- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ആർടിസിയിൽ വാഹനം ഉരസിയതിനെ തുടർന്ന് പൊലീസ് സ്റ്റേഷനിൽ വെച്ചുണ്ടായ ദുരനുഭവങ്ങൾ തത്സമയം വിവരിച്ച് യുവതിയും പിതാവും; പ്രവാസിയുടെ മകളുടെ വിവാഹം മുടക്കിയ പൊലീസ് ഭീകരതക്കെതിരേ നടപടിയെടുക്കേണ്ടേ സർക്കാർ?
തിരുവനന്തപുരം: കേരളാ പൊലീസിന്റെ കൊടുംക്രൂരത വിവരിച്ചു കൊണ്ട് പ്രവാസിയായി ഹക്കീം രംഗത്തെത്തി. മകളുടെ വിവാഹ നിശ്ചയത്തിനു തൊട്ടുമുൻപു പിതാവിനെ അറസ്റ്റ് ചെയ്തു ജയിലിൽ ഇട്ട് പൊലീസിന്റെ ക്രൂരതയുടെ വാർത്ത ഇന്നലെ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്ന സംഭവം മറുനാടൻ സജീവ ചർച്ചയാക്കുകയാണ്. മകളുടെ വിവാഹ നിശ്ചയം മുടക്കുന്ന വിധത്തിലേക്ക് പൊലീസ് ഇടപെടൽ വളർന്നെന്നാണ് ഹക്കീം വ്യക്തമാക്കുന്നത്. കാൽനൂറ്റാണ്ടായി സൗദി അറേബ്യയിൽ ജോലിചെയ്യുന്ന കഴക്കൂട്ടം കരിമണൽ എസ്എഫ്എസ് വാട്ടർസ്‌കേപ് ആറ്ബിയിൽ ഹക്കീം ബദറുദീന്റെ(45) മകൾ ഡോ. ഹർഷിതയുടെ വിവാഹനിശ്ചയച്ചടങ്ങാണു കല്ലറ പാങ്ങോട് പൊലീസ് മുടക്കിയത്. ഈ പൊലീസുകാർക്കെതിരെ നടപടിയെടുക്കാൻ പിണറായിയുടെ സർക്കാരിന് ആർജ്ജവമുണ്ടോ എന്ന ചോദ്യമാണ് ഈ അവസരത്തിൽ സോഷ്യൽ മീഡിയ ഉയർത്തുന്നത്. 16നു വൈകിട്ട് അഞ്ചിനാണു ഹർഷിതയുടെ വിവാഹ നിശ്ചയം തീരുമാനിച്ചിരുന്നത്. വരന്റെ വസതിയിൽ എത്തുന്നതിനു മുൻപു പുലിപ്പാറ വളവിൽ വച്ച് 4.10നു വധുവിന്റെ വീട്ടുകാർ സഞ്ചരിച്ച വാനു
തിരുവനന്തപുരം: കേരളാ പൊലീസിന്റെ കൊടുംക്രൂരത വിവരിച്ചു കൊണ്ട് പ്രവാസിയായി ഹക്കീം രംഗത്തെത്തി. മകളുടെ വിവാഹ നിശ്ചയത്തിനു തൊട്ടുമുൻപു പിതാവിനെ അറസ്റ്റ് ചെയ്തു ജയിലിൽ ഇട്ട് പൊലീസിന്റെ ക്രൂരതയുടെ വാർത്ത ഇന്നലെ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്ന സംഭവം മറുനാടൻ സജീവ ചർച്ചയാക്കുകയാണ്. മകളുടെ വിവാഹ നിശ്ചയം മുടക്കുന്ന വിധത്തിലേക്ക് പൊലീസ് ഇടപെടൽ വളർന്നെന്നാണ് ഹക്കീം വ്യക്തമാക്കുന്നത്.
കാൽനൂറ്റാണ്ടായി സൗദി അറേബ്യയിൽ ജോലിചെയ്യുന്ന കഴക്കൂട്ടം കരിമണൽ എസ്എഫ്എസ് വാട്ടർസ്‌കേപ് ആറ്ബിയിൽ ഹക്കീം ബദറുദീന്റെ(45) മകൾ ഡോ. ഹർഷിതയുടെ വിവാഹനിശ്ചയച്ചടങ്ങാണു കല്ലറ പാങ്ങോട് പൊലീസ് മുടക്കിയത്. ഈ പൊലീസുകാർക്കെതിരെ നടപടിയെടുക്കാൻ പിണറായിയുടെ സർക്കാരിന് ആർജ്ജവമുണ്ടോ എന്ന ചോദ്യമാണ് ഈ അവസരത്തിൽ സോഷ്യൽ മീഡിയ ഉയർത്തുന്നത്.
