- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി മുതൽ വീട്ടിൽ താമസിക്കണമെങ്കിൽ മാസം ഇരുപതിനായിരം രൂപ വീതം വാടക നൽകണമെന്ന് മകന് അമ്മയുടെ മൊബൈൽ സന്ദേശം; ഷെഫായി ജോലി ചെയ്യുകയായിരുന്ന പതിനെട്ടുകാരൻ തൂങ്ങി മരിച്ചു
യുകെയിലെ സ്റ്റോണി സ്ട്രാറ്റ്ഫോർഡിൽ ഷെഫായി ജോലി ചെയ്തിരുന്ന എലിയറ്റ് സ്റ്റാപ്പിൽട്ടൻ-ഗിഡിൻസ്(18) തൂങ്ങി മരിച്ചു. മാസ വാടകയായി 20000 രൂപ വീതം നൽകണമെന്ന് ആവശ്യപ്പെട്ട് തന്റെ അമ്മയുടെ എസ്എംഎസ് ലഭിച്ച് മണിക്കൂറുകൾക്കകമായിരുന്നു ഗിഡിൻസിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ അതേ സമയം ചെറുപ്പക്കാരന്റെ അക്കൗണ്ടിൽ 2,50,000 രൂപ നിക്ഷേപമായി ഉണ്ടായിരുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്. യുവാവിനെ വീടിന്റെ ബെഡ്റൂമിലായിരുന്നു തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നതെന്നും ഇന്നലെ നടന്ന ഇൻക്വസ്റ്റിൽ ബോധ്യപ്പെടുത്തിയിരുന്നു. അമ്മയായ ട്രാസെയാണ് മകനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മറ്റ് റൂമുകൾക്കെല്ലാം വാടകയായി 50000 രൂപയാണ് നൽകേണ്ടതെന്നും എന്നാൽ തങ്ങളുടെ റൂമിന് മാസത്തിൽ വെറും 20000 രൂപ മാത്രമേ നൽകേണ്ടതുള്ളൂവെന്ന് അത് ഗിഡിൻസ് തനിക്ക് നൽകണമെന്നും അമ്മ മകന് തലേ ദിവസമായിരുന്നു എസ്എംഎസ് അയച്ചിരുന്നത്.തന്റെ ഗേൾഫ്രണ്ടായ ലില്ലി അവ്റിലുമായി നല്ല ബന്ധത്തിലാണെന്ന് ഗിഡിൻസ് നേരത്തെ വെളിപ്പെടുത്തിയിരുന്നുവെന്ന് റിപ്പോർട്ടുണ്ട
യുകെയിലെ സ്റ്റോണി സ്ട്രാറ്റ്ഫോർഡിൽ ഷെഫായി ജോലി ചെയ്തിരുന്ന എലിയറ്റ് സ്റ്റാപ്പിൽട്ടൻ-ഗിഡിൻസ്(18) തൂങ്ങി മരിച്ചു. മാസ വാടകയായി 20000 രൂപ വീതം നൽകണമെന്ന് ആവശ്യപ്പെട്ട് തന്റെ അമ്മയുടെ എസ്എംഎസ് ലഭിച്ച് മണിക്കൂറുകൾക്കകമായിരുന്നു ഗിഡിൻസിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ അതേ സമയം ചെറുപ്പക്കാരന്റെ അക്കൗണ്ടിൽ 2,50,000 രൂപ നിക്ഷേപമായി ഉണ്ടായിരുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്. യുവാവിനെ വീടിന്റെ ബെഡ്റൂമിലായിരുന്നു തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നതെന്നും ഇന്നലെ നടന്ന ഇൻക്വസ്റ്റിൽ ബോധ്യപ്പെടുത്തിയിരുന്നു. അമ്മയായ ട്രാസെയാണ് മകനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
മറ്റ് റൂമുകൾക്കെല്ലാം വാടകയായി 50000 രൂപയാണ് നൽകേണ്ടതെന്നും എന്നാൽ തങ്ങളുടെ റൂമിന് മാസത്തിൽ വെറും 20000 രൂപ മാത്രമേ നൽകേണ്ടതുള്ളൂവെന്ന് അത് ഗിഡിൻസ് തനിക്ക് നൽകണമെന്നും അമ്മ മകന് തലേ ദിവസമായിരുന്നു എസ്എംഎസ് അയച്ചിരുന്നത്.തന്റെ ഗേൾഫ്രണ്ടായ ലില്ലി അവ്റിലുമായി നല്ല ബന്ധത്തിലാണെന്ന് ഗിഡിൻസ് നേരത്തെ വെളിപ്പെടുത്തിയിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. പ്രശസ്തമായ റെസ്റ്റോറന്ററായ ഡാൻ കാമറോണിലായിരുന്നു ഗിഡിൻസ് ഷെഫായി ജോലി ചെയ്തിരുന്നത്.
