- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ വർഷം ഹജ്ജിന് അനുമതി 60,000 പേർക്ക് മാത്രം; അപേക്ഷകർ ഇതുവരെ അഞ്ച് ലക്ഷം കവിഞ്ഞു; അപേക്ഷിച്ചവരിൽ 41 ശതമാനം സ്ത്രീകളും ബാക്കി പുരുഷന്മാരും
റിയാദ്: ഈ വർഷം ഹജ്ജിന് സൗദി ഗവൺമെന്റ് അനുമതി നൽകിയിരിക്കുന്നത് 60,000 പേർക്കാണ്. അതും രാജ്യത്തുള്ള പൗരന്മാർക്കും വിദേശികൾക്കും മാത്രം. എന്നാൽ ഹജ്ജിന് തെരഞ്ഞെടുക്കപ്പെടാൻ ഇതുവരെ പേർ രജിസ്റ്റർ ചെയ്ത് അപേക്ഷ നൽകിയവരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു.
ഓൺലൈനിലൂടെയാണ് അപേക്ഷിക്കേണ്ടത്. രജിസ്ട്രേഷൻ തുടരുകയാണ്. ഇതുവരെ അപേക്ഷിച്ചതി 41 ശതമാനമാണ് സ്ത്രീകൾ. ബാക്കി പുരുഷന്മാരും. സൗദിയിൽ നിലവിലുള്ള 150ഓളം വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർ അപേക്ഷിച്ചവരിലുണ്ട്. ഈ മാസം 13ന് ആരംഭിച്ച രജിസ്ട്രേഷൻ 23 വരെ തുടരും. 25ാം തീയതി തെരഞ്ഞെടുത്തവരുടെ ലിസ്റ്റ് പുറത്തുവിടും. മൂന്ന് തരം ഹജ്ജ് പാക്കേജുകളാണ് ഇത്തവണയുള്ളത്. ഏറ്റവും കൂടിയ ഹജ്ജ് പാക്കേജിന് 16000ത്തോളം റിയാലാണ് ചെലവ്. തെരഞ്ഞെടുക്കപ്പെട്ടതായി വിവരം കിട്ടിയാൽ മൂന്ന് മണിക്കൂറിനുള്ളിൽ ഇഷ്ടമുള്ള പാക്കേജ് തെരഞ്ഞെടുത്ത് അപേക്ഷാ നടപടി പൂർത്തീകരിക്കണം.
മറുനാടന് മലയാളി ബ്യൂറോ