- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടാസ് സർ നൽകിയ പേന ഉയർത്തിക്കാണിച്ച് ഇതു കൂടുതൽ ധൈര്യം പകരുന്നെന്ന് പറഞ്ഞു; ഇരട്ടി ധൈര്യത്തിനു ഇതുകൂടി ഇരിക്കട്ടെയെന്ന് പറഞ്ഞ് മറ്റൊരു പേന കൂടി സമ്മാനിച്ച് മന്ത്രിയും; ചികിൽസ കഴിഞ്ഞാൽ പുതിയ ഹനാനായി തിരിച്ചുവരുമെന്ന ആത്മവിശ്വാസവും; നട്ടെല്ലിന്റെ മുറിവ് ഉണങ്ങിയാൽ എല്ലാം സാധാരണ നിലയിലാകുമെന്ന് ഡോക്ടർമാരും; മെഡിക്കൽ ട്രസ്റ്റിൽ ഹനാനെ കാണാൻ മന്ത്രി എസി മൊയ്തീൻ എത്തിയപ്പോൾ
കൊച്ചി: വാഹനാപകടത്തിന്റെ അവശതകൾ മറന്ന് ഹനാൻ പതിയെ സാധാരണ ജീവിതത്തിലേക്ക്. ഏറെ അസ്വാഭാവികതകൾ ഉള്ള അപകടത്തെ കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെയാണ് ഹനാനെ കാണാൻ മന്ത്രി എസി മൊയ്തീൻ എത്തിയത്. ആത്മവിശ്വാസത്തോടെയാണ് ഹനാൻ മന്ത്രിയോട് സംസാരിച്ചത്. മുമ്പത്തെക്കാൾ ക്ഷീണമാണല്ലോ എന്ന് മന്ത്രിയുടെ ചോദ്യത്തിന് പുതിയ ഹനാനായി തിരിച്ചുവരുമെന്നായിരുന്നു ആത്മവിശ്വാസത്തോടെയുള്ള ആ മറുപടി. കാറപകടത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഹനാനെ കാണാൻ എത്തിയതായിരുന്നു മന്ത്രി. അപകടത്തെ തുടർന്ന് കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ് ഹനാൻ. നട്ടെല്ലിന് പരിക്കേറ്റതിനാൽ ഒരു മാസം ഹനാന് പൂർണ്ണമായും വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ. ആശുപത്രി വിട്ടാലുടൻ മീൻ കച്ചവടം തുടങ്ങണമെന്നാണ് ആഗ്രഹമെന്ന് ഹനാൻ മന്ത്രിയോടും പറഞ്ഞു. സർക്കാരിന്റെ ഭാഗത്തു നിന്ന് എല്ലാ സഹകരണവും വേണമെന്നും, പുതിയ കിയോസ്‌ക് ആരംഭിക്കാമെന്ന് മേയർ പറഞ്ഞിട്ടുണ്ടെന്നും ഹനാൻ കൂട്ടിച്ചേർത്തു. ഹനാനോട് ബന്ധുക്കളെക്കുറിച്ച് കാ
കൊച്ചി: വാഹനാപകടത്തിന്റെ അവശതകൾ മറന്ന് ഹനാൻ പതിയെ സാധാരണ ജീവിതത്തിലേക്ക്. ഏറെ അസ്വാഭാവികതകൾ ഉള്ള അപകടത്തെ കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെയാണ് ഹനാനെ കാണാൻ മന്ത്രി എസി മൊയ്തീൻ എത്തിയത്. ആത്മവിശ്വാസത്തോടെയാണ് ഹനാൻ മന്ത്രിയോട് സംസാരിച്ചത്. മുമ്പത്തെക്കാൾ ക്ഷീണമാണല്ലോ എന്ന് മന്ത്രിയുടെ ചോദ്യത്തിന് പുതിയ ഹനാനായി തിരിച്ചുവരുമെന്നായിരുന്നു ആത്മവിശ്വാസത്തോടെയുള്ള ആ മറുപടി.