ഇവിടെ അയാൾ ആഴ്ചയിൽ 50 മണിക്കൂറുകളോളം ജോലി ചെയ്തിരുന്നു. മാസ്റ്റർഷെഫ്; ദി പ്രഫഷണൽസ് ഫസ്റ്റ് സീരീസിൽ ഫൈനലിസ്റ്റായ വ്യക്തിയായ ഡാൻകാമറോണാണീ റസ്റ്റോറന്റ് സ്ഥാപിച്ചത്.തന്റെ അക്കൗണ്ടിലുണ്ടായിരുന്ന 2500 പൗണ്ട് യാത്രക്കായി ചെലവാക്കാനായിരുന്നു ഈ ചെറുപ്പക്കാരൻ പദ്ധതിയിട്ടിരുന്നതെന്നും ഇൻക്വസ്റ്റിൽ വെളിപ്പെട്ടിട്ടുണ്ട്.
തന്റെ ടെലിഫോൺ ബിൽ അടയ്ക്കാൻ വേണ്ടി മാത്രമേ ഗിഡിൻസ് പുറത്ത് പോകാറുണ്ടായിരുന്നുള്ളുവെന്ന് അമ്മ കൊറോണറുടെ മുമ്പിൽ ബോധിപ്പിച്ചിരുന്നു.തന്റെ മകൻ എത്ര സമ്പാദിക്കുന്നുണ്ടെന്ന് തനിക്കറിയില്ലായിരുന്നുവെങ്കിലും നന്നായി അധ്വാനിക്കുന്നുവെന്ന് താനറഞ്ഞിരുന്നുവെന്നും അമ്മ ദുഃഖത്തോടെ വെളിപ്പെടുത്തുന്നു. ക്രോനെബൗർഗ് ലാർജറിന്റെ എട്ട് കാനുകളും ടൈസ്‌കൈ ലാർജറിന്റെ കാലിയായ കാനും ഗിഡിൻസിന്റെ മൃതദേഹത്തിനരികെ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു. അദ്ദേഹത്തിന്റെ രക്തത്തിലെ ആൽക്കഹോളിന്റെ അളവ് ആ സമയത്ത് 100 മില്ലീലിറ്ററിന് 74 മില്ലിഗ്രാം എന്ന തോതിലുമായിരുന്നു. എന്നാൽ ഇത് 100 മിലക്ക് 80 എംജി എന്ന നിയമാനുസൃത പരിധിയിൽ കുറവുമാണ്.
കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിന് മരിച്ച ഗിഡിൻസിന്റെ മുറിയിൽ പുലർച്ചെ രണ്ട് മണിക്ക് ലൈറ്റുകളും ടിവിയും ഓൺ ചെയ്ത് കിടന്നിരുന്നുവെന്ന് രണ്ടാനച്ഛനായ ടിം സ്റ്റാപ്പിൾടൺ വെളിപ്പെടുത്തുന്നു.എന്നാൽ പിന്നീട് രാവിലെ 8.30ന് അമ്മ മകനെ വിളിക്കാൻ പോയപ്പോൾ വാതിൽ അകത്ത് നിന്നും താഴിട്ട നിലയിലായിരുന്നു. തുടർന്ന് മകൻ തൂങ്ങിമരിച്ച് കിടക്കുന്നത് കണ്ട് അവർ സ്തബ്ധയായി നിന്നു പോവുകയും ചെയ്തു. തുടർന്ന് തെംസ് വാലി പൊലീസിലെ ഡിറ്റെക്ടീവ് കോൺസ്റ്റബിൾമാരായ അമൻഡ ബാൻഫീൽഡും ഡേവ് ബ്രാൻഡനും സ്ഥലത്ത് എത്തുകയായിരുന്നു.
മെഡിക്സ് എത്തി ഗിഡിൻസിന്റെ മരണം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. വാടക കൊടുക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള അമ്മയുടെ എസ്എംഎസ് ഗിഡിൻസിൽ ആഘാതമുണ്ടാക്കിയിരുന്നുവെന്ന് മെഡിക്സ് തയ്യാറാക്കിയ സ്റ്റേറ്റ്മെന്റ് വെളിപ്പെടുത്തുന്നു.കേസിൽ വേണ്ടത്ര തെളിവുകൾ ഇല്ലാത്തതിനാൽ കൊറോണർ എലിസബത്ത് ്രേഗ ഒരു തുറന്ന ജൂറിത്തീർപ്പിനാണ് ശ്രമിച്ച് വരുന്നത്.