- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റപ്പോ ഇതാണല്ലേ ഹംസമാരുടെ ജില്ലാ സമ്മേളനം; എവിടെത്തിരിഞ്ഞാലും ഹംസമാർ മാത്രം; മൂവായിരത്തിലധികം ഹംസമാരുമായി ഞങ്ങൾ ഹംസമാർ സംഗമം; 85 വയസ്സ് പ്രായമുള്ള കൊണ്ടോട്ടി ഹംസ മുതൽ 40 ദിവസം പ്രായമുള്ള ഹംസക്കുട്ടി വരെ ഒത്ത് ചേർന്ന അപൂർവ്വ വേദി
മലപ്പുറം: ഹംസമാരുടെ സംസ്ഥാന സമ്മേളനം ജില്ലാ സമ്മേളനം എന്നൊക്കെ തമാശക്ക് പറയാറുണ്ടെങ്കിലും കഴിഞ്ഞ ദിവസം അത് തന്നെ നടന്നു. മൂവായിരം ഹംസമാരാണ് മലപ്പുറം കോട്ടക്കുന്നിൽ ഒത്ത് ചേർന്നത്. 85 വയസ്സുള്ള കൊണ്ടോട്ടി ഹംസമുതൽ 40 ദിവസം മാത്രം പ്രായമുള്ള 'ഹംസക്കുട്ടി' വരെയുണ്ടായിരുന്നു ഈ അപൂർവ്വ സംഗമത്തിൽ. ഹംസ എന്ന് ഔദ്യോഗിക പേരുള്ള മലപ്പുറം ജില്ലയിൽ ജനിച്ചവരോ സ്ഥിരം താമസക്കാരോ ആയിട്ടുള്ളവരാണ് കൂട്ടായ്മയിൽ പങ്കെടുത്തത്. നമ്മൾ ഹംസമാർ എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചത്. മലപ്പുറത്തെ വ്യവസായിയായ ലൗലി ഹംസഹാജിയാണ് ഈ ഹംസക്കൂട്ടായ്മക്ക് പിന്നിൽ. ഫോണിൽ സേവ് ചെയ്ത ഹംസമാരെക്കണ്ടാണ് ഹംസ ഹാജിക്ക് ഹംസ സംഗമം നടത്താനുള്ള ചിന്ത വരുന്നത്. അങ്ങനെ ഈ ആശയം 12 ഹംസമാരുമായി പങ്കുവെച്ചു.അങ്ങനെ മൂന്ന് വാട്‌സാപ്പ് ഗ്രൂപ്പ്് തുടങ്ങുകയും പിന്നീട് ചർച്ച അത് വഴിയാക്കുകയും ചെയ്തു. അതിൽ ചർച്ചചെയ്ത് തീയതിയും സമയവും നിശ്ചയിച്ചു. 'ഞങ്ങൾ ഹംസമാർ' എന്ന് സംഗമത്തിന് പേരുമിട്ടു. സംഗമത്തിൽ പങ്കെടു
മലപ്പുറം: ഹംസമാരുടെ സംസ്ഥാന സമ്മേളനം ജില്ലാ സമ്മേളനം എന്നൊക്കെ തമാശക്ക് പറയാറുണ്ടെങ്കിലും കഴിഞ്ഞ ദിവസം അത് തന്നെ നടന്നു. മൂവായിരം ഹംസമാരാണ് മലപ്പുറം കോട്ടക്കുന്നിൽ ഒത്ത് ചേർന്നത്. 85 വയസ്സുള്ള കൊണ്ടോട്ടി ഹംസമുതൽ 40 ദിവസം മാത്രം പ്രായമുള്ള 'ഹംസക്കുട്ടി' വരെയുണ്ടായിരുന്നു ഈ അപൂർവ്വ സംഗമത്തിൽ.
ഹംസ എന്ന് ഔദ്യോഗിക പേരുള്ള മലപ്പുറം ജില്ലയിൽ ജനിച്ചവരോ സ്ഥിരം താമസക്കാരോ ആയിട്ടുള്ളവരാണ് കൂട്ടായ്മയിൽ പങ്കെടുത്തത്.
