- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസ്ട്രോയെ ആദരിക്കാൻ മൗനം ആചരിക്കണമെന്ന് ഗവർണർ പറഞ്ഞപ്പോൾ രാജകുമാരൻ പെട്ട് പോയി; ക്യൂബൻ നേതാവിനെ കൊലയാളിയായി വ്യാഖ്യാനിക്കുന്ന ബ്രിട്ടീഷ് രാജകുടുംബാംഗത്തിന് കരീബിയൻ സന്ദർശനത്തിനിടയിൽ മനസില്ലാ മനസോടെ കാസ്ട്രോ അനുസ്മരണം നടത്തേണ്ടി വന്നത് ഇങ്ങനെ
കരീബിയൻ ദ്വീപായ സെന്റ് വിൻസെന്റ് സന്ദർശന വേളയിൽ ഹാരി രാജകുമാരൻ അകപ്പെട്ടത് പോലുള്ള ഒരു കെണിയിൽ ഇതിന് മുമ്പ് മറ്റൊരു ബ്രിട്ടീഷ് രാജകുടുംബാംഗവും പെട്ടിരിക്കാൻ വഴിയില്ല. കഴിഞ്ഞ ദിവസം മരിച്ച ക്യൂബൻ വിപ്ലവനേതാവ് ഫിദെൽ കാസ്ട്രോയോട് തരിമ്പും ബഹുമാനവും ആദരവും ഇല്ലാതിരുന്നിട്ടും അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാൻ മൗനം പാലിക്കാൻ ഹാരി നിർബന്ധിതനാവുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കാസ്ട്രോയെ ആദരിക്കാൻ മൗനമാചരിക്കണമെന്ന് ഇവിടുത്തെ പ്രസിഡന്റ് ആവശ്യപ്പെട്ടപ്പോൾ ഹാരി പെട്ട് പോവുകയായിരുന്നു. ക്യൂബൻ നേതാവിനെ കൊലയാളിയായിട്ടാണ് ബ്രിട്ടീഷ് രാജകുടുംബം വ്യാഖ്യാനിക്കുന്നത്. ഇതിലെ ഒരംഗത്തിന് മനസില്ലാ മനസോടെ കാസ്ട്രോ അനുസ്മരണം നടത്തേണ്ടി വന്ന ഗതികേടിന്റെ കഥയുമാണിത്. കരീബിയൻ ടൂറിനിടെയുള്ള ഒരു ഡ്രിങ്ക്സ് റിസപ്ഷനിൽ പങ്കെടുത്തുകൊണ്ടിരിക്കവെയാണ് ഹാരി കാസ്ട്രോയെ ആദരിക്കാൻ കുറച്ച് സമയം മൗനം പാലിക്കാൻ നിർബന്ധിക്കപ്പെട്ടത്. പ്രസ്തുത ചടങ്ങിന് ആതിഥ്യമേകിയിരുന്നത് സെന്റ് വിൻസെന്റിലെ ഗവർണറായ സർ ഫ്രെഡറിക്ക് ബല്ലാൻടൈൻ ആയിരു
കരീബിയൻ ദ്വീപായ സെന്റ് വിൻസെന്റ് സന്ദർശന വേളയിൽ ഹാരി രാജകുമാരൻ അകപ്പെട്ടത് പോലുള്ള ഒരു കെണിയിൽ ഇതിന് മുമ്പ് മറ്റൊരു ബ്രിട്ടീഷ് രാജകുടുംബാംഗവും പെട്ടിരിക്കാൻ വഴിയില്ല. കഴിഞ്ഞ ദിവസം മരിച്ച ക്യൂബൻ വിപ്ലവനേതാവ് ഫിദെൽ കാസ്ട്രോയോട് തരിമ്പും ബഹുമാനവും ആദരവും ഇല്ലാതിരുന്നിട്ടും അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാൻ മൗനം പാലിക്കാൻ ഹാരി നിർബന്ധിതനാവുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കാസ്ട്രോയെ ആദരിക്കാൻ മൗനമാചരിക്കണമെന്ന് ഇവിടുത്തെ പ്രസിഡന്റ് ആവശ്യപ്പെട്ടപ്പോൾ ഹാരി പെട്ട് പോവുകയായിരുന്നു. ക്യൂബൻ നേതാവിനെ കൊലയാളിയായിട്ടാണ് ബ്രിട്ടീഷ് രാജകുടുംബം വ്യാഖ്യാനിക്കുന്നത്. ഇതിലെ ഒരംഗത്തിന് മനസില്ലാ മനസോടെ കാസ്ട്രോ അനുസ്മരണം നടത്തേണ്ടി വന്ന ഗതികേടിന്റെ കഥയുമാണിത്.
