- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുശീലാ ഭട്ടിനെ പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് മാറ്റി വിധികൾ ഹാരിസണിന് അനുകൂലമാക്കി; ഇനി കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ തോട്ടങ്ങളിലെ കൈയേറ്റം കണ്ടെത്തിയ സ്‌പെഷ്യൽ ഓഫീസറുടെ കാര്യാലയവും പൂട്ടിക്കും; അവധിയെടുത്ത് പഠനത്തിന് രാജമാണിക്യം യുകെയിൽ പോയപ്പോൾ കരുനീക്കവുമായി കൈയേറ്റ മാഫിയ; 38,000 ഏക്കർ ഭൂമി ഏറ്റെടുത്തിന് പ്രതികാരമായി ഓഫീസ് തന്നെ പൂട്ടിക്കാൻ നീക്കം
പത്തനംതിട്ട: ഹാരിസൺസ് ഉൾപ്പെടെ അനധികൃതമായി വൻകിട കമ്പനികളും വ്യക്തികളും കൈവശംവച്ചിട്ടുള്ള തോട്ടങ്ങളെപ്പറ്റി അന്വേഷണം നടത്തിയ സ്പെഷൽ ഓഫീസറുടെ കാര്യാലയം പൂട്ടാൻ റവന്യൂ വകുപ്പ് നീക്കം തുടങ്ങി. യു.കെയിലെ കിങ്സ് കോളജിൽ ഉപരിപഠനത്തിനായി സ്പെഷൽ ഓഫീസർ എം.ജി. രാജമാണിക്യം ഒരു വർഷം അവധിയെടുത്ത് പോയതോടെയാണ് ഇത്. രാജമാണിക്യം തിരിച്ചു വന്നാലും സെപ്ഷ്യൽ ഓഫീസർ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഇത്. അനധികൃത കൈയേറ്റങ്ങൾക്കെതിരെ രാജമാണിക്യം ശക്തമായ നിലപാടാണ് എടുത്തത്. കൈയേറ്റങ്ങൾ തിരിച്ചു പിടിക്കണമെന്നും ആവശ്യപ്പെട്ടു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ തോട്ടങ്ങളിൽ രാജമാണിക്യം നടത്തിയ പരിശോധനയിൽ ഭൂമിക്കുമേൽ ഹാരിസണും എ.വി.റ്റി, ടി.ആർ.ആൻ്ഡ്.ടി അടക്കമുള്ള കമ്പനികൾക്കും അവകാശമില്ലെന്ന് കണ്ടെത്തി. ഹാരിസൺ അടക്കമുള്ളവരുടെ വാദം കേട്ട ശേഷം വ്യക്തമായ രേഖകളില്ലാത്തതിനാൽ 38,000 ഏക്കർ ഭൂമി ഏറ്റെടുത്തതായി സ്പെഷൽ ഓഫീസർ ഉത്തരവിറക്കുകയും ചെയ്തു. ഇതോടെയാണ് രാജമാണിക്യം ഭൂമാഫിയയുടെ കണ്ണിലെ കരടായത്. ഇതിന് ശ
പത്തനംതിട്ട: ഹാരിസൺസ് ഉൾപ്പെടെ അനധികൃതമായി വൻകിട കമ്പനികളും വ്യക്തികളും കൈവശംവച്ചിട്ടുള്ള തോട്ടങ്ങളെപ്പറ്റി അന്വേഷണം നടത്തിയ സ്പെഷൽ ഓഫീസറുടെ കാര്യാലയം പൂട്ടാൻ റവന്യൂ വകുപ്പ് നീക്കം തുടങ്ങി. യു.കെയിലെ കിങ്സ് കോളജിൽ ഉപരിപഠനത്തിനായി സ്പെഷൽ ഓഫീസർ എം.ജി. രാജമാണിക്യം ഒരു വർഷം അവധിയെടുത്ത് പോയതോടെയാണ് ഇത്. രാജമാണിക്യം തിരിച്ചു വന്നാലും സെപ്ഷ്യൽ ഓഫീസർ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഇത്.
അനധികൃത കൈയേറ്റങ്ങൾക്കെതിരെ രാജമാണിക്യം ശക്തമായ നിലപാടാണ് എടുത്തത്. കൈയേറ്റങ്ങൾ തിരിച്ചു പിടിക്കണമെന്നും ആവശ്യപ്പെട്ടു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ തോട്ടങ്ങളിൽ രാജമാണിക്യം നടത്തിയ പരിശോധനയിൽ ഭൂമിക്കുമേൽ ഹാരിസണും എ.വി.റ്റി, ടി.ആർ.ആൻ്ഡ്.ടി അടക്കമുള്ള കമ്പനികൾക്കും അവകാശമില്ലെന്ന് കണ്ടെത്തി. ഹാരിസൺ അടക്കമുള്ളവരുടെ വാദം കേട്ട ശേഷം വ്യക്തമായ രേഖകളില്ലാത്തതിനാൽ 38,000 ഏക്കർ ഭൂമി ഏറ്റെടുത്തതായി സ്പെഷൽ ഓഫീസർ ഉത്തരവിറക്കുകയും ചെയ്തു. ഇതോടെയാണ് രാജമാണിക്യം ഭൂമാഫിയയുടെ കണ്ണിലെ കരടായത്.
