- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദളിത് സംഘടനകൾ പ്രഖ്യാപിച്ച ഹർത്താൽ പലയിടങ്ങളിലും സംഘർഷത്തിലേക്ക്; പ്രതിഷേധക്കാരെ നേരിടുന്നതിൽ പരാജയപ്പെട്ട് പൊലീസും; പിഎസ് സി പരീക്ഷകൾ മാറ്റിവെയ്ക്കാത്തത് ഉദ്യോഗാർത്ഥികളെയും വലച്ചു: ബസുകൾ പതിവു പോലെ നിരത്തിലിറങ്ങുമെന്ന പ്രഖ്യാപനത്തിൽ വിശ്വസിച്ച് റോഡിലിറങ്ങിയ ജനങ്ങൾ പലയിടത്തും പെരുവഴിയിൽ
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ദളിത് സംഘടനകൾ പ്രഖ്യാപിച്ച ഹർത്താൽ പലയിടങ്ങളിലും സംഘർഷത്തിലേക്ക്. ഹർത്താൽ അവഗണിച്ച് ബസുകളും മറ്റും നരിത്തിലിറങ്ങിയതാണ് സംഘർത്തിന് കാരണമായത്. ഇന്ന് കെഎസ്ആർടിസി ബസുകൾ ഓടുമെന്ന് സർക്കാരും സ്വകാര്യ ബസുകൾ നിരത്തിലിറങ്ങുമെന്ന് പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്റൈയും വാക്കുകൾ വിശ്വസിച്ച് നിരത്തിലിറങ്ങിയ ജനം പെരുവഴിയിലായി. കേരളത്തിൽ മിക്ക സ്ഥലങ്ങളിലും കെഎസ്ആർടിസി ബസുകൾ നിരത്തിലിറങ്ങി എങ്കിലും പ്രതിഷേധക്കാർ ബസുകൾ തടഞ്ഞതോടെ പലരും പെരുവഴിയിലായി. സർവ്വകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചെങ്കിലും പിഎസ് സി പരീക്ഷകൾ റദ്ദാക്കിയിട്ടില്ല. അതിനാൽ തന്നെ ഇന്ന് പിഎസ് സി പരീക്ഷ എഴുതാൻ ബസ് പിടിച്ചവരെല്ലാം ദുരിതത്തിലായി. കൃത്യസമയത്ത് ഇവർക്ക് എത്തുവാൻ കഴിയുമോ എന്നതും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. അതേസമയം ഇന്ന് ബസ് സർവീസുകൾ ഉണ്ടാകുമെന്ന സർക്കാരിന്റെ ഉറപ്പ് വിശ്വസിച്ച് റോഡിലിറങ്ങിയവർ എല്ലാം പെരുവഴിയിലായി. ബസുകൾ ഓടുമെന്ന് അറിയിച്ച സർക്കാരിന് സമരക്കാരെ വേണ്ട വിധം നേരിടാൻ കഴി
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ദളിത് സംഘടനകൾ പ്രഖ്യാപിച്ച ഹർത്താൽ പലയിടങ്ങളിലും സംഘർഷത്തിലേക്ക്. ഹർത്താൽ അവഗണിച്ച് ബസുകളും മറ്റും നരിത്തിലിറങ്ങിയതാണ് സംഘർത്തിന് കാരണമായത്. ഇന്ന് കെഎസ്ആർടിസി ബസുകൾ ഓടുമെന്ന് സർക്കാരും സ്വകാര്യ ബസുകൾ നിരത്തിലിറങ്ങുമെന്ന് പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്റൈയും വാക്കുകൾ വിശ്വസിച്ച് നിരത്തിലിറങ്ങിയ ജനം പെരുവഴിയിലായി. കേരളത്തിൽ മിക്ക സ്ഥലങ്ങളിലും കെഎസ്ആർടിസി ബസുകൾ നിരത്തിലിറങ്ങി എങ്കിലും പ്രതിഷേധക്കാർ ബസുകൾ തടഞ്ഞതോടെ പലരും പെരുവഴിയിലായി.
