മുംബൈ: തന്നെ ആക്രമിച്ചവർക്കെതിരെ കേസ് നൽകി കോടതിയിലെത്തിയപ്പോൾ പ്രതികൾക്ക് ശിക്ഷ കിട്ടുമെന്നായിരുന്നു ഹരിശ്ചന്ദ്ര ഷിർക്കർ പ്രതീക്ഷിച്ചത്.എന്നാൽ ആക്രമകേസിൽ കോടതി പ്രതികളെ വെറുതെ വിട്ടതോടെ വളരെ അതികം സങ്കടത്തിലായിരുന്നു ഷിർക്കർ.

കേസിൽ വെറുത വിട്ട പ്രതികൾ കോടതി മുറിയിൽ നിന്ന് പുറത്തേക്കു പോകുമ്പോൾ ഷിർക്കറെ നോക്കി പ്രതികളായിരുന്നവർ അവഹേളിക്കുന്ന രീതിയിൽ ചിരിക്കുകയായിരുന്നു. ഇത് വാദിയായ ഷിർക്കർക്ക് സഹിക്കാൻ പറ്റുന്നതിലുമപ്പുറമായതോടെ സഹിക്ക വയ്യാതെയാണ് കോടതി മുറിയിൽ പ്രതികളെ കുത്തി വീഴ്‌ത്തിയത്.മുംബൈയിലെ ഭോയ് വാഡ കോടതിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

താൻ വാദിയായ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടതിനു പിന്നാലെയാണ് 67 കാരനായ ഹരിശ്ചന്ദ്ര ഷിർക്കർ പ്രതികളെ ആക്രമിച്ചത്. ഷിർക്കറുടെ കുത്തേറ്റ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. 2009ലായിരുന്നു ഷിർക്കർ വാദിയായ കേസിലെ സംഭവം. കേസിൽ പ്രതികളായ മൂന്നു പേർ ചേർന്നു ഷിർക്കറെ ആക്രമിക്കുകയായിരുന്നു. കല്ലുപയോഗിച്ച് ഷിർക്കറെ ഇടിച്ചു പരിക്കേൽപ്പിച്ച കേസിൽ ദാദർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. എന്നാൽ ഇത്ര ചെയ്തിട്ടും തനിക്ക് അവരെ ഒന്നും ചെയ്യാനായില്ല എന്ന വിഷമത്തിലായിരുന്നു ഷിർക്കർ

തുടർന്ന് പ്രതികളെ കേസിൽ വെറുത വിട്ടപ്പോഴും സ്വയംമ്‌നം പാലിച്ച ഷിർക്കർക്ക് പ്രതികൾ ചിരിച്ചതോടെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. തൊട്ടടുത്ത മുറിയിൽ നിന്ന് ഓടിയെത്തി പ്രതികഴെ കത്തി ഉപയോഗിച്ച് കുത്തി വീഴ്‌ത്തുകയായിരുന്നു ഷിർക്കർ ചെയ്തത്,ഷിർക്കർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് വ്യക്തമാക്കി.