നമ്മൾ ഹംസമാർ എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചത്. മലപ്പുറത്തെ വ്യവസായിയായ ലൗലി ഹംസഹാജിയാണ് ഈ ഹംസക്കൂട്ടായ്മക്ക് പിന്നിൽ.
ഫോണിൽ സേവ് ചെയ്ത ഹംസമാരെക്കണ്ടാണ് ഹംസ ഹാജിക്ക് ഹംസ സംഗമം നടത്താനുള്ള ചിന്ത വരുന്നത്. അങ്ങനെ ഈ ആശയം 12 ഹംസമാരുമായി പങ്കുവെച്ചു.അങ്ങനെ മൂന്ന് വാട്‌സാപ്പ് ഗ്രൂപ്പ്് തുടങ്ങുകയും പിന്നീട് ചർച്ച അത് വഴിയാക്കുകയും ചെയ്തു. അതിൽ ചർച്ചചെയ്ത് തീയതിയും സമയവും നിശ്ചയിച്ചു. 'ഞങ്ങൾ ഹംസമാർ' എന്ന് സംഗമത്തിന് പേരുമിട്ടു.
സംഗമത്തിൽ പങ്കെടുത്ത ഹംസമാർ രാവിലെ 9.30ന് ആണ് രജിസ്റ്റ്രേഷന് എത്തേണ്ടത് എന്നാണ് പറഞ്ഞത്. പക്ഷേ രാവിലെ ഏഴരയോടെ ഹംസമാർ ഒഴുകിയെത്തി. ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ കൊണ്ടുവന്നവർക്ക് 'ഞാൻ ഹംസ'എന്നു പ്രിന്റ് ചെയ്ത തൊപ്പിയും ബാഡ്ജും നൽകി ഹാളിനകത്തേക്ക് കയറ്റി.
പന്ത്രണ്ടുമണിവരെ രജിസ്ട്രേഷൻ നടത്തി. പിന്നെ നിർത്തിവെച്ചു. വലിയൊരു വിഭാഗത്തിന് രജിസ്റ്റർ ചെയ്യാനായില്ല. രജിസ്റ്റർ ചെയ്തവർമാത്രം 2312 പേരുണ്ടായിരുന്നു.
ഏറ്റവും പ്രായംകൂടിയ കൊണ്ടോട്ടി ഹംസ, 81 കാരനായ മഞ്ചേരി ഹംസ, 78 കാരനായ ഹംസ മോങ്ങം എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. ചെറുപ്പക്കാരൻ ഹംസക്കുള്ള സമ്മാനം 40 ദിവസം മാത്രം പ്രായമായ മലപ്പുറത്തെ കുഞ്ഞുഹംസ നേടി.
മലപ്പുറം നഗരസഭാ പരിതിയിലെ ഹംസ മാരുടെ സംഗമമാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും മറ്റു പ്രദേശങ്ങളിലെ ഹംസമാരുടെ ഹംസമാരുടെ ആവശ്യപ്രകാരം ജില്ലാതല സംഗമമാക്കുകയായിരുന്നു. 15 വർഷങ്ങൾക്കു മുമ്പ് ലൗലി ഹംസ ഹാജി മലപ്പുറം മുനിസിപ്പൽ പരിധിയിലെ ഹംസമാരുടെ സംഗമത്തിനു തുടക്കമിട്ടിരുന്നു.
സംഗമം നടക്കേണ്ടതിന്റെ തലേ ദിവസം ചടങ്ങ് ഉദ്ഘാടനം ചെയ്യേണ്ട ഹംസമാരിലെ തല മുതിർന്ന അംഗ മരണപ്പെട്ടു.ഇതോടെ പരിപാടി ഉപേക്ഷിക്കുകയായിരുന്നു. അന്നു മടങ്ങിയ പരിപാടിയാണ് ഇന്നലെ നടന്നത്. ഉദ്ഘാടകനം മുഖ്യ പ്രഭാഷകനും സ്വാഗതവും നന്ദിയുമെല്ലാം ഹംസ മാർ തന്നെയായിരിക്കും. സ്റ്റേജിൽ മാത്രമല്ല സദസ്സിൽ മൈക്ക് ഓപ്പറേറ്റർമാർ വരെ ഹംസമാരായിരുന്നു.