- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുർമീത് റാം സിംഗിന്റെ ബലാത്സംഗ കേസിൽ കോടതി വിധി നാളെ; രാം സിംഗിനെതിരായ വിധി വന്നാൽ വലിയ തോതിലുള്ള അക്രമങ്ങൾ ഉണ്ടാകുമെന്ന് റിപ്പോർട്ട്; ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ വൻ സുരക്ഷ; ഗുർമീതിന്റെ അനുയായിയായ സ്ത്രീ നൽകിയ പരാതിയിലാണ് കേസ്
ചണ്ഡീഗഢ്: സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമുമായി ബന്ധപ്പെട്ട ബലാത്സംഗ കേസിൽ കോടതി വിധി വാരാനിരിക്കെ ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ വൻ സുരക്ഷ ഏർപ്പെടുത്തി. 15 വർഷം മുമ്പ് ഗുർമീതിന്റെ അനുയായിയായ ഒരു സ്ത്രീ നൽകിയ പരാതിയിലാണ് ഇയാൾക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തിയത്. കേസിൽ പഞ്ചഗുള സിബിഐ കോടതി വെള്ളിയാഴ്ചയാണ് വിധി പ്രഖ്യാപിക്കുന്നത്. ക്രമസമാധാനം നിലനിർത്തുന്നതിന് സഹായം നൽകുന്നതിനായി സൈന്യവും സംസ്ഥാന സർക്കാരും തമ്മിൽ ബന്ധപ്പെട്ടിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി പഞ്ച്കുളയിലെ സ്‌കൂളുകളും കോളേജുകളും അടച്ചു പൂട്ടും. അക്രമം തടയാൻ വേണ്ടി മൊബൈൽ ഇന്റർനെറ്റ് സസ്‌പെൻഷൻ ഉൾപ്പടെയുള്ള കാര്യങ്ങൾ പരിഗണിക്കുന്നതാണ്. ക്രമസമാധാനം നിലനിർത്തുന്നതിനായി സൈന്യത്തിന്റെ സഹായം തേടില്ല എന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരുന്നത്. ഏത് സാഹചര്യത്തെയും നേരിടാൻ പഞ്ചാബ്, ഹരിയാന സർക്കാരുകൾക്ക് സാധ്യമായ എല്ലാ സഹായവും കേന്ദ്രം ഉറപ്പാക്കിയിട്ടുണ്ട്. ദേര സച്ച സൗദ നേതാവ് ഗുർമീത് റാം റഹീം സിങിനെതിരെ മാനഭംഗക്കേസിൽ പഞ്ചാബ്, ഹരിയാന എന്ന
ചണ്ഡീഗഢ്: സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമുമായി ബന്ധപ്പെട്ട ബലാത്സംഗ കേസിൽ കോടതി വിധി വാരാനിരിക്കെ ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ വൻ സുരക്ഷ ഏർപ്പെടുത്തി. 15 വർഷം മുമ്പ് ഗുർമീതിന്റെ അനുയായിയായ ഒരു സ്ത്രീ നൽകിയ പരാതിയിലാണ് ഇയാൾക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തിയത്. കേസിൽ പഞ്ചഗുള സിബിഐ കോടതി വെള്ളിയാഴ്ചയാണ് വിധി പ്രഖ്യാപിക്കുന്നത്.
ക്രമസമാധാനം നിലനിർത്തുന്നതിന് സഹായം നൽകുന്നതിനായി സൈന്യവും സംസ്ഥാന സർക്കാരും തമ്മിൽ ബന്ധപ്പെട്ടിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി പഞ്ച്കുളയിലെ സ്‌കൂളുകളും കോളേജുകളും അടച്ചു പൂട്ടും. അക്രമം തടയാൻ വേണ്ടി മൊബൈൽ ഇന്റർനെറ്റ് സസ്‌പെൻഷൻ ഉൾപ്പടെയുള്ള കാര്യങ്ങൾ പരിഗണിക്കുന്നതാണ്. ക്രമസമാധാനം നിലനിർത്തുന്നതിനായി സൈന്യത്തിന്റെ സഹായം തേടില്ല എന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരുന്നത്. ഏത് സാഹചര്യത്തെയും നേരിടാൻ പഞ്ചാബ്, ഹരിയാന സർക്കാരുകൾക്ക് സാധ്യമായ എല്ലാ സഹായവും കേന്ദ്രം ഉറപ്പാക്കിയിട്ടുണ്ട്.
ദേര സച്ച സൗദ നേതാവ് ഗുർമീത് റാം റഹീം സിങിനെതിരെ മാനഭംഗക്കേസിൽ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കി. രാം റഹീമിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ച്കുളയിൽ ആയിരക്കണക്കിന് ദേര അനുയായികൾ കൂടിച്ചേർന്നിട്ടുണ്ട്. രാം റഹീംനെതിരായ വിധി വന്നാൽ വലിയ തോതിലുള്ള അക്രമങ്ങൾ ഉണ്ടാകുമെന്ന് നേരത്തെ തന്നെ റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതിനാൽ 5,000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
ഹരിയാനയിലെ സിർസ പട്ടണത്തിൽവച്ച് അനുയായിയായ സ്ത്രീയെ ഇയാൾ ബലാൽസംഗം ചെയ്തു എന്നായിരുന്നു പരാതി. എന്നാൽ തനിക്ക് ലൈംഗിക ശേഷിയില്ലെന്നായിരുന്നു കോടതിയിൽ ഗുർമീത് റാം റഹീം അവകാശപ്പെട്ടത്.പ്രതികൂല വിധിയാണ് ഉണ്ടാവുന്നതെങ്കിൽ പഞ്ചാബിലും ഹരിയാനയിലും വലിയ പ്രതിഷേധങ്ങളും അക്രമങ്ങളും ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. ഇതേ തുടർന്ന് ഗുർമീതിന്റെ അനുയായികൾ ഒത്തുകൂടിയിട്ടുള്ള ചണ്ഡിഗഡ് സ്റ്റേഡിയം തത്കാലിക ജയിലാക്കിക്കൊണ്ട് ചണ്ഡിഗഡ് ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചു.
കൂടാതെ പഞ്ചാബിലും ഹരിയാനയിലും അതീവ ജാഗ്രത നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ക്രമസമാധാനം നിലനിർത്തുന്നതിന് സഹായം നൽകുന്നതിനായി സൈന്യവും സംസ്ഥാന സർക്കാരും ബന്ധപ്പെട്ടിട്ടുണ്ട്. സുരക്ഷക്കായി പഞ്ച്കുളയിലെ സ്‌കൂളുകളും കോളേജുകളും അടച്ചു പൂട്ടും. അക്രമം തടയാൻ വേണ്ടി മൊബൈൽ ഇന്റർനെറ്റ് സസ്‌പെൻഷൻ പരിഗണിക്കുന്നതാണ്.