- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളമടിക്കാർ ഒത്തുകൂടുന്ന ടെന്നിസ് ക്ലബിന് നാല് കോടി നൽകാം; കേരളത്തിന്റെ അഭിമാന താരങ്ങളെ വാർത്തെടുത്ത കായിക സ്കൂളിന് അവഗണന; ജി വി രാജാ സ്പോർട്സ് സ്‌കൂൾ തകർച്ചയിലേക്ക്
തിരുവനന്തപുരം: കായികരംഗത്ത് ഒരുകാലത്ത് കേരളത്തിന്റെ അഭിമാനമായിരുന്ന തിരുവനന്തപുരം ജി.വി രാജാ സ്പോർട്സ് സ്‌കൂൾ ഇപ്പോൾ തകർച്ചയുടെ വക്കിൽ. ലോകപ്രശ്‌സതരായ ഒട്ടേറെ ദേശിയ, അന്തർദേശിയ കായികതാരങ്ങളെ വാർത്തെടുത്ത സംസ്ഥാനത്തെ കായികസ്‌കൂളിനാണ് ഈ ദുർഗതി. ഒട്ടേറെ പരാധീനതകളുടെ നടുവിലാണ് ഈ സ്‌കൂൾ പ്രവർത്തിക്കുന്നത്. അതിനേക്കാളേറെ ചില ആഭ്
തിരുവനന്തപുരം: കായികരംഗത്ത് ഒരുകാലത്ത് കേരളത്തിന്റെ അഭിമാനമായിരുന്ന തിരുവനന്തപുരം ജി.വി രാജാ സ്പോർട്സ് സ്‌കൂൾ ഇപ്പോൾ തകർച്ചയുടെ വക്കിൽ. ലോകപ്രശ്‌സതരായ ഒട്ടേറെ ദേശിയ, അന്തർദേശിയ കായികതാരങ്ങളെ വാർത്തെടുത്ത സംസ്ഥാനത്തെ കായികസ്‌കൂളിനാണ് ഈ ദുർഗതി. ഒട്ടേറെ പരാധീനതകളുടെ നടുവിലാണ് ഈ സ്‌കൂൾ പ്രവർത്തിക്കുന്നത്. അതിനേക്കാളേറെ ചില ആഭ്യന്തരപ്രശ്‌നങ്ങളും സ്‌കൂളിന്റെ സുഗമമായ പ്രവർത്തനത്തിന് വിഘാതം വരുത്തുന്നു.
ദേശീയഗെയിംസിന്റെ മറവിൽ കോടികളുടെ ധൂർത്തും, കൊള്ളയും നടത്തുന്ന കായികതമ്പുരാക്കന്മാർക്ക് ഈ സ്ഥാപനത്തെ ശ്രദ്ധിക്കാൻ സമയമില്ല. അതുകൊണ്ട് ഉദ്യോഗസ്ഥന്മാരുടെയും ചില സ്ഥാപിത താൽപര്യക്കാരുടെയും ദുർഭരണത്തിന് വിധേയമായി ഈ അഭിമാനസ്ഥാപനം ഇപ്പോൾ തകർച്ച നേരിട്ടുകൊണ്ടിരിക്കുകയാണ് വി എസ്്.എസ്.സി കോഴ്‌സ് വന്നതിനുശേഷമാണ് ഈ സ്ഥാപനത്തിന്റെ ദുർഗതി ആരംഭിച്ചതെന്നാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അഭിപ്രായം.വി എസ്.എസ്.സി പ്രിൻസിപ്പാളും ഹെഡ്‌മാസ്റ്ററും രണ്ടുതട്ടിൽ ആയതോടുകൂടി സ്‌കൂളിന്റെ പ്രവർത്തനം താറുമാറായി.
സ്‌കൂളിനെ തകർച്ചയിൽനിന്നു രക്ഷപ്പെടുത്താൻ ശ്രമിച്ച ഒരു ഹെഡ്‌മാസ്റ്ററെ ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തിയ സംഭവം വരെയുണ്ടായി.സാമ്പത്തികക്രമക്കേടിന് അന്വേഷണം നേരിടുന്ന പി ടി എ ഭാരവാഹിയുടെ സഹായത്തോടുകൂടിയാണ് അധികൃതരുടെ കൊള്ളരുതായ്മകൾ സ്‌കൂളിൽ നടക്കുന്നതെന്നാണ് ആരോപണം. ഇവരുടെ വ്യക്തി താൽപര്യത്തിനുവേണ്ടി കുട്ടികളെ ബലിയാടാക്കുന്നു
കുട്ടികൾ താമസിക്കുന്ന ഹോസ്റ്റലുകളിലെ ബാത്ത്‌റും വൃത്തിഹീനമാണ്. ബാത്തുറൂമിൽനിന്നുള്ള മലിനജലം കുട്ടികൾ താമസിക്കുന്ന റുമിലേക്കാണ് ഒഴുകുന്നത്. ഹോസ്റ്റൽ പരിസരം കാടുപിടിച്ചു കിടക്കുന്നതായും, ഒരു കുട്ടിയുടെ കാലിൽ പാമ്പ് ചുറ്റാൻ ഇടയായതായും പറയപ്പെടുന്നു.