സർവ്വകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചെങ്കിലും പിഎസ് സി പരീക്ഷകൾ റദ്ദാക്കിയിട്ടില്ല. അതിനാൽ തന്നെ ഇന്ന് പിഎസ് സി പരീക്ഷ എഴുതാൻ ബസ് പിടിച്ചവരെല്ലാം ദുരിതത്തിലായി. കൃത്യസമയത്ത് ഇവർക്ക് എത്തുവാൻ കഴിയുമോ എന്നതും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. അതേസമയം ഇന്ന് ബസ് സർവീസുകൾ ഉണ്ടാകുമെന്ന സർക്കാരിന്റെ ഉറപ്പ് വിശ്വസിച്ച് റോഡിലിറങ്ങിയവർ എല്ലാം പെരുവഴിയിലായി. ബസുകൾ ഓടുമെന്ന് അറിയിച്ച സർക്കാരിന് സമരക്കാരെ വേണ്ട വിധം നേരിടാൻ കഴിയാതായതോടെ ഹർത്താലിനെ നേരിടുന്നതിൽ കേരള സർക്കാരും അമ്പേ പരാജയപ്പെട്ടു എന്നു വേണം പറയാൻ. കെഎസ്ആർടിസി സർവീസ് നടത്തുമെന്ന് ഇന്നലെ എംഡി സർക്കുലർ ഇറക്കിയിരുന്നു.
അതേസമയം യൂത്ത് ലീഗും യൂത്ത് കോൺഗ്രസും ഹർത്താൽ അനുകൂലികൾക്ക് പിന്തുണ നൽകി രംഗത്ത് എത്തി. ഹർത്താലിന് അനുകൂലമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചു. ഹർത്താൽ പ്രഖ്യാപിച്ചതിന്റെ പേരിൽ ദളിത് സംഘടനാ നേതാക്കളെ പൊലീസ് കരുതൽ തടങ്കലിൽ എടുത്തത് ചർച്ചയാകുന്ന സാഹചര്യത്തിലാണ് കാനത്തിന്റെ പ്രതികരണം ചർച്ചയായത്. ഹർത്താൽ നടത്താനും പ്രതിഷേധിക്കാനും എല്ലാവർക്കും അവകാശമുണ്ടെന്നും ദളിതരുടെ പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ ആവില്ലെന്നുമാണ് കാനം പ്രതികരിച്ചത്. ബിജെപിയും ഹർത്താലിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു.
കേരളത്തിൽ എല്ലാ ജില്ലകളിലും ഹർത്താൽ അനുകൂലികൾ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങി. എന്നാൽ ഇത്തരം ഒരു വ്യാപക സമരം ഉണ്ടാവുമെന്ന് മുൻകൂട്ടി കാണാൻ പൊലീസിനും ആയില്ല. ഹർത്താലിനെ അനുകൂലിക്കാതെയുള്ള സർക്കാർ നിലപാടാണ് ജനത്തെ പതിവു ദിവത്തേത് പോലെ റോഡുകളിലേക്ക് എത്തിച്ചത്. എന്നാൽ ഇത് ജനത്തിന് തന്നെ വിനയായി. മിക്ക സ്ഥലങ്ങളിലും പ്രതിഷേധക്കാർ സമരം ശക്തമാക്കിയതോടെ കെഎസ്ആർടിസി ബസുകൾ സർവീസ് നിർത്തി വെച്ചത് ജനങ്ങളെ വലച്ചിരിക്കുകയാണ്.
ബിഎസ്‌പി, ആദിവാസി ഗോത്രമഹാസഭ, ഡിഎച്ച്ആർഎം, അഖില കേരള ചേരമർ ഹിന്ദു മഹാസഭ, കേരള ചേരമർ സംഘം, സാംബവർ മഹാസഭ, ചേരമ സംബാവ ഡെവലപ്മെന്റ് സൊസൈറ്റി, കെപിഎംഎസ്, വേലന് മഹാസഭ, പെമ്പിളൈ ഒരുമൈ, നാഷണൽ ദലിത് ലിബറേഷന് ഫ്രണ്ട്, സോഷ്യൽ ലിബറേഷന് ഫ്രണ്ട്, കേരള ദലിത് മഹാസഭ, ദലിത്-ആദിവാസി മുന്നേറ്റ സമിതി, ആദിജന മഹാസഭ, ഐഡിഎഫ്, സിപിഐ(എംഎൽ), റെഡ് സ്റ്റാർ തുടങ്ങിയ സംഘടനകളാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
മിക്കയിടത്തും നിരവധി ദളിത് പ്രവർത്തകർ അറസ്റ്റിലാണ്. കൊച്ചിയിൽ ഗീതാനന്ദൻ പൊലീസ് കസ്റ്റഡിയിലായി. ബസ് തടഞ്ഞു എന്നാരോപിച്ചാണ് ഗീതാനന്ദനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അതേസമയം താൻ ബസ് തടഞ്ഞിട്ടില്ലെന്ന് ഗീതാനന്ദൻ പറയുന്നു. പാലക്കാട് 25 ദളിത് പ്രവർത്തകരെ കരുതൽ തടങ്കലിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊച്ചി പനങ്ങാട് 13 പേരും കസ്റ്റഡിയിലായി.