- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാരിസൺ ഭൂമി കേസിലെ കള്ളക്കളി തുടരുന്നു; ഹിരിസണിനെതിരെ കോടതിയിൽ അപ്പീലിന് പോകണോ എന്നറിയാൻ സർക്കാർ ചുമതലപ്പെടുത്തിയത് ഹാരിസണിന്റെ മുൻ അഭിഭാഷകനായ അഡീഷണൽ അഡ്വക്കേറ്റ് ജനറലിനെ; ചട്ടം ലംഘിച്ചതിന്റെ പേരിലാണ് വിധിയെന്ന് മറച്ചു വയ്ക്കാൻ തകൃതിയായ നീക്കം സജീവം
തിരുവനന്തപുരം: ഹാരിസൺ മലയാളം കമ്പനിയുടെ കൈവശമുള്ള സ്ഥലങ്ങൾ ഭൂസംരക്ഷണ നിയമപ്രകാരം ഏറ്റെടുക്കാനുള്ള സ്‌പെഷൽ ഓഫിസറുടെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സർക്കാർ സമീപിക്കുമോ എന്ന് ഉറപ്പില്ല. അതിനുള്ള സാധ്യതകൾ പഠിക്കാൻ അഡീഷനൽ അഡ്വക്കറ്റ് ജനറൽ രഞ്ജിത് തമ്പാനോട് റവന്യുവകുപ്പ് ആവശ്യപ്പെട്ടു. ഹാരിസണിന്റെ മുൻ അഭിഭാഷകനാണ് രഞ്ജിത് തമ്പാൻ. ഈ സാഹചര്യത്തിൽ തീരുമാനം ഹാരിസണിന് അനുകൂലമാകുമെന്ന വിലയിരുത്തൽ സജീവമാണ്. ഭൂസംരക്ഷണ നിയമം ഉപയോഗിച്ചു ഭൂമി ഏറ്റെടുക്കാനുള്ള ശ്രമത്തിൽ പാളിച്ച സംഭവിച്ചിട്ടുണ്ടെന്നാണു പൊതുവേയുള്ള വിലയിരത്തൽ. ഉടമസ്ഥാവകാശത്തിൽ തർക്കം ഉണ്ടെങ്കിൽ സർക്കാരിനു സിവിൽ കോടതിയെ സമീപിക്കണമെന്നാണു ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. രാജമാണിക്യം കണ്ടെത്തലിന് അടിസ്ഥാനമായ രേഖകൾ സിവിൽ കോടതിയിൽ ഹാജരാക്കിയാൽ ഭൂമി ഏറ്റെടുക്കാവുന്നതേയുള്ളൂ. അത് ചെയ്യാൻ തയ്യാറാകാതെ ഭൂമി ഹാരിസണിന് ഹൈക്കോടതി അനുവദിച്ചുവെന്ന തരത്തിൽ ചർച്ചയെത്തിക്കാനാണ് നീക്കം. ഇതിലൂടെ ഭൂമി കൈമാറ്റം സുഗമമാക്കാം. ഇതിനുള്ള ത
തിരുവനന്തപുരം: ഹാരിസൺ മലയാളം കമ്പനിയുടെ കൈവശമുള്ള സ്ഥലങ്ങൾ ഭൂസംരക്ഷണ നിയമപ്രകാരം ഏറ്റെടുക്കാനുള്ള സ്‌പെഷൽ ഓഫിസറുടെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സർക്കാർ സമീപിക്കുമോ എന്ന് ഉറപ്പില്ല. അതിനുള്ള സാധ്യതകൾ പഠിക്കാൻ അഡീഷനൽ അഡ്വക്കറ്റ് ജനറൽ രഞ്ജിത് തമ്പാനോട് റവന്യുവകുപ്പ് ആവശ്യപ്പെട്ടു. ഹാരിസണിന്റെ മുൻ അഭിഭാഷകനാണ് രഞ്ജിത് തമ്പാൻ. ഈ സാഹചര്യത്തിൽ തീരുമാനം ഹാരിസണിന് അനുകൂലമാകുമെന്ന വിലയിരുത്തൽ സജീവമാണ്.
