തൃശൂർ: ഗുരുവായൂർ ദേവസ്വത്തിലേക്ക് ലോവർ ഡിവിഷൻ ക്ലർക്ക് താൽക്കാലിക ഒഴിവിലേക്ക് നടത്തിയ വാക്ക് ഇൻ ഇന്റർവ്യുവിന് എത്തിയത് മൂവായിരത്തിലധികം ഉദ്യോഗാർഥികൾ. വെറും 16 ഒഴിവിലേക്ക് നടന്ന ഇന്റർവ്യൂവിനാണ് ഇത്രയും അധികം ഉദ്യോഗാർഥികൾ എത്തിയത്. 09.11.18 തീയതിയിലാണ് അക്ഷേ ക്ഷണിച്ച് കൊണ്ട് ദേവസ്വം ഉത്തരവിറക്കിയത്. 179 ദിവസത്തേക്കാണ് താൽക്കാലിക നിയമനമെന്ന് ഉത്തരവിലുണ്ട്. അപേക്ഷകർ 18നും 36നും ഇടയിൽ ്രപായമുള്ള  ബിരുദധാരികളും കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ഹിന്ദുക്കളായിരിക്കണമെന്നും ഉത്തരവിൽ വ്യക്കതമാക്കുന്നു.  പ്രമുഖ പത്രങ്ങളിലും തൊഴിൽ പ്രസിദ്ധീകരണങ്ങളിലും പരസ്യം നൽകിയിരുന്നു.

ഉദ്യോഗർഥികളുടെ ബാഹുല്യം ദേവസ്വം അധികൃതരെയും ജീവനക്കാരെയും വെള്ളം കുടിപ്പിച്ചു. രാവിലെ തന്നെ ഇൻർർവ്യൂ നടക്കുന്ന ഗുരുവായൂർ ദേവസ്വം ഓഫീസിലേക്ക് ഉദ്യോഗാർഥികളുടെയും കൂടെ വന്നവരുടെയും ഒഴുക്കായിരുന്നു. ഇന്റർവ്യൂ ആരംഭിക്കുന്നതിനു മുമ്പ് തന്നെ അധികൃതരുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് വലിയ തോതിൽ ഉദ്യോഗാർഥികൾ ദേവസ്വം ഓഫീസിലെത്തി. ഭൂരിഭാഗവും പെൺകുട്ടികളായിരുന്നു.

തൃശൂരിന് പുറമെ അന്യജില്ലകളിൽ നിന്നുള്ള ഉദ്യോഗാർഥികളും എത്തിയിരുന്നു. ചിലർ തലേദിവസം തന്നെ എത്തി ലോഡ്ജുകളിൽ മുറിയെടുത്താണ് ഇന്റർവ്യൂവിന് തയ്യാറായി വന്നത്. എന്നാൽ ഇത്രയും അധികം പേരെ പ്രതീക്ഷിക്കാതിരുന്നതിനാൽ േദവസ്വം അതിന് ആവശ്യമായ ക്രമീകരണങ്ങളും ഒരുക്കിയിരുന്നില്ല. ദേവസ്വത്തിലെ വിരലിൽ എണ്ണാവുന്ന സെക്യൂരിറ്റിക്കാർ മാത്രമായിരുന്നു നിയന്ത്രിക്കാനുണ്ടായിരുന്നത്. തിരക്ക് നിയന്ത്രിക്കാൻ ഉദ്യേഗാർഥികളോട് ഇന്റർവ്യൂവിന് മുമ്പ് ടോക്കൺ എടുക്കാൻ ആവശ്യപ്പെട്ടു.

പിന്നീട് ടോക്കൺ അനുസരിച്ച് ഇന്റർവ്യൂ തുടങ്ങി. ഇന്റർവ്യൂ ആരംഭിച്ചതിനുശേഷവും നിരവധി ഉദ്യോഗാർഥികൾ ദേവസ്വം ഓഫീസിലേക്ക് വഹിച്ചു. തിരക്ക് നിയന്ത്രിക്കാനാവായതോടെ സെക്യൂരിറ്റിക്കാർ ഓഫീസ് കവാടം അടച്ചിട്ടു. ഇതോടെ േദവസ്വം ജീവനക്കാർക്ക് പോലും അകത്തേക്ക് കടക്കാനാവാത്ത അവസ്ഥയായി. ഇത്് ഉദ്യോഗാർികളും സെക്യൂരിറ്റി ജീവനക്കാരും തമ്മിൽ ഉന്തും തള്ളിനും ഇടയാക്കി. അതിനിടെ ഉദ്യോഗാർഥികളുടെ വരി ദേവസ്വം േഗറ്റിന് പുറത്തേക്ക് നീണ്ടു. ഒടുവിൽ പൊലീസ് എത്തിയാണ് തിരക്ക് നിയന്ത്രിച്ചത്.

ഇന്റർവ്യൂ വളരെ വൈകീട്ടാണ് അവസാനിച്ചത്. എന്നാൽ താൽക്കാലിക നിയമനത്തെക്കുറിച്ച്് ഇന്റർവ്യൂവിനെത്തിയവർക്ക് തന്നെ ആരോപണമുണ്ട്. ഇന്റർവ്യു പ്രഹസനമാണെന്നും നിയമനം മുമ്പേ നടന്നു കഴിഞ്ഞെന്നും ചില ഉദ്യോഗാർഥികൾ മറുനാടനോട് പറഞ്ഞു. ദേവസ്വം അധികൃതർക്ക് സിപിഎം തന്നെ 60ഓളം ഉദേയാഗാർഥികളുടെ ലിസ്റ്റ് കൈമാറിയിട്ടുണ്ടെന്നും സൂചനയുണ്ട്.