- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഹരി ഉപേക്ഷിക്കണമെന്ന് തീർത്ത് പറഞ്ഞപ്പോൾ വാപ്പ വീണ്ടും പോയി; ഒറ്റയ്ക്കായെങ്കിലും പൊരുതാനുറച്ച് കൊച്ചി മിടുക്കി; വാഗ്ദാനൾക്ക് പിറകേ പോകാതെ സ്വന്തം മീൻ കട തുടങ്ങാനുറച്ച് ഇടപെടൽ; വീൽചെയറിൽ തമ്മനത്ത് എത്തി എല്ലാം നോക്കി നടത്തുന്ന പെൺകുട്ടിക്ക് പിന്തുണയുമായി നാട്ടുകാരും; കൊടുങ്ങല്ലൂരിലെ അപകടവും അതിജീവിനത്തിന്റെ വഴിയിൽ തടസ്സമാകില്ലെന്ന് ഉറപ്പാക്കി മുന്നോട്ട്; ഹനാൻ വീണ്ടും മാതൃകയാകുമ്പോൾ
കൊച്ചി : അപകടത്തിൽ പെട്ട ഹനാന് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത് പൂർണ്ണ വിശ്രമമാണ്. എന്നാൽ പണിയെടുത്ത് സ്വജീവിതം മുന്നോട്ട് കൊണ്ടു പോയ ഹനാന് വെറുതെ വീട്ടിലിരിക്കാനാകുന്നില്ല. കാറപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുമ്പോഴും വിശ്രമിക്കാൻ ആഗ്രഹിക്കാതെ സജീവമാവുകയാണ് ഹനാൻ. കൊച്ചി തമ്മനത്തെ റോഡരികിലേക്ക് മത്സ്യവിൽപനയ്ക്കായി വീണ്ടുമെത്തുകയാണ് മലയാളിയുടെ പ്രിയപ്പെട്ട ഹനാൻ. വാടകയ്ക്കെടുത്ത മുറിയിൽ മീൻ കച്ചവടത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു ഹനാൻ. ഈ മാസം 10ന് കച്ചവടം തുടങ്ങണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും കടയുടെ നിർമ്മാണ ജോലികൾ പൂർത്തിയായില്ല. നട്ടെല്ലിനേറ്റ ഗുരുതര ക്ഷതത്തിന് മെഡിക്കൽ ട്രസ്റ്റിൽ ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ ഹനാന്റെ മനസ്സ് നിറയെ മീൻ കച്ചവടമാണ്. ഇതിനായി ഹനാൻ വൈറ്റിലയിൽ താമസസ്ഥലത്തുനിന്ന് വീൽചെയറിൽ തമ്മനത്തെത്തും. മത്സ്യവിൽപനയ്ക്കുള്ള കിയോസ്‌ക് വാങ്ങി നൽകാമെന്ന് മത്സ്യഫെഡിന്റെയും കൊച്ചി മേയർ സൗമിനി ജെയിന്റേയും വാഗ്ദാനങ്ങൾ നൽകിയിരുന്നു. എന്നാൽ ആരുടേയും സൗജന്യം വേണ്ടെന്ന നിലപാടി
കൊച്ചി : അപകടത്തിൽ പെട്ട ഹനാന് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത് പൂർണ്ണ വിശ്രമമാണ്. എന്നാൽ പണിയെടുത്ത് സ്വജീവിതം മുന്നോട്ട് കൊണ്ടു പോയ ഹനാന് വെറുതെ വീട്ടിലിരിക്കാനാകുന്നില്ല. കാറപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുമ്പോഴും വിശ്രമിക്കാൻ ആഗ്രഹിക്കാതെ സജീവമാവുകയാണ് ഹനാൻ. കൊച്ചി തമ്മനത്തെ റോഡരികിലേക്ക് മത്സ്യവിൽപനയ്ക്കായി വീണ്ടുമെത്തുകയാണ് മലയാളിയുടെ പ്രിയപ്പെട്ട ഹനാൻ.