ഭൂസംരക്ഷണ നിയമം ഉപയോഗിച്ചു ഭൂമി ഏറ്റെടുക്കാനുള്ള ശ്രമത്തിൽ പാളിച്ച സംഭവിച്ചിട്ടുണ്ടെന്നാണു പൊതുവേയുള്ള വിലയിരത്തൽ. ഉടമസ്ഥാവകാശത്തിൽ തർക്കം ഉണ്ടെങ്കിൽ സർക്കാരിനു സിവിൽ കോടതിയെ സമീപിക്കണമെന്നാണു ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. രാജമാണിക്യം കണ്ടെത്തലിന് അടിസ്ഥാനമായ രേഖകൾ സിവിൽ കോടതിയിൽ ഹാജരാക്കിയാൽ ഭൂമി ഏറ്റെടുക്കാവുന്നതേയുള്ളൂ. അത് ചെയ്യാൻ തയ്യാറാകാതെ ഭൂമി ഹാരിസണിന് ഹൈക്കോടതി അനുവദിച്ചുവെന്ന തരത്തിൽ ചർച്ചയെത്തിക്കാനാണ് നീക്കം. ഇതിലൂടെ ഭൂമി കൈമാറ്റം സുഗമമാക്കാം. ഇതിനുള്ള തന്ത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.
1918 മുതൽ ഭൂനികുതി അടയ്ക്കുന്നതിന്റെ രേഖകളാണ് അവർ കോടതിയിൽ ഹാജരാക്കിയത്. അതോടെ, സ്‌പെഷൽ ഓഫിസറുടെ ഉത്തരവിന്റെ നിലനിൽപ് ചോദ്യം ചെയ്യപ്പെട്ടു. വിദേശകമ്പനിയെന്ന വാദത്തിലും സർക്കാരിനു ബലം ലഭിച്ചില്ല. ഭൂപരിഷ്‌കരണനിയമത്തിൽ വിദേശ കമ്പനികൾ ഭൂമി കൈവശം വയ്ക്കുന്നതിനെതിരെ പറയാത്തതും ഹാരിസണു തുണയായി. ഹാരിസണിന് ഉടമസ്ഥാവകാശമില്ലെന്നു സ്ഥാപിക്കാനുള്ള രേഖകൾ വച്ചു ഭൂമി തിരിച്ചുപിടിക്കാം. ഇതൊന്നും ഹൈക്കോടതിയിൽ ഹാജരാക്കിയില്ലെന്ന വാദവും സജീവമാണ്. ന്മ 1970ൽ ഭൂസംരക്ഷണ നിയമം നിലവിൽവന്ന ശേഷമുള്ള സർക്കാർ കണക്കനുസരിച്ചു ഹാരിസൺ മലയാളം കമ്പനിക്കു സംസ്ഥാനത്ത് 59,673 ഏക്കർ സ്ഥലം ഉണ്ടായിരുന്നു. പിന്നീടു വയനാട്ടിലെ 10,500 ഏക്കർ സ്ഥലം വനംവകുപ്പ് ഏറ്റെടുത്തു.
രാജമാണിക്യത്തെ നിയമിച്ചത് സർക്കാർ പുറമ്പോക്കിൽ നിന്നും അനധികൃത കയ്യേറ്റക്കാരെ ഒഴിവാക്കാനുള്ള നിയമ പ്രകാരമായിരുന്നു. ഇതാണ് ഹാരിസണിന് അനകൂലമായ ഹൈക്കോടതി വിധിക്ക് വഴിയൊരുക്കിയത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ പോയാലും സമാനമായ വിധിയാകും വരിക. ഇതിലൂടെ എല്ലാ കോടതിയും ഹാരിസണ് അനുകൂലമായി വിധിച്ചെന്ന പ്രതീതിയുണ്ടാക്കി ഏറ്റെടുക്കൽ അട്ടിമറിക്കാൻ കഴിയും. ഇതിനാണ് റവന്യൂ വകുപ്പിലെ ഉന്നതരുടെ കള്ളക്കളി. നിലവിലെ സാഹചര്യത്തിൽ അപ്പീൽ പോയി എല്ലാം ഹാരിസണ് അനുകൂലമാക്കുന്നതിന് പകരം. സിവിൽ കോടതിയിൽ പോരാട്ടം നടത്തി ഭൂമി പിടിച്ചെടുക്കുകായണ് വേണ്ടതെന്നാണ് ഉയരുന്ന വാദം.
