- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാലപ്പടക്കത്തിൽ നിന്ന് ബോംബുണ്ടാക്കുന്ന വിദഗ്ധൻ; ബജ്രംദള്ളുമായി സഹകരിക്കുന്ന പരിവാറുകാരൻ; ഓട്ടോ ഡ്രൈവറായിരുന്ന അച്ഛൻ ബാലൻ ഇപ്പോൾ ലോട്ടറി കച്ചവടക്കാരനായ സിപിഎം അനുഭാവിയും; മണിയൂരിലെ വീട്ടിലെ സ്‌ഫോടനത്തിൽ വിശദ അന്വേഷണം; ഹരിപ്രസാദിന്റെ രാഷ്ട്രീയം ചികഞ്ഞ് പൊലീസ്
കോഴിക്കോട്: മണിയൂർ ചെരണ്ടത്തൂരിൽ സ്‌ഫോടനം ഉണ്ടായത് ബോംബ് നിർമ്മാണത്തിനിടെ എന്ന് സ്ഥിരീകരിച്ച് പൊലീസ്. ചെരണ്ടത്തൂർ മൂഴിക്കൽ മീത്തൽ ഹരിപ്രസാദിന്റെ കൈപ്പത്തി തകർന്നു. സംഭവസ്ഥലത്തു നിന്ന് സ്‌ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ ലഭിച്ചു. വടകര പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ഹരി പ്രസാദ് അപകടനില തരണം ചെയ്തുവെന്ന് പൊലീസ് അറിയിച്ചു.
മാലപ്പടക്കത്തിൽ നിന്ന് വെടിമരുന്ന് ശേഖരിച്ച് ബോംബുണ്ടാക്കുന്നതിൽ വിദഗ്ധനാണ് ഹരിപ്രാസാദ്. വീട്ടിലെ ടെറസിലായിരുന്നു ബോംബ് നിർമ്മാണം. ബിജെപി ബജ് രംഗദൾ പ്രവർത്തകനാണ്. ഭാവിയിൽ ഉണ്ടാകാനിടയുള്ള ആക്രമങ്ങൾ മുൻകൂട്ടി കണ്ട് ഹരിപ്രസാദ് ബോംബ് ഉണ്ടാക്കുകയായിരുന്നുവെന്നാണ് വിലയിരുത്തൽ. ഇയാളുടെ അച്ഛന് സിപിഎം ബന്ധമാണുള്ളത്. ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന ബാലൻ ഇപ്പോൾ ലോട്ടറി കച്ചവടക്കാരനാണ്.
സാരമായി പരിക്കേറ്റ ഹരിപ്രസാദ് കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിൽസയിലാണ്. ഇയാളുടെ രണ്ടു കൈക്കും ഗുരുതര പരിക്കുണ്ട്. ഒരു മുൻകരുതലുമില്ലാതെയുള്ള ബോംബ് നിർമ്മാണമാണ് ഇയാൾ നടത്തിയിരുന്നത്. സംഭവത്തിൽ സിപിഎം സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു. വീടിന്റെ ടെറസിലിരുന്ന് ബോംബുണ്ടാക്കുന്നതിനിടെയാണ് മണിയൂർ ചെരണ്ടത്തൂരിലെ മൂഴിക്കൽ മീത്തൽ ഹരിപ്രസാദിന് പരിക്കേറ്റത്. ബുധനാഴ്ച വൈകിട്ട് ഏഴോടെയാണ് സംഭവം.
ഉഗ്ര ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയിൽ ഹരിപ്രസാദിന്റെ കൈപ്പത്തി ചിന്നിച്ചിതറി. ദേഹമാസകലം പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനം നടന്ന വീടിന്റെ ടെറസിൽ ചിതറിയ മാംസവും രക്തവും തളം കെട്ടിയ നിലയിലാണ്. സംഭവസ്ഥലത്തു നിന്നും പടക്കത്തിന്റെ അവശിഷ്ടങ്ങൾ പൊലീസിനു ലഭിച്ചു. പടക്കങ്ങൾ അഴിച്ച് വെടിമരുന്ന് ശേഖരിച്ചതാവാമെന്നാണ് പൊലീസിന്റെ നിഗമനം.
ആർഎസ്എസിന്റെ സജീവ പ്രവർത്തകനായ ഹരിപ്രസാദ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പയ്യോളിയിൽ നിന്നും വടകരയിൽ നിന്നും പൊലീസ് സ്ഥലത്തെത്തി ഡോഗ് സ്‌കോഡിന്റെ സഹായത്തോടെ പരിശോധന നടത്തി. രാഷ്ട്രീയ സംഘർഷങ്ങളൊന്നും നിലനിൽക്കുന്ന മേഖലയല്ല ഇത്. സ്‌ഫോടനം ഉണ്ടായത് നാട്ടുകാരേയും ഭീതിയിലാക്കുന്നു. അതേസമയം, നാലുവർഷമായി ആർഎസ്എസുമായി ഒരുതരത്തിലുമുള്ള ബന്ധവും ഇയാൾക്കില്ലെന്ന് ആർഎസ്എസ് വടകര കാര്യകാരി അറിയിച്ചു.
സംഭവത്തെ പറ്റി സമഗ്ര അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്ന് സിപിഐ. എം. ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്റർ ആവശ്യപ്പെട്ടു. സ്‌ഫോടനത്തെ പറ്റി കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു. ദിവസങ്ങൾക്ക് മുമ്പാണ് പയ്യന്നൂർ ആലക്കാട്ടെ ആർ എസ് എസ് നേതാവ് ബിജുവിന്റെ വീട്ടിൽ ബോംബ് നിർമ്മിക്കുന്നതിനിടെ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോനെത്തിൽ ബിജുവിന് ഗുരുതര പരുക്കേറ്റിരുന്നു.
ദിവസങ്ങൾക്ക് മുമ്പ് കണ്ണൂർ തോട്ടടയിൽ കല്യാണ പാർട്ടിക്കിടെ ബോംബ് സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിലും ദുരൂഹതകൾ ഏറെയാണ്. സിപിഎം പ്രവർത്തകരാണ് ഇവിടെ പ്രതിക്കൂട്ടിൽ നിൽക്കുന്നത്. തോട്ടടയിൽ ബോംബ് എറിഞ്ഞ സംഘം ആക്രമണത്തിനെത്തിയത് മുൻകൂട്ടി തീരുമാനിച്ചാണെന്നാണ് പൊലീസ് പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