വാടകയ്ക്കെടുത്ത മുറിയിൽ മീൻ കച്ചവടത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു ഹനാൻ. ഈ മാസം 10ന് കച്ചവടം തുടങ്ങണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും കടയുടെ നിർമ്മാണ ജോലികൾ പൂർത്തിയായില്ല. നട്ടെല്ലിനേറ്റ ഗുരുതര ക്ഷതത്തിന് മെഡിക്കൽ ട്രസ്റ്റിൽ ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ ഹനാന്റെ മനസ്സ് നിറയെ മീൻ കച്ചവടമാണ്. ഇതിനായി ഹനാൻ വൈറ്റിലയിൽ താമസസ്ഥലത്തുനിന്ന് വീൽചെയറിൽ തമ്മനത്തെത്തും. മത്സ്യവിൽപനയ്ക്കുള്ള കിയോസ്‌ക് വാങ്ങി നൽകാമെന്ന് മത്സ്യഫെഡിന്റെയും കൊച്ചി മേയർ സൗമിനി ജെയിന്റേയും വാഗ്ദാനങ്ങൾ നൽകിയിരുന്നു. എന്നാൽ ആരുടേയും സൗജന്യം വേണ്ടെന്ന നിലപാടിൽ സ്വന്തംനിലയ്ക്ക് കട തുടങ്ങുകയാണ് ഹനാൻ. മത്സ്യസ്റ്റാളിന് എന്തുപേരിടണമെന്ന് തീരുമാനിച്ചിട്ടില്ല.
പല പേരുകൾ മനസിലുണ്ടെന്ന് ഹനാൻ പറയുന്നു. തന്നെ പ്രശസ്തയാക്കിയ തമ്മനത്തുതന്നെയാണ് കട തുടങ്ങുന്നത്. ഗതാഗത തടമുണ്ടാക്കുന്നുവെന്ന പേരിൽ പൊലീസ് ഒഴിപ്പിച്ച തമ്മനത്തുതന്നെ തിരിച്ചെത്തണമെന്നത് വാശിയായിരുന്നുവെന്ന് ഹനാൻ പറഞ്ഞു. ചികിത്സച്ചെലവ് സർക്കാർ വഹിക്കുന്നുണ്ടെങ്കിലും തന്റെ സ്വന്തം ആവശ്യങ്ങൾക്ക് പണം കണ്ടെത്താൻ അധ്വാനിക്കുക തന്നെ വേണമെന്ന ഉറച്ച തീരുമാനത്തിലാണ് ഹാനാൻ. പ്രതിപക്ഷ നേതാവ് വാഗ്ദാനം ചെയ്ത 10 ലക്ഷം രൂപ വാങ്ങിയിട്ടില്ല. അതിനിടെ, പ്രളയകാലത്ത് കഴിയുന്നത്ര പേർക്ക് സഹായം ചെയ്യാനും മടിച്ചില്ല. കോളജ് യൂണിഫോമിൽ റോഡരികിൽ മത്സ്യവിൽപന നടത്തുന്ന ഹനാനെക്കുറിച്ചുള്ള വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായി. ഇതോടെ തട്ടമിട്ട് മീൻ വിറ്റ ഹനാനെതിരെ ചിലർ പ്രതിഷേധിക്കാനും എത്തി. ഈ വിവാദം മറികടക്കുമ്പോഴാണ് വില്ലനായി അപകടമെത്തുന്നത്.
