- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗായികയും നർത്തകിയുമായ ഹർഷിത ദഹിയയെ നടുറോഡിൽ വെടിവെച്ചു കൊന്നു; സഹോദരീ ഭർത്താവിന്റെ ക്വട്ടേഷൻ എന്നു സംശയം
ചണ്ഡീഗഡ്: ഹരിയാനയിൽ ഗായികയെ അജ്ഞാതർ വെടിവച്ചുകൊന്നു. പ്രമുഖ ഹരിയാനയിലെ നാടൻ പാട്ടുകളിലൂടെ ശ്രദ്ധേയയായ ഗായിക ഹർഷിത ദഹിയ (22)യാണ് ഹരിയാനയിലെ പാനിപ്പത്തിനു സമീപം വെടിയേറ്റു മരിച്ചത്. സംഗീതപരിപാടി കഴിഞ്ഞ് കാറിൽ ഡൽഹിയിലെ വീട്ടിലേക്ക് മടങ്ങും വഴിയാണ് കൊലപാതകമുണ്ടായത്. ചൊവ്വാഴ്ച വൈകിട്ട് നാലിന് ചമ്രര ഗ്രാമത്തിലാണ് സംഭവം. ഇവിടെ അടുത്ത് പാനിപതിൽ് സംഗീത പരിപാടി കഴിഞ്ഞ് മടങ്ങുമ്പോൾ ഹർഷിതയുടെ കാറിനെ ഓവർടേക്കു ചെയ്ത മറ്റൊരു സംഘം കൈകാട്ടി നിർത്തിയാണ് വെടിവച്ചത്. തോക്കു ചൂണ്ടി ഒപ്പമുള്ളവരെ കാറിനു പുറത്തിറക്കിയ ശേഷമാണ് വെടിയുതിർത്തത്. കഴുത്തിലും നെറ്റിയിലുമായി ആറു റൗണ്ടു വെടിയേറ്റു. തൽക്ഷണം തന്നെ ഹർഷിത മരിച്ചതായി പൊലീസ് സാക്ഷ്യപ്പെടുത്തുന്നു. അക്രമികളെ ഇതുവരെ പിടികിട്ടിയില്ല. സഹോദരീ ഭർത്താവും ഗുണ്ടാ നേതാവുമായ ദിനേശിൽ നിന്ന് വധഭീഷണിയുള്ളതായി ഹർഷിത അടുത്തിടെ സാമൂഹികമാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പൊലീസിൽ പരാതിയും നൽകിയിരുന്നു. ഹർഷിതയുടെഅമ്മയും ഇതേപോലെ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിൽ
ചണ്ഡീഗഡ്: ഹരിയാനയിൽ ഗായികയെ അജ്ഞാതർ വെടിവച്ചുകൊന്നു. പ്രമുഖ ഹരിയാനയിലെ നാടൻ പാട്ടുകളിലൂടെ ശ്രദ്ധേയയായ ഗായിക ഹർഷിത ദഹിയ (22)യാണ് ഹരിയാനയിലെ പാനിപ്പത്തിനു സമീപം വെടിയേറ്റു മരിച്ചത്. സംഗീതപരിപാടി കഴിഞ്ഞ് കാറിൽ ഡൽഹിയിലെ വീട്ടിലേക്ക് മടങ്ങും വഴിയാണ് കൊലപാതകമുണ്ടായത്.
ചൊവ്വാഴ്ച വൈകിട്ട് നാലിന് ചമ്രര ഗ്രാമത്തിലാണ് സംഭവം. ഇവിടെ അടുത്ത് പാനിപതിൽ് സംഗീത പരിപാടി കഴിഞ്ഞ് മടങ്ങുമ്പോൾ ഹർഷിതയുടെ കാറിനെ ഓവർടേക്കു ചെയ്ത മറ്റൊരു സംഘം കൈകാട്ടി നിർത്തിയാണ് വെടിവച്ചത്. തോക്കു ചൂണ്ടി ഒപ്പമുള്ളവരെ കാറിനു പുറത്തിറക്കിയ ശേഷമാണ് വെടിയുതിർത്തത്. കഴുത്തിലും നെറ്റിയിലുമായി ആറു റൗണ്ടു വെടിയേറ്റു. തൽക്ഷണം തന്നെ ഹർഷിത മരിച്ചതായി പൊലീസ് സാക്ഷ്യപ്പെടുത്തുന്നു. അക്രമികളെ ഇതുവരെ പിടികിട്ടിയില്ല.
സഹോദരീ ഭർത്താവും ഗുണ്ടാ നേതാവുമായ ദിനേശിൽ നിന്ന് വധഭീഷണിയുള്ളതായി ഹർഷിത അടുത്തിടെ സാമൂഹികമാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പൊലീസിൽ പരാതിയും നൽകിയിരുന്നു. ഹർഷിതയുടെഅമ്മയും ഇതേപോലെ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിൽ പ്രതിയായ ദിനേശ് ഇപ്പോൾ തിഹാർ ജയിയലിലാണ്. ദിനേശിന്റെ സംഘത്തിൽ പെട്ടവരാണ് ഹർഷിതയേയയും കൊലപ്പെടുത്തിയതെന്നാണ് നിഗമനം.
ഹരിയാനയിലെ നാടൻ പാട്ടു ശൈലിയിലുള്ള രാഗിണി ഗാനങ്ങളാണ് ഹർഷിതയെ പ്രശസ്തയാക്കിയത്. നർത്തകിയുമായിരുന്നു.