കശ്മീർ : സ്ത്രീകളുടെ മുഖത്ത് സ്പ്രേ അടിച്ച് മുടി മുറിച്ച് കടന്ന് കളയുന്നു എന്ന് സംശയത്തിന്റെ പേരിൽ വയോധികനെ തല്ലിക്കൊന്നതായി റിപ്പോർട്ട്. മറ്റൊരു മാനസിക രോഗമുള്ള വ്യകതിയെ ജീവനോടെ കത്തിക്കാനും അയാൾക്ക് മുകളിലൂടെ ട്രാക്ടറോടിക്കാനും ശ്രമിച്ചതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നു. കാശ്മീരിലാണ് സംഭവം. പ്രദേശത്ത് സ്ത്രീകളുടെ മുഖത്ത് സ്േ്രപ ചെയ്തതിന് ശേഷം ബോധം കെടുത്തി മുടി മുറച്ച് കളയുകയാണ് ചെയ്യുന്നത്. പ്രദേശത്ത്
ആക്രമം വ്യാപകമാകുന്നുവെന്നാണ് റിപ്പോർട്ടുകൾ. കുറഞ്ഞ ദിവസത്തിനുള്ളിൽ നൂറോളം കാശ്മീരികൾക്കാണ് ഇത് വഴി മുടി നഷ്ടമായിരിക്കുന്നത്.

ഇതിനിടെ മാനസിക രോഗമുള്ള ഒരാളെ ആളുകൾ കുറ്റവാളിയെന്ന് സംശയിച്ചതിന്റെ പേരിൽ ജീവനോടെ ചുട്ടുകൊല്ലാൻ ശ്രമിക്കുകയും പൊലീസ് അയാളെ രക്ഷിക്കുകയും ചെയ്തിരുന്നു. കുറ്റവാളിയെ കണ്ടെത്തുന്നവർക്ക് ആറ് ലക്ഷം രൂപയാണ് പൊലീസ് ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്.മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കാശ്മീരിൽ സ്ത്രീകൾ പുറത്തിറങ്ങുമ്പോൾ ശിരോവസ്ത്രത്തിനുള്ളിൽ മുടി പൊതിഞ്ഞ് വയ്ക്കാറുണ്ട്. എന്നിട്ടും ആക്രമി ഇവ എളുപ്പത്തിൽ മുറിച്ചെടുത്ത് കടന്ന് കളയുകയാണ് ചെയ്യുന്നത്.

സ്പ്രേപ്രയോഗം ഏറ്റ് മുടി മുറിച്ചെടുക്കലിന് നിരവധി സ്ത്രീകളാണ് പെട്ട് പോകുന്നത്.. ശ്രീനഗറിലെ ബാറ്റമാളൂ പ്രദേശത്തെ ഒരു യുവതിക്ക് ആക്രമണത്തിന്റെ ഞെട്ടലിൽ നിന്നും ഇനിയും മോചനം നേടാൻ സാധിച്ചിട്ടില്ല. സ്റ്റോറേജിൽ പച്ചക്കറികൾ വയ്ക്കാൻ പോകുമ്പോഴായിരുന്നു ആക്രമണത്തിന് വിധേയയായതെന്നാണ് യുവതി വെളിപ്പെടുത്തുന്നത്. യുവതിയുടെ കരച്ചിൽ കേട്ട് ഭർത്താവ് എത്തുമ്പോൾയുവതി ബോധരഹിതയായി കിടക്കുന്നതാണ് കണ്ടത്.പ്രകോപിതരായ ജനക്കൂട്ടം മുടിമുറിച്ച ആളെന്ന് സംശയിച്ച് തെറ്റിദ്ധരിച്ച് ജനക്കൂട്ടം വയോധികനെ തല്ലിക്കൊന്നതായും മാനസിക രോഗമുള്ള ആളെ ജീവനോടെ കത്തിക്കാനും അയാൾക്ക് മുകളിലൂടെ ട്രാക്ടറോടിക്കാനും ശ്രമിച്ചത്.