- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ 59,000 ഏക്കർ ഭൂമിയുടെ ഉടമ കഴിഞ്ഞ രണ്ട് വർഷമായി ബ്രിട്ടീഷ് രാജ്ഞി! നിയമവിരുദ്ധമായി ഭൂമി കൈവശം വെച്ച ഹാരിസൺ പ്ലാന്റേഷൻ നൂലാമാലകൾ ഒഴിവാക്കാൻ എലിസബത്ത് രാജ്ഞിയുടെ ഉടമസ്ഥതയിലാക്കി സ്ഥലം വിട്ടു കൊടുത്തെന്ന് രേഖകൾ; ചാനൽ ഐലൻഡിലെ നികുതി വെട്ടിപ്പുകാർ നാട്ടിലും എത്തുന്നത് ഇങ്ങനെ
പത്തനംതിട്ട: ഇന്ത്യയെ ബ്രിട്ടീഷ് കോളനിയാക്കിയ കാലത്ത് കേരളത്തിൽ അടക്കമുള്ള സ്വത്തുക്കളുടെ അന്തിമാവകാശി ബ്രിട്ടീഷ് രാജ്ഞിയായിരുന്നു. എന്നാൽ കോളനി കാലഘട്ടം കഴിഞ്ഞതോടെ ബ്രിട്ടനുമായി കേരളത്തിന് കാര്യമായ ബന്ധമില്ലാതായി. എന്നാൽ, എലിസബത്ത് രാജ്ഞിയുടെ പേരിൽ ഇപ്പോഴും കേരളത്തിൽ ഭൂമിയുണ്ട്. ഇത് ചില്ലറ ഭൂമിയല്ല, 59,000 ഏക്കർ വരും..! എന്നാൽ, തന്റെ ഉടമസ്ഥതയിൽ ഇത്രയേറെ ഭൂമി കേരളത്തിലുണ്ടെന്ന് അറിയാത്ത ആൾ ബ്രിട്ടീഷ് രാജ്ഞി തന്നെയാകും. കാരണം കേരളത്തിൽ സർക്കാർ ഉടമസ്ഥതയിലേക്ക് എത്തിച്ചേരേണ്ട ഭൂമി കൈയടക്കി വെക്കാൻ വേണ്ടിയാണ് വൻകിട പ്ലാന്റേഷൻകാർ ബ്രിട്ടീഷ് രാജ്ഞിയെ അതിന്റെ ഉടമസ്ഥയാക്കിയത്. പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി കൈവശം വെക്കാൻ വേണ്ടിയാണ് ഈ തന്ത്രം ഇവർ മെനയുന്നത്. ഹാരിസൺ മലയാളം പ്ലാന്റേഷൻ കമ്പനിയാണ് ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്. പരസ്യമായ ഈ തട്ടിപ്പിനെ കുറിച്ച് അറിയാമെങ്കിലും കേന്ദ്രം ഭരിക്കുന്ന പാർട്ടിയോ സംസ്ഥാന ഭരിക്കുന്നവരോ നടപടി എടുക്കാൻ തയ്യാറായിട്ടില്ല. ചാനൽ ഐലൻഡ് വഴി നികുതിവെട്ടിക്കാൻ നടക്കുന
പത്തനംതിട്ട: ഇന്ത്യയെ ബ്രിട്ടീഷ് കോളനിയാക്കിയ കാലത്ത് കേരളത്തിൽ അടക്കമുള്ള സ്വത്തുക്കളുടെ അന്തിമാവകാശി ബ്രിട്ടീഷ് രാജ്ഞിയായിരുന്നു. എന്നാൽ കോളനി കാലഘട്ടം കഴിഞ്ഞതോടെ ബ്രിട്ടനുമായി കേരളത്തിന് കാര്യമായ ബന്ധമില്ലാതായി. എന്നാൽ, എലിസബത്ത് രാജ്ഞിയുടെ പേരിൽ ഇപ്പോഴും കേരളത്തിൽ ഭൂമിയുണ്ട്. ഇത് ചില്ലറ ഭൂമിയല്ല, 59,000 ഏക്കർ വരും..! എന്നാൽ, തന്റെ ഉടമസ്ഥതയിൽ ഇത്രയേറെ ഭൂമി കേരളത്തിലുണ്ടെന്ന് അറിയാത്ത ആൾ ബ്രിട്ടീഷ് രാജ്ഞി തന്നെയാകും. കാരണം കേരളത്തിൽ സർക്കാർ ഉടമസ്ഥതയിലേക്ക് എത്തിച്ചേരേണ്ട ഭൂമി കൈയടക്കി വെക്കാൻ വേണ്ടിയാണ് വൻകിട പ്ലാന്റേഷൻകാർ ബ്രിട്ടീഷ് രാജ്ഞിയെ അതിന്റെ ഉടമസ്ഥയാക്കിയത്.
പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി കൈവശം വെക്കാൻ വേണ്ടിയാണ് ഈ തന്ത്രം ഇവർ മെനയുന്നത്. ഹാരിസൺ മലയാളം പ്ലാന്റേഷൻ കമ്പനിയാണ് ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്. പരസ്യമായ ഈ തട്ടിപ്പിനെ കുറിച്ച് അറിയാമെങ്കിലും കേന്ദ്രം ഭരിക്കുന്ന പാർട്ടിയോ സംസ്ഥാന ഭരിക്കുന്നവരോ നടപടി എടുക്കാൻ തയ്യാറായിട്ടില്ല. ചാനൽ ഐലൻഡ് വഴി നികുതിവെട്ടിക്കാൻ നടക്കുന്ന നീക്കങ്ങളുടെ ഭാഗമായാണ് എലിസബത്ത് രാഞ്ജിയെ കോടാനുകോടി സ്വത്തുക്കളുടെ ഉടമസ്ഥയാക്കി മാറ്റിയതും.
നേരത്തെ ഹാരിസൺസിന്റെ ഭൂമി ബ്രിട്ടീഷ് സർക്കാരിന് അവകാശപ്പെട്ടതാണെന്ന് മലയാളം പ്ലാന്റേഷൻ യു.കെ ഹോൾഡിങ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ ഹാരിസൺസിനെതിരേ കേസ് വന്നതോടെയാണ് കമ്പനി പിരിച്ചുവിട്ടുകൊണ്ട് തങ്ങളുടെ അധീനതയിലുള്ള എല്ലാ സ്ഥാവര ജംഗമ സ്വത്തുക്കളും ബ്രിട്ടീഷ് രാജ്ഞിക്ക് അധീനപ്പെട്ടതാണെന്നു പ്രഖ്യാപിച്ചത്. തങ്ങളുടെ ആസ്തിയും വരുമാനവുമെല്ലാം ഇന്ത്യയിലെ ഹാരിസൺസ് മലയാളം, സെസ്‌ക്, സെന്റിനൽ ടീ ലിമിറ്റഡ് എന്നീ കമ്പനികളിൽനിന്നാണെന്ന് ബ്രിട്ടീഷ് കമ്പനിയായ മലയാളം പ്ലാൻേഷൻസ് (ഹോൾഡിങ്) ലിമിറ്റഡ് വാർഷിക റിപ്പോർട്ടിൽ പറയുന്നു.
മലയാളം പ്ലാന്റേഷൻസിന്റെ 100 ശതമാനം ഓഹരിയും ആംബിൾഡൗൺ എന്ന കമ്പനിക്കാണ്. നിലവിൽ ഹാരിസൺസ് മലയാളം കമ്പനിയുടെ ഉടമ ഗോയങ്കയാണ്. എന്നാൽ, ഹാരിസൺസിന്റെ യഥാർഥ ഉടമ ബ്രിട്ടനിലെ ചാനൽ െഎലൻഡിൽ ്രപവർത്തിക്കുന്ന ആംബിൾഡൗൺ ഇൻെവസ്റ്റ്മെന്റ് എന്ന സ്ഥാപനമാണെന്ന് രാജമാണിക്യം റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആംബിൾഡൗൺ കമ്പനിയുടെ 100 % ഷെയറുകളും ആന്റണി ജാക്ക് ഗ്വിന്നസ് എന്നയാളുടേതാണ്. ഇതിന് തെളിവായി ആംബിൾഡൗണിന്റെ വാർഷിക റിപ്പോർട്ട് രാജമാണിക്യം റിപ്പോർട്ടിൽ ചേർത്തിരുന്നു. ഇതുസംബന്ധിച്ച് സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയുടെ അന്വേഷണം വേണമെന്നും രാജമാണിക്യം ശിപാർശ ചെയ്തിരുന്നു.