കാറപകടത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഹനാനെ കാണാൻ എത്തിയതായിരുന്നു മന്ത്രി. അപകടത്തെ തുടർന്ന് കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ് ഹനാൻ. നട്ടെല്ലിന് പരിക്കേറ്റതിനാൽ ഒരു മാസം ഹനാന് പൂർണ്ണമായും വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ. ആശുപത്രി വിട്ടാലുടൻ മീൻ കച്ചവടം തുടങ്ങണമെന്നാണ് ആഗ്രഹമെന്ന് ഹനാൻ മന്ത്രിയോടും പറഞ്ഞു. സർക്കാരിന്റെ ഭാഗത്തു നിന്ന് എല്ലാ സഹകരണവും വേണമെന്നും, പുതിയ കിയോസ്‌ക് ആരംഭിക്കാമെന്ന് മേയർ പറഞ്ഞിട്ടുണ്ടെന്നും ഹനാൻ കൂട്ടിച്ചേർത്തു. ഹനാനോട് ബന്ധുക്കളെക്കുറിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞതിനുശേഷം വേഗം സുഖം പ്രാപിക്കാൻ ആശംസിക്കുകയും ചെയ്തു. കൂടുതൽ പഠിക്കണമെന്നും ഡോക്ടറാകണമെന്നും ഹനാൻ പറഞ്ഞു.
ജോൺ ബ്രിട്ടാസ് സർ നൽകിയ പേന ഉയർത്തിക്കാണിച്ച് ഇതു കൂടുതൽ ധൈര്യം പകരുന്നെന്ന് പറഞ്ഞപ്പോൾ, ഇരട്ടി ധൈര്യത്തിനു ഇതുകൂടി ഇരിക്കട്ടെയെന്ന് പറഞ്ഞ് മറെറാരു പേന കൂടി മന്ത്രി സമ്മാനിച്ചത് ഹനാനെ അമ്പരപ്പിച്ചു. ആഗ്രഹിക്കുന്നിടത്തോളം പഠിക്കാനുമുള്ള എല്ലാ സൗകര്യങ്ങളും സർക്കാർ ഒരുക്കുമെന്ന് മന്ത്രി അറിയിച്ചു. ആശുപത്രി വാസത്തിലും താൻ പൂർണ സന്തോഷവതിയാണെന്ന് ഹനാൻ പറഞ്ഞു. ആരോഗ്യം വീണ്ടെടുത്തുകഴിഞ്ഞാൽ ഉടൻ മീൻ കച്ചവടം തുടങ്ങാനാവുമെന്ന് പ്രതീക്ഷയുണ്ട്. പുതിയ കിയോസ്‌ക് അനുവദിക്കാമെന്ന് മേയർ അറിയിച്ചിരുന്നു. ഇത് വൈകിയതോടെ തമ്മനത്ത് ഒരു കടയെടുത്ത് കച്ചവടം തുടങ്ങാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായതെന്നും സർക്കാരിന്റെ എല്ലാ സഹകരണവും തനിക്ക് വേണമെന്നും ഹനാൻ മന്ത്രിയോട് പറഞ്ഞു.
കൊടുങ്ങലൂർ ഭാഗത്തുവെച്ചുണ്ടായ കാറപകടത്തിലാണ് ഹനാന് പരുക്കേറ്റത്. ഹനാൻ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് പോസ്റ്റിലിടിക്കുകയായിരുന്നു. 12-ാമത്തെ എല്ലിന് ഇടിയുടെ ആഘാതത്തിൽ പൊട്ടലുണ്ടായി. കൊച്ചിയിലെ സ്വാകാര്യാശുപത്രിയിൽ വെച്ച് എല്ലിന്റെ പൊട്ടലിന് ശസ്ത്രക്രിയ നടത്തിയിരുന്നു. സർക്കാർ ഹനാന്റെ ചികിത്സ ഏറ്റെടുത്തിട്ടുണ്ട്. ആശ്വാസമായി ബാപ്പയും സഹോദരനും ഹനാനെ കാണാൻ ആശുപത്രിയിലെത്തുകയും ചെയ്തിരുന്നു. ബാപ്പ എത്തിയതോടെ താൻ ഇനി അനാഥയായിരിക്കില്ലെന്നുള്ള പ്രത്യാശയും ഹനാൻ പങ്കുവെച്ചിരുന്നു. ചികൽസ നല്ല രീതിയിൽ പോകുന്നുണ്ട്. കാലുകളുടെ തളർച്ച മാറി. നട്ടെല്ലിന്റെ മുറിവ് ഉണങ്ങുന്നതുവരെ നടക്കാനും ഇരിക്കാനും സാധിക്കില്ല. മുറിവ് ഉണങ്ങിക്കഴിഞ്ഞാൽ വീണ്ടും പഴയതുപോലെ തന്നെയാകുമെന്നാണ് ഡോക്ടർമാരും പറയുന്നത്.