ശസ്ത്രക്രിയയ്ക്കുശേഷം പൂർണ്ണവിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചത്. ആശുപത്രി വിട്ടശേഷം കൊച്ചിയിലെ ഒരു ഫ്‌ളാറ്റിൽ ഒറ്റയ്ക്കു കഴിയുകയായിരുന്നു ഹനാൻ. അപകടസമയത്ത് തേടിയെത്തിയ പിതാവ് ഇപ്പോൾ കൂടെയില്ലെന്ന് ഹനാൻ പറയുന്നു. ''സാധാരണ ഇടുന്ന വലിയ സ്‌ക്രൂ എനിക്ക് ഇടാനാവാത്തതിനാൽ പീഡിയാട്രിക് സ്‌ക്രൂ ആണ് ഇട്ടിരിക്കുന്നത്. അതുകൊണ്ടു പ്രത്യേകശ്രദ്ധ വേണമെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. ഏതെങ്കിലും തരത്തിൽ ഇളക്കം തട്ടിയാൽ മേജർ സർജറി വേണ്ടിവരും. അതിനാൽ അക്കാര്യം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. എന്റെ അശ്രദ്ധയാൽ ഒരു പ്രശ്നവും ഉണ്ടാകരുതെന്ന് നിർബന്ധമുണ്ട്. എന്നാൽ, ജീവിക്കാനായി തൊഴിലെടുത്തേ മതിയാകൂ. എന്റെ കടയുടെ പണികൾ നടക്കുകയാണ്. അവിടെ പോകാതിരിക്കാൻ കഴിയില്ല. എന്റെ അവസ്ഥ കണ്ടു ഈ മാസത്തെ വാടക വേണ്ടെന്നു ഫ്‌ളാറ്റിന്റെ ഉടമ പറഞ്ഞു. ഫ്‌ളാറ്റിന്റെ മെയിന്റനൻസ് തുക ഉൾപ്പടെ കൊടുക്കാനുണ്ട്. കട തുടങ്ങി അതിൽ നിന്നും വരുമാനം കിട്ടിയിട്ടു വേണം ഇതെല്ലാം ചെയ്യാൻ''- ഹനാൻ പറഞ്ഞു.
''പലവിധത്തിലുള്ള രോഗംകൊണ്ട് കഷ്ടപ്പെടുന്നവരുണ്ട്. മരുന്നു വാങ്ങാൻ പോലും കഴിയാത്തവർ. രോഗം കൊണ്ട് എന്നെന്നേക്കുമായി കിടപ്പിലായി പോയവരുണ്ട്. അങ്ങനെ നോക്കുമ്പോൾ എനിക്കു സംഭവിച്ചത് ഒന്നുമല്ല. രോഗംകൊണ്ടു വലയുന്നവർക്ക് എന്നാൽ കഴിയുന്ന സഹായങ്ങളൊക്കെ ചെയ്യണം. അതിനുവേണ്ടിയാണ് ഡോക്ടറാകണമെന്നു പറഞ്ഞത്. പിതാവ് കുറച്ചു ദിവസം എന്റെ കൂടെ ആശുപത്രിയിൽ വന്നുനിന്നിരുന്നു. എന്നാൽ, അദ്ദേഹത്തിന് ലഹരി ഉപയോഗിക്കുന്ന ശീലമുണ്ട്. എന്നെ ഐ.സി.യുവിൽനിന്നു വാർഡിലേക്കു മാറ്റിയതു മുതൽ വാപ്പ കൂടെയുണ്ടായിരുന്നു.
എന്റെ മനസ്സും ശരീരവും ഈ സാധാരണ നിലയിലേക്കു തിരിച്ചുവരാൻ വേണ്ടത് നല്ല ശ്വാസമാണ്. എന്നാൽ, ആശുപത്രി മുറിയിൽ ലഹരിയുടെ മണം എന്റെ മൂക്കിലേക്ക് അടിച്ചുകയറുകയായിരുന്നു. എനിക്ക് സഹിക്കാനാകാതെ വന്നപ്പോൾ കുറച്ചു ദിവസത്തേക്ക് അതൊഴിവാക്കാൻ ഒരുപാടു തവണ വാപ്പായോടു പറഞ്ഞു. ഒടുവിൽ, എന്നോടൊപ്പം നിൽക്കണമെങ്കിൽ ലഹരി ഉപേക്ഷിക്കണമെന്നു ഞാൻ തീർത്തു പറഞ്ഞു. എന്നാൽ, വാപ്പയ്ക്കു ലഹരി ഉപേക്ഷിക്കാനാവുമായിരുന്നില്ല''- ഹനാൻ വ്യക്തമാക്കുന്നു.