വിദേശ ഓഹരി പങ്കാളിത്തത്തിന്റെ പേരിൽ ഇന്ത്യയിൽനിന്ന് പണം കടത്തുകയും അത് നികുതിരഹിത നിക്ഷേപത്തിന് അവസരമുള്ള ബ്രിട്ടനിലെ ചാനൽ ഐലൻഡിൽ നിക്ഷേപിക്കുകയുമാണ് ഗോയങ്ക ചെയ്തുവരുന്നതെന്ന് ആരോപണമുണ്ട്. ഇതു സംബന്ധിച്ച റിപ്പോർട്ട് റവന്യൂ സ്പെഷ്യൽ ഓഫീസർ സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. കള്ളപ്പണ നിക്ഷേപകരുടെ സ്വർഗമെന്നാണ് ചാനൽ ഐലൻഡ് അറിയപ്പെടുന്നത്. ഇതെല്ലാം വിവരിച്ച് 2015 സെപ്റ്റംബർ ഒമ്പതിന് നൽകിയ റിപ്പോർട്ട് സംസ്ഥാന സർക്കാർ പൂഴ്‌ത്തിവച്ചിരിക്കുകയാണ്.
ഹാരിസൺസിന്റേതിന് സമാനമായി ബംഗാളിലെ ഏറ്റവും വലിയ വൈദ്യുതി ഉൽപ്പാദന വിതരണ കമ്പനിയായ കൽക്കത്ത ഇലക്ട്രിക് സപ്ലൈ കോർപ്പറേഷനിലും (സെസ്‌ക്) ആംബിൾഡൗൺ ഇൻെവസ്റ്റ്മെന്റിന് ഓഹരി പങ്കാളിത്തമുണ്ട്. ഇതിന്റെയും ഉടമ ഗോയങ്കയാണ്. ശതകോടികളുടെ ആസ്തിയാണ് സെസ്‌കിനുള്ളത്. ഒരു ഡസേനാളം സംസ്ഥാനങ്ങളിൽ സെസ്‌കിന് വൈദ്യുത പദ്ധതികളുണ്ട്. സെന്റിനൽ ടീ ലിമിറ്റഡ് കേരളം ആസ്ഥാനമായി ്രപവർത്തിക്കുന്ന കമ്പനിയാണ്.
നേരത്തെ പാരഡൈസ് രേഖകളിൽ ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന് 84 കോടി രൂപ മൂല്യമുള്ള സ്വത്തുക്കൾ കെയ്മാൻ ദ്വീപുകളിലും ബെർമുഡയിലുമായി ഉണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. രാജ്ഞിയുടെ സ്വകാര്യ സ്വത്ത് കൈകാര്യം ചെയ്യുന്ന സ്ഥാപനം വഴിയാണ് നിക്ഷേപം നടത്തിയതെന്ന ആരോപണം ബ്രിട്ടനൽ ഉയർത്തിവിട്ടത് ചൂടുപിടിച്ച വിവാദങ്ങളായിരുന്നു. അന്നും ബ്രിട്ടനിലെ പ്രഥമ വനിതക്ക് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നോ എന്ന കാര്യത്തിൽ പോലും ഉറപ്പുണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇന്ത്യയിലെ എസ്‌റ്റേറ്റിന്റെ ഉടമസ്ഥയും എലിസബത്ത് രാജ്ഞിയാണെന്ന വിധത്തിൽ രേഖകൾ ഉണ്ടാക്കിയിരിക്കുന്നത്.