കരീബിയൻ ടൂറിനിടെയുള്ള ഒരു ഡ്രിങ്ക്സ് റിസപ്ഷനിൽ പങ്കെടുത്തുകൊണ്ടിരിക്കവെയാണ് ഹാരി കാസ്ട്രോയെ ആദരിക്കാൻ കുറച്ച് സമയം മൗനം പാലിക്കാൻ നിർബന്ധിക്കപ്പെട്ടത്. പ്രസ്തുത ചടങ്ങിന് ആതിഥ്യമേകിയിരുന്നത് സെന്റ് വിൻസെന്റിലെ ഗവർണറായ സർ ഫ്രെഡറിക്ക് ബല്ലാൻടൈൻ ആയിരുന്നു. കാസ്ട്രോയുടെ മരണവിവരമറിഞ്ഞയുടൻ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാൻ മൗനമാചരിക്കാൻ അദ്ദേഹം വിരുന്നിൽ പങ്കെടുത്ത അതിഥികളോട് ആവശ്യപ്പെടുകയും ഹാരിയടക്കമുള്ള അതിഥികൾ അത് ചെയ്യാൻ നിർബന്ധിതരാവുകയുമായിരുന്നു. ഹാരി ഇത്തരത്തിൽ മൗനം ആചരിക്കാൻ മുൻകൂട്ടി നിശ്ചയിച്ചിരുന്നില്ലെന്നും ഇവിടുത്തെ ഗവർണറുടെ ആവശ്യമനുസരിച്ച് നിർവഹിക്കുകയായിരുന്നുവെന്നുമാണ് രാജകുമാരനോട് അടുത്ത ഉറവിടം വെളിപ്പെടുത്തുന്നത്.
കാസ്ട്രോയുടെ മരണത്തോടനുബന്ധിച്ചുള്ള ദുഃഖാചരണത്തിൽ ഹാരി ഭാഗഭാക്കായതിൽ വിവിധ തുറകളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്ന് കഴിഞ്ഞു. ഇത് നീതീകരിക്കാൻ പറ്റാത്ത നടപടിയാണെന്നാണ് ടോറി എംപിയായ അലെക് ഷെൽബ്രേൂക്ക് ആരോപിക്കുന്നത്. ഇത് സ്വീകരിക്കാൻ പറ്റാത്ത നടപടിയാണെന്ന് ബ്രിട്ടീഷ് സർക്കാർ വ്യക്തമാക്കണമെന്നാണ് അലെക് ആവശ്യപ്പെടുന്നത്. കാസ്ട്രോ കൊലപാതകിയായ സ്വേച്ഛാധിപതിയായിരുന്നുവെന്നും മരിച്ചത് നന്നായെന്നും ടോറി എംപി പ്രതികരിക്കുന്നു.സെന്റ് വിൻസെന്റ് ദ്വീപിന്റെ നല്ല സുഹൃത്തായിരുന്നു കാസ്ട്രോയെന്നാണ് ചടങ്ങിൽ പങ്കെടുത്തുകൊണ്ട് സെന്റ് വിൻസെന്റ് ആൻഡ് ദി ഗ്രെനാഡൈൻസ് പ്രധാനമന്ത്രി റാൾഫ് ഗോൺസ്ലാവ്സ് അനുസ്മരിച്ചിരുന്നത്. കാസ്ട്രോ ഈ ദ്വപീ നിക്ഷേപിക്കാൻ മുൻകൈയെടുത്തുവെന്നും ക്യൂബ ദശാബ്ദങ്ങളായി സെന്റി വിൻസെന്റിന്റെ വ്യാപാര പങ്കാളിയാണെന്ന കാര്യവും പ്രധാനമന്ത്രി അനുസ്മരിച്ചിരുന്നു.
ഈ ചടങ്ങിൽ പങ്കെടുക്കുകയല്ലാതെ മറ്റ് വഴികളൊന്നും ഹാരിയുടെ മുമ്പിലില്ലായിരുന്നുവെന്നാണ് റിപ്പോർട്ട്. വികാരങ്ങളൊന്നുമില്ലാതെ വിളറി വെളുത്ത മുഖത്തോട് കൂടിയാണ് ഹാരി ചടങ്ങിൽ ഭാഗഭാക്കിയിരുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട ഫോട്ടോഗ്രാഫുകൾ വെളിപ്പെടുത്തുന്നു. 20 സെക്കൻഡ് നേരമാണ് കാസ്ട്രോയ്ക്ക് വേണ്ടി മൗനം ആചരിച്ചിരുന്നത്. കാസ്ട്രോയുടെ മരണത്തിൽ അനുശോചിച്ച് ബ്രിട്ടീഷ് രാജ്ഞിയോ പ്രധാനമന്ത്രി തെരേസ മേയോ ഔദ്യോഗികമായി യാതൊരു വിധത്തിലുമുള്ള അനുശോചന സന്ദേശങ്ങളും പുറത്തിറക്കിയിരുന്നില്ല. അത്തരമൊരു സാഹചര്യത്തിലാണ് ഹാരി ഇത്തരമൊരു ചടങ്ങിൽ പങ്കെടുക്കാൻ നിർബന്ധിതനായതെന്നതാണ് ശ്രദ്ധേയമാ കാര്യം. പ്രസ്തുത സംഭവത്തെക്കുറിച്ച് എന്തെങ്കിലും പറയാൻ കെൻസിങ്ടൺ കൊട്ടാരം വിസമ്മതിച്ചിരിക്കുകയാണ്.