- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുരുവായൂരപ്പന്റെ ഥാർ അങ്ങാടിപ്പുറത്തേക്ക്; പുനർലേലത്തിൽ ജീപ്പ് സ്വന്തമാക്കിയത് ദുബായിലെ ബിസിനസ്സുകാരനായ വിഘ്‌നേഷ് വിജയകുമാർ; 15 ലക്ഷത്തിന് കിട്ടുന്ന മഹീന്ദ്രാ വാഹനം 43 ലക്ഷം നൽകി സ്വന്തമാക്കിയത് ഭഗവാനുള്ള കാണിക്കയെന്ന നിലയിൽ; ആ ഥാറിന് ഒടുവിൽ അവകാശിയെ കിട്ടുമ്പോൾ
ഗുരുവായൂർ: ഗുരുവായൂരിലെ ഥാറിന് 43 ലക്ഷം. പ്രവാസി വ്യവസായ വിഘ്‌നേഷ് വിജയകുമാറാണ് ഥാർ സ്വന്തമാക്കിയത്. പുനർലേലത്തിൽ 14 പേർ പങ്കെടുത്തു. വിഘ്‌നേഷ് വിജയകുമാർ ലേലത്തിൽ നേരിട്ട് പങ്കെടുത്തിരുന്നു. അങ്ങാടിപ്പുറം സ്വദേശിയാ വിഘ്‌നേഷ് ദുബായിൽ വ്യവസായിയാണ്. സോഷ്യൽ മീഡിയയിലും മറ്റും ഏറെ വൈറലായിരുന്നു ഗുരുവായൂരപ്പന്റെ ഥാർ.
മഹീന്ദ്ര കമ്പനി ഗുരുവായൂർ ക്ഷേത്രത്തിൽവഴിപാടായി നൽകിയ ഥാർ ജീപ്പാണ് ഇന്ന് പുനർലേലം ചെയ്തത്. രാവിലെ 11 മണിക്ക് ക്ഷേത്രം തെക്കേ നടപന്തലിലായിരുന്നു പുനർലേലം. നാൽപതിനായിരം രൂപയായിരുന്നു നിരതദ്രവ്യം. ഥാർ ജീപ്പ് പുനർലേലം ചെയ്യണമെന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിക്കുകയായിരുന്നു. ഇത് ദേവസ്വം ബോർഡിന് കൂടുതൽ ലാഭം ഉണ്ടാക്കുകയും ചെയ്തു.
ഗുരുവായൂരിൽ നടത്തിയ ലേലത്തിൽ വാഹനം ആദ്യം സ്വന്തമാക്കിയത് എറണാകുളം സ്വദേശിയായ അമൽ മുഹമ്മദ് ആയിരുന്നു. എന്നാൽ ഒരാൾ മാത്രമായി ലേലം പൂർത്തിയാക്കാൻ കഴിയില്ലെന്ന പരാതിയിലാണ് ഇപ്പോഴത്തെ നടപടി. മഹീന്ദ്ര കമ്പനി ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ച ഥാർ കാർ പൊതുലേലത്തിലാണ് ബഹ്‌റൈനിലുള്ള പ്രവാസി വ്യവസായിയും എറണാകുളം ഇടപ്പള്ളി സ്വദേശിയുമായ അമൽ മുഹമ്മദ് അലി സ്വന്തമാക്കിയത്.
ലേലം താൽക്കാലികമായി ഉറപ്പിച്ചെങ്കിലും വാഹനം വിട്ടുനൽകുന്നതിൽ പുനരാലോചന വേണ്ടിവന്നേക്കാമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ പ്രതികരിച്ചതോടെ ലേലതീരുമാനത്തിൽ ആശയക്കുഴപ്പമായി. ഖത്തറിൽ വ്യവസായിയായ അമൽ മുഹമ്മദ് അലി എന്ന ചെറുപ്പക്കാരന്റെ പ്രതിനിധി മാത്രമാണ് അന്ന് ലേലത്തിൽ പങ്കെടുത്തത്. ലിമിറ്റഡ് എഡിഷന് ഥാറിന് 15 ലക്ഷം രൂപയാണ് അടിസ്ഥാന വിലയായി ഗുരുവായൂർ ദേവസ്വം നിശ്ചയിച്ചിരുന്നത്. ലേലം വിളിച്ചപ്പോൾ പതിനായിരം രൂപ അമലിന്റെ പ്രതിനിധി കൂട്ടിവിളിച്ചു. അതിനും മേലെ വിളിക്കാൻ വേറെ ആളില്ലാതെ വന്നതോടെ ലേലം അമലിന് ഉറപ്പിക്കുകയായിരുന്നു.
പുനർലേലത്തിൽ 14 പേർ പങ്കെടുത്തു. ലേലവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തന്നെയാണ് ലേലത്തിന് കൂടുതൽ ശ്രദ്ധ നൽകിയതും. ലേലത്തിൽ കൂടുതൽ തുക പറഞ്ഞ അങ്ങാടിപ്പുറത്തുകാരന് അത് നൽകാൻ ദേവസ്വവും തീരുമാനിച്ചിട്ടുണ്ട്.
പുനർലേലത്തിൽ 15 ലക്ഷം രൂപ അടിസ്ഥാന വിലയിലാണ് ലേലം ആരംഭിച്ചത്. കാർ ലേലത്തിൽ പിടിച്ചയാൾ 43 ലക്ഷത്തിന് പുറമേ ജി എസ്ടി കൂടി അടയ്ക്കേണ്ടതാണ്. ഇന്നു നടന്ന പുനർ ലേലം ഗുരുവായൂർ ഭരണ സമിതി അംഗീകരിക്കണം. തുടർന്ന് ദേവസ്വം കമ്മീഷണറുടെ അനുമതി കൂടി ലഭിക്കുന്നതോടെയാണ് ഥാർ കാർ ലേലത്തിൽ പിടിച്ച വിഘ്നേഷിന് കരസ്ഥമാക്കാനാകുക.
മറുനാടന് മലയാളി ബ്യൂറോ