തന്റെ അപകടം മനഃപൂർവ്വം സൃഷ്ടിച്ചതാണെന്ന ആരോപണവുമായി ഹനാൻ രംഗത്ത് വന്നിരുന്നു. ഹനാൻ സഞ്ചരിച്ച കാർ കൊടുങ്ങല്ലൂരിനടുത്ത് അപകടത്തിൽപ്പെട്ടത്. ഈ അപകടം മുൻകൂട്ടി തയറാക്കിയ പദ്ധതിയുടെ ഭാഗമാണോയെന്നു സംശയമുണ്ടെന്ന് ഹനാൻ പറഞ്ഞു. ഡ്രൈവറുടെ മൊഴികളിലെ വൈരുദ്ധ്യമാണ് തന്നെക്കൊണ്ട് ഇങ്ങനെ ചിന്തിപ്പിച്ചത്. അപകടം നടന്ന സമയത്ത് ഞാൻ സീറ്റ്‌ബെൽറ്റ് ഇട്ടിരുന്നില്ല, എന്നാൽ ഡ്രൈവർ എല്ലാവരോടും സീറ്റ് ബെൽറ്റ് ഇട്ടെന്നാണ് പറയുന്നത്. ആശുപത്രിയുടെ ഐ.സി.യുവിൽെവച്ച് എനിക്കെതിരെ ലൈവ് ഇട്ടവരുമായി ഡ്രൈവറിന് അടുപ്പമുണ്ടെന്നും സംശയിക്കുന്നു. പകുതിയുറക്കത്തിൽ ഡ്രൈവർ ആരോടോ ഇവിടെയെത്തി, അവിടെയെത്തി എന്നെല്ലാം പറയുന്നത് ഞാൻ കേട്ടിരുന്നു. ഉറക്കത്തിൽ നിന്നും കണ്ണുതുറന്നപ്പോൾ കാണുന്ന കാഴ്ച വണ്ടി ഒരു പോസ്റ്റിലേക്ക് ഇടിച്ചുകയറുന്നതാണ്. ഒരാൾ വട്ടം ചാടിയെന്നാണ് ഡ്രൈവർ പറയുന്നത്. ഞാനാരെയും കണ്ടിട്ടില്ല.
വണ്ടി ഇടിച്ച ശേഷം യാതൊരുവിധ പരിഭ്രമവും ഡ്രൈവറുടെ മുഖത്ത് കണ്ടില്ല. അയാൾ അനായാസം പുറത്തിറങ്ങി. സമീപവാസികളും ഡ്രൈവറും ചേർന്നാണ് എന്നെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിയ ആ നിമിഷമാണ് ഒരു ഓൺലൈൻ മാധ്യമം ലൈവെടുക്കാനായി എന്റെ മുറിയിൽ കയറുന്നത്. ഇവരുമായി ഡ്രൈവർ ചങ്ങാത്തത്തിലാണ്. ആശുപത്രി അധികൃതരോട് ആദ്യം അയാൾ എന്റെ ബന്ധുവാണെന്ന് പറഞ്ഞു, പിന്നീട് അത് മാറ്റിപറയുകയായിരുന്നു. ഇതൊക്കെയാണ് അപകടം മനഃപൂർവ്വം സൃഷ്ടിച്ചതാണെന്ന സംശയം വർധിപ്പിക്കുന്നത് എന്നായിരുന്നു ഹനാൻ പൊലീസിനോട് പറയുന്നത്.