്ചതാണെന്ന് പൊലീസ് തിരിച്ചറിയുകയാണ്. കോടതി വിധി ഗുർമീതിന് എതിരായാൽ കലാപം അഴിച്ചുവിടുന്നതിന് ഏതാണ്ട് അഞ്ചു കോടിയോളം രൂപ ദേരാ സച്ചാ സൗദ അനുയായികൾക്കിടയിൽ ഒഴുക്കിയിരുന്നതായി കലാപത്തേക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഇതിനുള്ള നിർദ്ദേശം ഗുർമീത് റാം റഹിം തന്നെയാണ് നൽകിയത്. ദേരാ സച്ചാ സൗദായുടെ പാഞ്ചകുല ശാഖയുടെ തലവനായ ചാംകൗർ സിങ്ങാണ് പണമൊഴുക്കി കലാപം സൃഷ്ടിച്ചത്. കലാപമുണ്ടായതിനു പിന്നാലെ ചാംകൗറും കുടുംബാംഗങ്ങളും ഒളിവിൽ പോയിരുന്നു. കലാപം സൃഷ്ടിക്കാനുള്ള പദ്ധതി നടപ്പാക്കുന്നതിനു നേതൃത്വം നൽകിയ ദുനി ചന്ദിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. പാഞ്ചകുല
ചണ്ഡീഗഡ് : വിവാദ ആൾ ദൈവം ഗുർമീത് റാം റഹീമിന് വേണ്ടിയുണ്ടാക്കിയ കലാപം ബോധപൂർവ്വം സൃഷ്ടിച്ചതെന്ന് പൊലീസ് കണ്ടെത്തൽ. മാനഭംഗക്കേസിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെ തുടർന്ന് ഉത്തരേന്ത്യയിൽ ഉടലെടുത്ത കലാപവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസ് കണ്ടെത്തിയത്.
കാലപമെല്ലാം ഗുർമീതിന്റെ പ്രസ്ഥാനമായ ദേരാ സച്ചാ സൗദ പണം നൽകി സൃഷ്ടിച്ചതാണെന്ന് പൊലീസ് തിരിച്ചറിയുകയാണ്. കോടതി വിധി ഗുർമീതിന് എതിരായാൽ കലാപം അഴിച്ചുവിടുന്നതിന് ഏതാണ്ട് അഞ്ചു കോടിയോളം രൂപ ദേരാ സച്ചാ സൗദ അനുയായികൾക്കിടയിൽ ഒഴുക്കിയിരുന്നതായി കലാപത്തേക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഇതിനുള്ള നിർദ്ദേശം ഗുർമീത് റാം റഹിം തന്നെയാണ് നൽകിയത്. ദേരാ സച്ചാ സൗദായുടെ പാഞ്ചകുല ശാഖയുടെ തലവനായ ചാംകൗർ സിങ്ങാണ് പണമൊഴുക്കി കലാപം സൃഷ്ടിച്ചത്.
കലാപമുണ്ടായതിനു പിന്നാലെ ചാംകൗറും കുടുംബാംഗങ്ങളും ഒളിവിൽ പോയിരുന്നു. കലാപം സൃഷ്ടിക്കാനുള്ള പദ്ധതി നടപ്പാക്കുന്നതിനു നേതൃത്വം നൽകിയ ദുനി ചന്ദിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. പാഞ്ചകുല ആശ്രമത്തിനു പുറമെ, ദേരാ സച്ചായുടെ പഞ്ചാബിലെ വിവിധ ശാഖകൾക്കും കലാപം സൃഷ്ടിക്കാൻ പണം കൈമാറിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കലാപത്തിൽ ജീവൻ നഷ്ടമാകുന്നവരുടെ കുടുംബാംഗങ്ങൾക്ക് വൻ തുക ധനസഹായം നൽകുമെന്നും നേതാക്കൾ അനുയായികൾക്ക് ഉറപ്പു നൽകിയിരുന്നു.
പണമിടപാടുകളുടെ സൂത്രധാരനായ ചാംകൗറിനെ അറസ്റ്റു ചെയ്താൽ മാത്രമെ കൂടുതൽ വിശദാംശങ്ങൾ ലഭിക്കൂവെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇയാൾക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്നും ഹരിയാന ഡിജിപി ബി.എസ്.സന്ധു അറിയിച്ചു. കലാപത്തിനായി പണമൊഴുക്കിയ ഒട്ടേറെപ്പേർ നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു. ഒരു ശാസ്ത്രജ്ഞനും ഇക്കൂട്ടത്തിൽ പെടുന്നു.
അനുയായികളായിരുന്ന രണ്ടു പെൺകുട്ടികളെ മാനഭംഗപ്പെടുത്തിയെന്ന കേസിലാണ് സിബിഐ പ്രത്യേക കോടതി ഗുർമീതിന് 20 വർഷം തടവും 30 ലക്ഷം രൂപ പിഴയും വിധിച്ചത്. ഗുർമീത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനു പിന്നാലെ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടന്ന അക്രമങ്ങളിൽ 38 പേരാണ് കൊല്ലപ്പെട്ടത്. ഈ കലാപത്തിൽ കൊല്ലപ്പെട്ടവരും കാശ് മോഹിച്ച് പ്രശ്‌നത്തിനെത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.