- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി നേതാവിന്റെ കാറിൽ ആംബുലൻസ് ഇടിച്ചു; ആംബുലൻസിനെ മറികടന്ന് കാർ കുറുകെയിട്ട് ഡ്രൈവറോടു നഷ്ടപരിഹാരം ആവശ്യപ്പെട്ട് നേതാവ്; തർക്കം അരമണിക്കൂർ നീണ്ടതിനിടെ അത്യാസന്നനിലയിലായ രോഗി മരിച്ചു
ഛണ്ഡീഗഢ്: ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് ബിജെപി നേതാവിന്റെ കാറിൽ ഇടിച്ചു. അപകടത്തെ തുടർന്നുണ്ടായ തർക്കം നീണ്ടപ്പോൾ തക്കസമയത്ത് ചികിത്സ കിട്ടാതെ രോഗി മരിച്ചു. ഹരിയാനയിൽ നിന്നുള്ള ബിജെപി നേതാവായ ദർശൻ നാഗ്പാലിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ദർശൻ സഞ്ചരിച്ച കാറിൽ ആംബുലൻസ് ഇടിക്കുകയായിരുന്നു. വാഹനം ഇടിച്ചിട്ടും നിർത്താതെ പോയ ആംബുലൻസിനെ മറികടന്ന് വാഹനം കുറുകെയിട്ട് തടഞ്ഞു നിർത്തി നഷ്ടപരിഹാരം ആവശ്യപ്പെടുകയായിരുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആംബുലൻസ് ഡ്രൈവറുമായും രോഗിയുടെ ബന്ധുക്കളുമായും ദർശൻ ഏറെനേരം വാക്കേറ്റം നടത്തി. എന്നാൽ തർക്കം അരമണിക്കൂറോളം നീണ്ടപ്പോൾ തക്കസമയത്ത് ചികിത്സ കിട്ടാതെ രോഗി മരിച്ചുവെന്ന് ബന്ധുക്കളായ അരുൺ സോണിയും സീതാറാം സോണിയും ആരോപിക്കുന്നു. അത്യാവശ്യമാണെന്ന് അറിയിച്ചിട്ടും തങ്ങളെ പോകാൻ അനുവദിച്ചില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. അരമണിക്കൂറോളം നീണ്ട തർക്കം പരിഹരിച്ച് ആംബുലൻസ് ആശുപത്രിയിലെത്തുമ്പോഴേക്കും നവീൻ സോണിയെന്ന രോഗി മരിച്ചിരുന്നു. 15 മിനിറ്റ
ഛണ്ഡീഗഢ്: ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് ബിജെപി നേതാവിന്റെ കാറിൽ ഇടിച്ചു. അപകടത്തെ തുടർന്നുണ്ടായ തർക്കം നീണ്ടപ്പോൾ തക്കസമയത്ത് ചികിത്സ കിട്ടാതെ രോഗി മരിച്ചു. ഹരിയാനയിൽ നിന്നുള്ള ബിജെപി നേതാവായ ദർശൻ നാഗ്പാലിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്.
ദർശൻ സഞ്ചരിച്ച കാറിൽ ആംബുലൻസ് ഇടിക്കുകയായിരുന്നു. വാഹനം ഇടിച്ചിട്ടും നിർത്താതെ പോയ ആംബുലൻസിനെ മറികടന്ന് വാഹനം കുറുകെയിട്ട് തടഞ്ഞു നിർത്തി നഷ്ടപരിഹാരം ആവശ്യപ്പെടുകയായിരുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആംബുലൻസ് ഡ്രൈവറുമായും രോഗിയുടെ ബന്ധുക്കളുമായും ദർശൻ ഏറെനേരം വാക്കേറ്റം നടത്തി.
എന്നാൽ തർക്കം അരമണിക്കൂറോളം നീണ്ടപ്പോൾ തക്കസമയത്ത് ചികിത്സ കിട്ടാതെ രോഗി മരിച്ചുവെന്ന് ബന്ധുക്കളായ അരുൺ സോണിയും സീതാറാം സോണിയും ആരോപിക്കുന്നു. അത്യാവശ്യമാണെന്ന് അറിയിച്ചിട്ടും തങ്ങളെ പോകാൻ അനുവദിച്ചില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
അരമണിക്കൂറോളം നീണ്ട തർക്കം പരിഹരിച്ച് ആംബുലൻസ് ആശുപത്രിയിലെത്തുമ്പോഴേക്കും നവീൻ സോണിയെന്ന രോഗി മരിച്ചിരുന്നു. 15 മിനിറ്റ് നേരത്തെ എത്തിച്ചിരുന്നെങ്കിൽ രോഗിയെ രക്ഷപ്പെടുത്താൻ സാധിച്ചേനെയെന്നായിരുന്നു ഡോക്ടറുടെ പ്രതികരണം. നവീന്റെ മരണത്തിന് കാരണക്കാരൻ ദർശനാണെന്നാണ് ബന്ധുക്കളുടെ ആരോപണം.
എന്നാൽ താൻ കാർ തടഞ്ഞു നിർത്തിയില്ലെന്നാണ് ദർശന്റെ വാദം. താൻ ആംബുലൻസ് നിർത്താൻ ആവശ്യപ്പെട്ടിരുന്നില്ലെന്നും ആംബുലൻസിന്റെ ഡ്രൈവർ മദ്യപിച്ച് വാഹനം ഓടിക്കുകയായിരുന്നുവെന്നുമാണ് ബിജെപി നേതാവ് പറയുന്നത്. സേവനത്തിൽ വിശ്വസിക്കുന്ന പൊതുപ്രവർത്തകനായ തനിക്ക് എങ്ങനെയാണ് ആംബുലൻസ് നിർത്താൻ ആവശ്യപ്പെടാൻ സാധിക്കുന്നതെന്നും ദർശൻ ചോദിക്കുന്നു.
അതേസമയം മരിച്ച രോഗിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൂടുതൽ വിവരങ്ങൾക്കായി ഇരു കക്ഷികളേയും പൊലീസ് വിളിച്ചു വരുത്തിയതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഫത്തേഹാബാദിൽ നിന്നുള്ള കൗൺസിലർ ആണ് ദർശൻ നാഗ്പാൽ.