- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കൻ നടി പ്രിൻസ് ഹാരിക്കൊപ്പം കെൻസിങ്ടൺ കൊട്ടാരത്തിൽ പൊറുതി തുടങ്ങി; കൊട്ടാരത്തിന് പുറത്തേയ്ക്ക് വരുന്ന ചിത്രങ്ങളുമായി പപ്പരാസികൾ
ബ്രിട്ടീഷ് രാജകുമാരൻ ഹാരിയും അമേരിക്കൻ ടി.വി.താരം മേഘൻ മാർക്കിളും കെൻസിങ്ടൺ കൊട്ടാരത്തിൽ ഒരരുമിച്ച് താമസം തുടങ്ങിയെന്ന് സൂചന. വില്യം രാജകുമാരനും ഭാര്യ കെയ്റ്റും താമസിച്ചിരുന്ന നോട്ടിങ്ങാം കോട്ടേജിൽനിന്ന് കെൻസിങ്ടൺ ഹൈ സ്ട്രീറ്റിലെ കടയിലേക്ക് മേഘൻ ഷോപ്പിങ്ങിനെത്തുന്ന ചിത്രങ്ങളാണ് പപ്പരാസികൾ പകർത്തിയത്. ഹോൾ ഫുഡ്‌സ് സ്‌റ്റോറിൽനിന്ന് ഷോപ്പിങ് കഴിഞ്ഞ് അവർ കൊട്ടാരത്തിലേക്ക് മടങ്ങുകയും ചെയ്തു. ഇക്കഴിഞ്ഞ ദിവസമാണ് മേഘനുമായുള്ള തന്റെ പ്രണയം ഹാരി തുറന്നു പരഞ്ഞത്. ഏതാനും മാസങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. 35-കാരിയായ മേഘൻ വിവാഹ മോചിതയാണ്. ഹാരിയും മേഘനുമായി വിവാഹം കഴിഞ്ഞിട്ടില്ലെങ്കിലും ഇരുവരും ഒരുമിച്ച് താമസം തുടങ്ങിയതായി കൊട്ടാരവൃത്തങ്ങൾ സൂചിപ്പിക്കുന്നു. മേഘനുമായുള്ള പ്രണയം ഹാരി തുറന്നു പറഞ്ഞതോടെ കെൻസിങ്ടൺ കൊട്ടാരത്തിൽ മേഘൻ താമസം തുടങ്ങുകയായിരുന്നു. യു.എസ്. ടെലിവിഷനിലെ പ്രശസ്തമായ പരമ്പര സ്യൂട്‌സിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മേഘനിപ്പോൾ. ഷൂട്ടിങ്ങിന് അവധി കൊടുത്തുകൊണ്ടാണ് അവർ ലണ്ടനിലേക്ക് വന്നത്
ബ്രിട്ടീഷ് രാജകുമാരൻ ഹാരിയും അമേരിക്കൻ ടി.വി.താരം മേഘൻ മാർക്കിളും കെൻസിങ്ടൺ കൊട്ടാരത്തിൽ ഒരരുമിച്ച് താമസം തുടങ്ങിയെന്ന് സൂചന. വില്യം രാജകുമാരനും ഭാര്യ കെയ്റ്റും താമസിച്ചിരുന്ന നോട്ടിങ്ങാം കോട്ടേജിൽനിന്ന് കെൻസിങ്ടൺ ഹൈ സ്ട്രീറ്റിലെ കടയിലേക്ക് മേഘൻ ഷോപ്പിങ്ങിനെത്തുന്ന ചിത്രങ്ങളാണ് പപ്പരാസികൾ പകർത്തിയത്. ഹോൾ ഫുഡ്‌സ് സ്‌റ്റോറിൽനിന്ന് ഷോപ്പിങ് കഴിഞ്ഞ് അവർ കൊട്ടാരത്തിലേക്ക് മടങ്ങുകയും ചെയ്തു.
ഇക്കഴിഞ്ഞ ദിവസമാണ് മേഘനുമായുള്ള തന്റെ പ്രണയം ഹാരി തുറന്നു പരഞ്ഞത്. ഏതാനും മാസങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. 35-കാരിയായ മേഘൻ വിവാഹ മോചിതയാണ്. ഹാരിയും മേഘനുമായി വിവാഹം കഴിഞ്ഞിട്ടില്ലെങ്കിലും ഇരുവരും ഒരുമിച്ച് താമസം തുടങ്ങിയതായി കൊട്ടാരവൃത്തങ്ങൾ സൂചിപ്പിക്കുന്നു. മേഘനുമായുള്ള പ്രണയം ഹാരി തുറന്നു പറഞ്ഞതോടെ കെൻസിങ്ടൺ കൊട്ടാരത്തിൽ മേഘൻ താമസം തുടങ്ങുകയായിരുന്നു.
യു.എസ്. ടെലിവിഷനിലെ പ്രശസ്തമായ പരമ്പര സ്യൂട്‌സിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മേഘനിപ്പോൾ. ഷൂട്ടിങ്ങിന് അവധി കൊടുത്തുകൊണ്ടാണ് അവർ ലണ്ടനിലേക്ക് വന്നത്. ഹാരി പ്രണയം വെളിപ്പെടുത്തിയ പശ്ചാത്തലത്തിൽ, തനിക്ക് സുപ്രധാനമായ ചില കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് പറഞ്ഞ് മേഘൻ ഷൂട്ടിങ്ങിൽനിന്ന് ഏതാനും ദിവസം അവധിയെടുക്കുകയായിരുന്നു.
കെൻസിങ്ടൺ കൊട്ടാരത്തിൽനിന്ന് തനിച്ച് പുറത്തേയ്ക്കിറങ്ങിവരുന്ന മേഘന്റെ ചിത്രങ്ങളാണ് പാപ്പരാസികൾ പകർത്തിയത്. ബ്രിട്ടീഷ് വിന്റർ വസ്ത്രത്തിൽ ഷോപ്പിങ്ങിന് പോയ മേഘൻ, ഹാരി പതിവായി ധരിക്കാറുള്ള ബേസ്‌ബോൾ തൊപ്പി അണിഞ്ഞിരുന്നു. ഹാരിയുടെ അമ്മ ഡയാന രാജകുമാരിയുടെ ഇഷ്ട ഷോപ്പിങ് കേന്ദ്രമായിരുന്നു കെൻസിങ്ടൺ ഹൈ സ്ട്രീറ്റ്. അവിടെത്തന്നെ മേഘൻ ആദ്യ ഷോപ്പിങ്ങിനെത്തിയെന്നത് കൗതുകകരമായ യാദൃച്ഛികതയായി.