ഒരു ദിവസം 120 രൂപയാണ് ഒരു കുട്ടിക്ക് ഭക്ഷണത്തിനായി അനുവദിച്ചിട്ടുള്ളത്. ഇതിൽനിന്നു വേണം ഭക്ഷണം ഉണ്ടാക്കുന്നവരുടെ കൂലി തുടങ്ങിയ ചെലവും കണ്ടെത്താൻ. പരിമിതമായ ഈ തുകയിൽനിന്നും വെട്ടിപ്പും നടത്തുന്നു. കുട്ടികൾക്ക് മെച്ചപ്പെട്ട ഭക്ഷണം പോലും നൽകാൻ അധികൃതർ ശ്രദ്ധിക്കാറില്ല.ഒരോവർഷവും സ്‌കൂളിന്റെ അറ്റകുറ്റപ്പണിക്കായി അനുവദിക്കുന്ന തുകയിലും വൻ ക്രമക്കേടുകളാണ് നടത്തുന്നത്.വെറുതെ കുറെ ബില്ലുകൾ എഴുതി വയ്ക്കുന്നതായാണ് ആരോപണം. ഇങ്ങനെ പോയാൽ ജി.വി.രാജാ സ്‌കൂളിന്റെ നിലനിൽപ്പ് പോലും അപകടത്തിലാകുമെന്നാണ് രക്ഷിതാക്കൾ ആശങ്കപ്പെടുന്നത്. കുട്ടികളോട് പ്രതികാരനടപടികൾ സ്വീകരിക്കുമെന്ന ഭയത്താൽ രക്ഷിതാക്കൾ പലതും തുറന്നുപറയാൻ മടിക്കുന്നു.
ഇപ്പോഴത്തെ പി.ടി.എ പ്രസിഡന്റ് മുമ്പും പി.ടി.എ പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു.ആ സമയത്ത് ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേടുകൾ കാണിക്കുകയും,നടപടിയുണ്ടാവുകയും ചെയ്തതാണ്. സംസ്ഥാനഭരണത്തിലുള്ള സ്വാധീനം നിമിത്തംഅഴിമതിക്കാർക്കെതിരെ നടപടിയെടുക്കാൻ അധികൃതരും തയ്യാറാകുന്നില്ല .ഇവരുടെ താളത്തിനൊത്ത് നിൽക്കാത്ത ഹെഡ്‌മാസ്റ്റർമാരെ ഭരണസ്വാധീനം ഉപയോഗിച്ചു മാറ്റുന്നു.അതുകൊണ്ടുതന്നെ സ്ഥിരമായി ഒരു ഹെഡ്‌മാസ്റ്ററും ഇവിടെ ഇരിക്കാറില്ല. വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഭൂരിപക്ഷം രക്ഷിതാക്കളുടെയും അഭിപ്രായം.
കായികരംഗമാകെ വൻകൊള്ളയാണ് സംസ്ഥാനത്തു നടക്കുന്നതെന്ന ആരോപണം ശരിവയ്ക്കുന്നതാണ് ജി.വി.രാജാ സ്പോർട്സ് സ്‌കൂളിലെയും പ്രതിസന്ധി. ദേശീയഗെയിംസിന്റെ കോടികൾ ധൂർത്തടിക്കുമ്പോഴും ഈ സ്ഥാപനം സന്ദർശിക്കാൻ പോലും അധികൃതർ യ്യാറാകുന്നില്ല. നഗരത്തിലെ പ്രമാണിമാരൂടെയും അവരുടെ കുടുംബാഗങ്ങളുടെയും സ്വകാര്യ വിനോദസ്ഥാപനമായ ട്രിവാൻഡ്രം ടെന്നിസ് ക്ലബ്ബിന്്്്് ദേശീയഗെയിംസിന്റെ് വക നാലുകോടി രൂപയുടെ പാരിതോഷികം നൽകിയപ്പോഴാണ് സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന ഈ കായിക സ്‌കൂളിലെ കുട്ടികൾക്ക് ആവശ്യത്തിനു ഭക്ഷണംപോലും നൽകാത്തതെന്നതാണ് മറ്റൊരു കാര്യം.