ഹൈക്കോടതി വിധി കേരള ഭൂപരിഷ്‌കരണ നിയമം, ഭൂസംരക്ഷണ നിയമം എന്നിവയിലെ വ്യവസ്ഥകൾ പരിഗണിക്കാതെയുള്ളതെന്ന അഭിപ്രായവും സജീവമാണ്. ഹാരിസൺ കമ്പനിക്കെതിരായ നടപടികൾ സാധൂകരിക്കുന്ന അഞ്ചു റിപ്പോർട്ടുകൾ സർക്കാരിന്റെ പക്കലുണ്ട്. ഇവയൊന്നും ഹൈക്കോടതിയുടെ മുന്നിലെത്താതിരുന്നതാണ് ഇത്തരമൊരു വിധിക്ക് കാരണം. ഹാരിസൺ മലയാളം കമ്പനിയുടെ കൈവശത്തിലുള്ളതും കൈമാറ്റം ചെയ്യപ്പെട്ടതുമായ ഭൂമിയുടെ ഉടമസ്ഥത ഹൈക്കോടതി നിർണ്ണയിച്ചിട്ടില്ല. സർക്കാർ തീരുമാനിച്ചാൽ ഉടമസ്ഥതാ തർക്കം സിവിൽ കോടതിയിൽ തുടരാം. ഉടമസ്ഥത സ്ഥാപിക്കാനാണെങ്കിലും നിഷേധിക്കാനാണെങ്കിലും സിവിൽ കോടതി നടപടി വേണമെന്നു ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സർക്കാരിന്റെ ഒഴിപ്പിക്കൽ നടപടികൾ റദ്ദാക്കിയെങ്കിലും ഉടമസ്ഥത ഹാരിസൺ കമ്പനിക്കാണെന്നു പറയുന്നില്ല. ഭൂമി കൈമാറിക്കിട്ടിയവരുടെ ഉടമസ്ഥതയും നിർണയിക്കുന്നില്ല. നിലവിലെ നടപടിക്രമങ്ങളിൽ തങ്ങൾക്കതിനു കഴിയില്ലെന്നു കോടതി വ്യക്തമാക്കി.
ഇതെല്ലാം ഭൂമി പിടിച്ചെടുക്കാനുള്ള അധികാരം നിയമപരമായി സർക്കാരിന് നൽകുന്നതാണ്. സർക്കാരിന് ആവശ്യമെങ്കിൽ സിവിൽ കോടതി നടപടികൾ ആരംഭിച്ച് തെളിവുകൾ വിലയിരുത്തി ഉടമസ്ഥത കണ്ടെത്തേണ്ടതാണ്. കമ്പനിയല്ല, ഉടമസ്ഥത സ്ഥാപിച്ചു കിട്ടാൻ പോകേണ്ടതെന്നും കോടതി പറഞ്ഞു. ഏതായാലും ഭൂസംരക്ഷണ നിയമപ്രകാരമുള്ള സ്പെഷൽ ഓഫിസർക്ക് ഉടമസ്ഥത തീരുമാനിക്കാനാവില്ല കോടതി വ്യക്തമാക്കി. ഇതു മറച്ചുവച്ചാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിയോടെ ഭൂമി സംബന്ധിച്ച തർക്കങ്ങൾ അവസാനിച്ചിരിക്കുകയാണെന്നു ഹാരിസൺ മലയാളം കമ്പനി പറയുന്നത്.