- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതികൾ നേരത്തും കാലത്തും വീട്ടിലെത്തണം; രാത്രി കറക്കം നിർത്തണം; വിചിത്രവാദവുമായി ബിജെപി നേതാവ്; ലാക്കാക്കിയത് ബിജെപി നേതാവിന്റെ മകന്റെ അക്രമത്തിന് ഇരയായ യുവതിയെ
ചണ്ഡീഗഡ്: ഉത്തരം മുട്ടിയാൽ കൊഞ്ഞനം കുത്തി കാണിക്കുന്ന തരത്തിലുള്ള ഹരിയാനയിലെ ബിജെപി നേതാവിന്റെ പരാമർശം വിവാദമാവുകയാണ്. യുവതിയെ രാത്രിയിൽ ശല്യം ചെയ്്ത സംഭവവുമായി ബന്ധപ്പെട്ട് ഹരിയാന ബിജെപി അദ്ധ്യക്ഷൻ സുഭാഷ് ബരാലയുടെ മകൻ വികാസ് ബരാലയുടെ അറസ്റ്റിനെ കുറിച്ചായിരുന്നു പ്രതികരണം. യുവതിയുടെ രാത്രി യാത്രയാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന വിചിത്രവാദമാണ് ബിജെപി ഉപാദ്ധ്യക്ഷൻ രാംവീർ ഭാട്ടി ഉയർത്തിയത്.' രാത്രിയിൽ എന്തിനാണ് യുവതികൾ കറങ്ങി നടക്കുന്നത്....കുട്ടികളുടെ രക്ഷ മാതാപിതാക്കൾ നോക്കണം...രാത്രി കറങ്ങി നടക്കാതെ യുവതികൾ നേരത്തും കാലത്തും വീട്ടിലെത്തണം', ഭാട്ടി പറഞ്ഞു. ഭാട്ടിയുടെ പ്രസ്താവന ശക്തമായ പ്രതിഷേധത്തിന് വഴിവച്ചുവെന്ന് മാത്രമല്ല, ബിജെപി ഭരണത്തിൽ സംസ്ഥാനത്തെ സ്ത്രീസുരക്ഷയിൽ വരുന്ന വീഴ്ചകൾക്കെതിരെ കടുത്ത വിമർശനത്തിനും വഴിവച്ചു. കാര്യങ്ങൾ കൂടുതൽ വഷളാക്കും വിധം കേസിൽ നിർണായക തെളിവാകേണ്ടിയിരുന്ന സിസിടിവി ദൃശ്യങ്ങൾ ദുരൂഹ സാഹചര്യത്തിൽ നഷ്ടമായി. കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് അഞ്ച് സിസിടിവികളിലെ
ചണ്ഡീഗഡ്: ഉത്തരം മുട്ടിയാൽ കൊഞ്ഞനം കുത്തി കാണിക്കുന്ന തരത്തിലുള്ള ഹരിയാനയിലെ ബിജെപി നേതാവിന്റെ പരാമർശം വിവാദമാവുകയാണ്. യുവതിയെ രാത്രിയിൽ ശല്യം ചെയ്്ത സംഭവവുമായി ബന്ധപ്പെട്ട് ഹരിയാന ബിജെപി അദ്ധ്യക്ഷൻ സുഭാഷ് ബരാലയുടെ മകൻ വികാസ് ബരാലയുടെ അറസ്റ്റിനെ കുറിച്ചായിരുന്നു പ്രതികരണം.
യുവതിയുടെ രാത്രി യാത്രയാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന വിചിത്രവാദമാണ് ബിജെപി ഉപാദ്ധ്യക്ഷൻ രാംവീർ ഭാട്ടി ഉയർത്തിയത്.' രാത്രിയിൽ എന്തിനാണ് യുവതികൾ കറങ്ങി നടക്കുന്നത്....കുട്ടികളുടെ രക്ഷ മാതാപിതാക്കൾ നോക്കണം...രാത്രി കറങ്ങി നടക്കാതെ യുവതികൾ നേരത്തും കാലത്തും വീട്ടിലെത്തണം', ഭാട്ടി പറഞ്ഞു. ഭാട്ടിയുടെ പ്രസ്താവന ശക്തമായ പ്രതിഷേധത്തിന് വഴിവച്ചുവെന്ന് മാത്രമല്ല, ബിജെപി ഭരണത്തിൽ സംസ്ഥാനത്തെ സ്ത്രീസുരക്ഷയിൽ വരുന്ന വീഴ്ചകൾക്കെതിരെ കടുത്ത വിമർശനത്തിനും വഴിവച്ചു.
കാര്യങ്ങൾ കൂടുതൽ വഷളാക്കും വിധം കേസിൽ നിർണായക തെളിവാകേണ്ടിയിരുന്ന സിസിടിവി ദൃശ്യങ്ങൾ ദുരൂഹ സാഹചര്യത്തിൽ നഷ്ടമായി. കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് അഞ്ച് സിസിടിവികളിലെ ദൃശ്യങ്ങൾ് നഷ്ടമായത്.
സംഭവവുമായി ബന്ധപ്പെട്ട് വികാസ് ബരാല, സുഹൃത്ത് ആശിഷ് കുമാർ എന്നിവരെ അറസ്റ്റ് ചെയ്ത പൊലീസ്, ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചിരുന്നു. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ മകളെയാണ് രാത്രിയാത്രയ്ക്കിടെ ഇവർ ശല്യം ചെയ്തത്.
ചണ്ഡീഗഡിനു സമീപം മധ്യ മാർഗിലായിരുന്നു സംഭവം. വെള്ളിയാഴ്ച രാത്രി കാറിൽ യാത്രചെയ്യുകയായിരുന്ന യുവതിയെ ഇരുവരും പിന്തുടരുകയായിരുന്നു. യുവതി പൊലീസിൽ പരാതിപ്പെട്ടതോടെയാണ് ഇരുവരെയും പിടികൂടിയത്. ഇരുവരും മദ്യപിച്ചിരുന്നതായി പരിശോധനയിൽ വ്യക്തമായിരുന്നു.
തനിക്ക് നേരിടേണ്ട്ി വന്ന ദുരനുഭവം യുവതി ഫേസ്‌ബുക്കിൽ വിവരിക്കുകയും, അത് വൈറലാവുകയും ചെയ്തതോടെയാണ് സർക്കാരിനെതിരെ വിമർശനങ്ങൾ ഉയർന്നത്.