ഇതിന് ശേഷം രാജമാണിക്യത്തിന് സർവ്വീസിലും ഏറെ തിരിച്ചടി കിട്ടി. എറണാകുളത്തെ മുൻ കളക്ടറെ കെ എസ് ആർ ടി സി എംഡിയാക്കി. പിന്നീട് യൂണിയനുകളുടെ എതിർപ്പോടെ ഈ പദവിയും പോയി. ഭക്ഷ്യസുരക്ഷാ കമ്മീഷണറാക്കിയും മൂലയ്ക്കിരുത്താൻ ശ്രമിച്ചെങ്കിലും അതിശക്തമായ നടപടികൾ രാജമാണിക്യം എടുത്തു. ഒതുക്കലുകൾ സ്ഥിരമായതോടെയാണ് ഒരു വർഷത്തെ അവധിയെടുത്ത് പഠനത്തിന് യുകെയിൽ പോയത്. ഇതിന് പിന്നാലൊണ് സ്‌പെഷ്യൽ ഓഫീസറുടെ കാര്യാലയം പൂട്ടാനുള്ള നീക്കം തുടങ്ങിയത്. ആറുമാസം മുമ്പ് ഹാരിസണ് അനുകൂലമായി ഹൈക്കോടതി ഉത്തരവ് വന്നയുടൻ തന്നെ ഓഫീസിനു പ്രസക്തിയില്ലെന്ന് കാട്ടി റവന്യൂസെക്രട്ടറി ഫയലിൽ കുറിപ്പെഴുതിയത് വിവാദമായിരുന്നു.
ഇതേത്തുടർന്ന് ഓഫീസിന്റെ പ്രവർത്തനം തൽക്കാലം നിർത്തേണ്ടെന്നു റവന്യുമന്ത്രി നിർദേശിച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരേയുള്ള സർക്കാർ അപ്പീൽ കഴിഞ്ഞമാസം സുപ്രീംകോടതി തള്ളിയതോടെയാണ് ഭൂമാഫിയയ്ക്കു വേണ്ടിയുള്ള ചരടുവലി വകുപ്പിൽ വീണ്ടും ശക്തമായത്. ഭൂമി ഏറ്റെടുക്കാൻ നിലവിലുള്ള നിയമം മൂലം സാധിക്കുമെന്നുള്ള രാജമാണിക്യത്തിന്റെ റിപ്പോർട്ട് നിലനിൽക്കെയാണ് ഓഫീസ് നിർത്തലാക്കുന്നതെന്നാണ് ശ്രദ്ധേയം. ഹാരിസൺസ് കമ്പനിയുടെ അനധികൃത ഭൂമി ഇടപാടികളെപ്പറ്റിയുള്ള വിവാദങ്ങളെ തുടർന്ന് യു.ഡി.എഫ്. സർക്കാരിന്റെ റവന്യൂ മന്ത്രിയായിരുന്ന കെ.എം.മാണിയാണ് 2005-ൽ അന്വേഷണം പ്രഖ്യാപിച്ചത്. ലാൻഡ് റവന്യൂ കമ്മിഷണർ നിവേദിതാ പി. ഹരനെ അന്വേഷണ കമ്മിഷനായി നിയമിച്ചു. ഇതും ഹാരിസണിന് എതിരായിരുന്നു.
2011-ൽ അധികാരത്തിലെത്തിയ യു.ഡി.എഫ്. സർക്കാർ, ഹാരിസൺസ് തോട്ടങ്ങൾക്കെതിരേ നടപടി ശക്തമാക്കി. തോട്ടം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി കേസ് വിജിലൻസിന് വിട്ടു. ഇതിനിടെ രണ്ടു പൊതുതാൽപര്യ ഹർജി പരിഗണിച്ച ഹൈക്കോടതി, ഹാരിസൺ ഭൂമി ഏറ്റെടുക്കാനാവുന്നതാണെങ്കിൽ അതിനായി സ്പെഷൽ ഓഫീസറെ നിയോഗിക്കാമെന്ന് നിർദേശിച്ചു. ഇതേത്തുടർന്നാണ് 2013 ഏപ്രിൽ 25ന് ഏഴുജില്ലകളിലെ ഹാരിസൺസ് ഭൂമിയുടെ കൈയേറ്റം പരിശോധിച്ച് നടപടിയെടുക്കാൻ എം.ജി. രാജമാണിക്യത്തെ നിയോഗിച്ചത്. രാജമാണിക്യവും കൈയേറ്റങ്ങൾ അക്കമിട്ട് നിരത്തി റിപ്പോർട്ട് നൽകി. ഇതോടെ പ്രശ്‌നങ്ങളും തുടങ്ങി. എന്നാൽ 2016-ൽ വീണ്ടും അധികാരത്തിൽ തിരിച്ചെത്തിയ എൽ.ഡി.എഫ്. സർക്കാർ ഹാരിസണുവേണ്ടി ഒരിക്കൽ കൂടി കരുക്കൾ നീക്കി.
ഹാരിസൺസ് കേസുകൾ വാദിച്ച സ്പെഷൽ പ്ലീഡർ സുശീലാ ഭട്ടിനെ പുറത്താക്കി. ഇതോടെ കേസുകളെല്ലാം ഹാരിസണിന് അനുകൂലമായി. അപ്പോഴും രാജമാണിക്യമെന്ന സ്‌പെഷ്യൽ ഓഫീസറെ കൈയേറ്റക്കാർ ഭയന്നു. ഈ സാഹചര്യത്തിലാണ് സ്‌പെഷ്യൽ ഓഫീസർ എന്ന പദവിയും ഓഫീസും ഇല്ലായ്മ ചെയ്യാൻ കരുക്കൾ നീക്കുന്നത്. ഇതും സർക്കാർ അംഗീകരിക്കുകയാണ്.