16നു വൈകിട്ട് അഞ്ചിനാണു ഹർഷിതയുടെ വിവാഹ നിശ്ചയം തീരുമാനിച്ചിരുന്നത്. വരന്റെ വസതിയിൽ എത്തുന്നതിനു മുൻപു പുലിപ്പാറ വളവിൽ വച്ച് 4.10നു വധുവിന്റെ വീട്ടുകാർ സഞ്ചരിച്ച വാനും കെഎസ്ആർടിസി ബസും തമ്മിൽ ഉരസി. വാനിന്റെ ചില്ലു തകർന്നു. ഇതോടെ പ്രശ്നം തുടങ്ങി. ബസിന്റെ ഡ്രൈവർ ബഹളമുണ്ടാക്കി. ഡ്രൈവറുടെ പക്ഷം പിടിച്ച ബസ് യാത്രക്കാരനായ സ്പെഷൽ ബ്രാഞ്ച് പൊലീസുകാരൻ പാങ്ങോട് സ്റ്റേഷനിൽ വിളിച്ചതിനെതുടർന്ന് ഗ്രേഡ് എസ്ഐ ലത്തീഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. ചടങ്ങു മുടക്കരുതെന്നും അതിനുശേഷം സ്റ്റേഷനിൽ എത്താമെന്നും ഹക്കീം അഭ്യർത്ഥിച്ചുവെങ്കിലും പൊലീസിന്റെ മനസാക്ഷി ഉണർന്നില്ല. ബസ് ഡ്രൈവർ ബിജുമോനെയും വാനിൽ ഉണ്ടായിരുന്ന 27 പേരെയും സ്റ്റേഷനിലേക്കു കൊണ്ടുപോയി.
ഹക്കീം, സഹോദരീ ഭർത്താവും വാഹനാപകടത്തിൽ കയ്യും കാലും തകർന്നയാളുമായ മാഹിൻ ജലാലുദീൻ, ബന്ധു നൗഫൽ എന്നിവരടക്കം അഞ്ചു പേരെ അഴിക്കുള്ളിൽ അടച്ചു. അറസ്റ്റ് ചെയ്തുവെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഹക്കീമിന്റെ ഭാര്യ ഷംല, സഹോദരിമാരായ ജമീമ, ജലീല എന്നിവരെ മുറ്റത്തു നിർത്തി. ചടങ്ങിനുശേഷം തിരിച്ചുവരാമെന്നു പറഞ്ഞു സെല്ലിനകത്തുനിന്നു ഹക്കീമും പുറത്തുനിന്നു ഷംലയും കരഞ്ഞു. പക്ഷേ കാക്കിക്കുള്ളിലെ ഭീകരത അത് കണ്ടില്ല. രാത്രി 9.30ന് എസ്ഐ എസ്.നിയാസ് സ്റ്റേഷനിൽ എത്തി. ഹക്കീമിനെ അകത്തുവിളിച്ച എസ്ഐ, ഡ്രൈവർ ആശുപത്രിയിൽ പോയിട്ടുണ്ടെന്നും ഒത്തുതീർപ്പാക്കിവന്നാൽ ആലോചിക്കാമെന്നും അറിയിച്ചു. സ്റ്റേഷനിൽ ഉണ്ടായിരുന്ന വരന്റെ വീട്ടുകാർ ഡ്രൈവറെ അന്വേഷിച്ചുപോയി. രാത്രി 10.30നു മടങ്ങിയെത്തിയ അവർ പ്രശ്നങ്ങൾ സംസാരിച്ചുതീർത്തുവെന്ന് അറിയിച്ചപ്പോൾ എഫ്ഐആർ രജിസ്റ്റർ ചെയ്തുവെന്നു പറഞ്ഞ് എസ്ഐ കൈമലർത്തി.
തന്നെ ജയിലിലടച്ചു മകളുടെ വിവാഹം മുടക്കരുതെന്നു ഹക്കീം കരഞ്ഞപേക്ഷിച്ചപ്പോൾ 'നിന്റെ മകളുടെ വിവാഹം മുടങ്ങുന്നതിൽ ഞാൻ എന്തിനാടാ വേദനിക്കുന്നത്?' എന്നു തിരിച്ചുചോദിച്ചെന്നും പറയുന്നു. ഇതിനിടെ വാൻ ഡ്രൈവറെ പൊലീസുകാർ പറഞ്ഞുവിട്ടു. രാത്രി 11.45ന് ആണു മറ്റു ബന്ധുക്കളെ വിട്ടയച്ചത്. രാവിലെ ഹക്കീമിനെയും മറ്റു രണ്ടുപേരെയും കോടതിയിൽ ഹാജരാക്കി. 20 വരെ റിമാൻഡ് ചെയ്തു.തിങ്കൾ, വ്യാഴം ദിവസങ്ങളിൽ സ്റ്റേഷനിൽ പോയി ഒപ്പിടണമെന്നാണു ജാമ്യ വ്യവസ്ഥ. ഹക്കീം വ്യാഴാഴ്ച സ്റ്റേഷനിൽ എത്തിയപ്പോൾ അരമണിക്കൂർ വൈകിയിരുന്നു. ഗതാഗതക്കുരുക്കിൽപെട്ടുവെന്നു പറഞ്ഞപ്പോൾ എസ്ഐ തട്ടിക്കയറി.
ഹക്കീമിന്റെ വീഴ്ചകൊണ്ടാണു വൈകിയതെന്നതു മൊഴിയായി രേഖപ്പെടുത്തി ഒപ്പിട്ടുവാങ്ങാൻ എസ്ഐ നിർദ്ദേശിച്ചു. ബലം പ്രയോഗിച്ച് അത് ഒപ്പിട്ടു വാങ്ങുകയും ചെയ്തുവെന്നാണ് ഹക്കീം പറയുുന്നത്.