- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രഫഷണൽ ജോലിക്കാർക്കുള്ള എച്ച്1ബി വീസ നല്കുന്നത് അമേരിക്ക നിർത്തിവച്ചു; വിലക്ക് ഏപ്രിൽ ഒന്നുമുതൽ ആറു മാസത്തേക്ക്; ട്രംപ് തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ നിറവേറ്റുമ്പോൾ പാരയാകുന്നത് ഇന്ത്യയ്ക്ക്; കുറഞ്ഞ വേതനത്തിൽ തദ്ദേശിയർക്കു തൊഴിലവസരങ്ങൾ നല്കാനുറച്ച് യുഎസ് പ്രസിഡന്റ്
വാഷിങ്ടൺ: കുടിയേറ്റ പരിഷ്‌കാരങ്ങളുടെ ഭാഗമായി എച്ച്1ബി വിസ നൽകുന്നത് അമേരിക്ക തൽക്കാലത്തേക്ക് നിർത്തിവച്ചു. ഏപ്രിൽ മുതൽ ആറ് മാസത്തേക്കാണ് വിലക്ക്. യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസിന്റേതാണ് നടപടി. ഇന്ത്യൻ ഐടി മേഖലയ്ക്ക് കനത്ത തിരിച്ചടി നൽകുന്നതാണ് തീരുമാനം. എച്ച്1ബി വിസയിൽ അമേരിക്കയിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ഇന്ത്യൻ ഐടി കമ്പനികളായ ടിസിഎസ്, വിപ്രോ, ഇൻഫോസിസ് തുടങ്ങിയവ വ്യാപകമായി എച്ച്1ബി വിസ ഉപയോഗിക്കുന്നു. ഇതു കൂടാതെ മൈക്രോ സോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ വമ്പൻ കംമ്പനികളും എച്ച്1 ബി വിസ ഉപയോഗിച്ച് തെഴിലാളികളെ നിയമിക്കാറുണ്ട്. 2014ൽ 86 ശതമാനം എച്ച് 1ബി വിസ അനുവദിച്ചത് ഇന്ത്യക്കാർക്കായിരുന്നു. പ്രതിവർഷം 85,000ത്തോളം എച്ച്1ബി വിസകളാണ് അമേരിക്ക നൽകാറുള്ളത്. ഇതിൽ 20,000 വിസകൾ യുഎസ് സർവകലാശാലകളിൽ നിന്നും മാസ്റ്റേഴ്‌സ് ഡിഗ്രി നേടുന്നവർക്കാണ് നീക്കിവച്ചിട്ടുള്ളത്. കമ്പ്യൂട്ടർവേൾഡ് മാഗസിന്റെ റിപ്പോർട്ട് പ്രകാരം കമ്പ്യൂട്ടർ അനുബന്ധ ജോലികൾക്കായുള്ള എച്ച്1ബി വിസകളുടെ 86 ശതമാനവ
വാഷിങ്ടൺ: കുടിയേറ്റ പരിഷ്‌കാരങ്ങളുടെ ഭാഗമായി എച്ച്1ബി വിസ നൽകുന്നത് അമേരിക്ക തൽക്കാലത്തേക്ക് നിർത്തിവച്ചു. ഏപ്രിൽ മുതൽ ആറ് മാസത്തേക്കാണ് വിലക്ക്. യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസിന്റേതാണ് നടപടി. ഇന്ത്യൻ ഐടി മേഖലയ്ക്ക് കനത്ത തിരിച്ചടി നൽകുന്നതാണ് തീരുമാനം.
എച്ച്1ബി വിസയിൽ അമേരിക്കയിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ഇന്ത്യൻ ഐടി കമ്പനികളായ ടിസിഎസ്, വിപ്രോ, ഇൻഫോസിസ് തുടങ്ങിയവ വ്യാപകമായി എച്ച്1ബി വിസ ഉപയോഗിക്കുന്നു. ഇതു കൂടാതെ മൈക്രോ സോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ വമ്പൻ കംമ്പനികളും എച്ച്1 ബി വിസ ഉപയോഗിച്ച് തെഴിലാളികളെ നിയമിക്കാറുണ്ട്. 2014ൽ 86 ശതമാനം എച്ച് 1ബി വിസ അനുവദിച്ചത് ഇന്ത്യക്കാർക്കായിരുന്നു.
പ്രതിവർഷം 85,000ത്തോളം എച്ച്1ബി വിസകളാണ് അമേരിക്ക നൽകാറുള്ളത്. ഇതിൽ 20,000 വിസകൾ യുഎസ് സർവകലാശാലകളിൽ നിന്നും മാസ്റ്റേഴ്‌സ് ഡിഗ്രി നേടുന്നവർക്കാണ് നീക്കിവച്ചിട്ടുള്ളത്. കമ്പ്യൂട്ടർവേൾഡ് മാഗസിന്റെ റിപ്പോർട്ട് പ്രകാരം കമ്പ്യൂട്ടർ അനുബന്ധ ജോലികൾക്കായുള്ള എച്ച്1ബി വിസകളുടെ 86 ശതമാനവും എഞ്ചിനീയറിങ് അനുബന്ധ ജോലികൾക്ക് അനുവദിക്കുന്ന എച്ച്1ബി വിസകളുടെ 43 ശതമാനവും ഇന്ത്യക്കാർക്കാണ് നിലവിൽ അമേരിക്ക നൽകിവരുന്നത്.
അമേരിക്കക്കാരുടെ തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തി വിദേശീയരെ ജോലിയിൽ നിയമിക്കാൻ അനുവദിക്കില്ലെന്നായിരുന്നു യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയത് മുതൽ ട്രംപിന്റെ നിലപാട്. അവസാനത്തെ അമേരിക്കാരനേയും സംരക്ഷിക്കാൻ നമ്മൾ പോരാടും. അമേരിക്കയിലേക്ക് തൊഴിലവസരങ്ങൾ തിരികെ കൊണ്ടുവരുമെന്നും ട്രംപ് പറഞ്ഞിരുന്നു.
അമേരിക്കക്കാരെ ഒഴിവാക്കാൻ കമ്പനികൾ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന വിദേശ പ്രഫെഷണലുകളെ രാജ്യത്തേക്ക് കൊണ്ടുവരുന്നുവെന്നായിരുന്നു ട്രംപ് ക്യാമ്പിന്റെ ആരോപണം. ഇത് തടയാനായി എച്ച്1ബി വിസയിൽ നിയന്ത്രണം കൊണ്ടുവരുന്ന ബിൽ യുഎസ് ജനപ്രതിനിധി സഭയിൽ ജനുവരിയിൽ അവതരിപ്പിച്ചിരുന്നു. വിസ ലഭിക്കാൻ മിനിമം ശമ്പളം ഇരട്ടിയാക്കണമെന്ന ശുപാർശകളാണ് നിയമഭേദഗതിക്കുള്ള ബില്ലിൽ ഉള്ളത്. എച്ച്1ബി വിസയുടമകൾക്കുള്ള മിനിമം വേതനം 1,30,000 ഡോളർ ആക്കി ഉയർത്താണ് തീരുമാനം. നിലവിൽ നൽകുന്ന 60,000 ഡോളറിന്റെ ഇരട്ടി. 1989ന് ശേഷം മിനിമം വേതനത്തിൽ ഒരു മാറ്റവും വരുത്തിയിരുന്നില്ല.