- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹരിയാനയിൽ പശുക്കൾക്കു വേണ്ടി ഹോസ്റ്റൽ നിർമ്മിക്കുന്നു; സങ്കര ഇനങ്ങൾക്ക് പ്രവേശനമില്ല; ആദ്യം ഘട്ടത്തിൽ ഒന്നോ രണ്ടോ പട്ടണത്തിൽ ആരംഭിക്കുന്ന പദ്ധതി സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കും
ഹരിയാനയിൽ പശുക്കൾക്കായി ഹോസ്റ്റലുകൾ നിർമ്മിക്കുന്നു. പശുക്കളെ വളർത്താൻ വീടുകളിൽ സ്ഥലമില്ലാത്തവർക്കു വേണ്ടിയാണ് സംസ്ഥാനത്തുടനീളം ഹോസ്റ്റലുകൾ ആരംഭിക്കാൻ സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. സംസ്ഥാന സർക്കാർ 2013-ൽ രൂപീകരിച്ച ഹരിയാന ഗൗ സേവാ ആയോഗ് ഇതു സംബന്ധിച്ചുള്ള പദ്ധതിയുടെ രൂപരേഖ സംസ്ഥാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന് സമർപ്പിക്കും. അതേസമയം നാടൻ പശുക്കൾക്ക് മാത്രമേ ഹോസ്റ്റലിൽ പ്രവേശനമുള്ളൂ. ഈ പദ്ധതി സംബന്ധിച്ച് നഗര, തദ്ദേശസ്വയംഭരണ മന്ത്രി കവിത ജയിനുമായി ചർച്ച നടത്തിയതായി ആയോഗിന്റെ അധ്യക്ഷൻ ഭനി റാം മംഗള വ്യക്തമാക്കി. ഇത്തരത്തിലുള്ള ആദ്യ ഹോസ്റ്റൽ തന്റെ മണ്ഡലമായ സോണിപ്പത്തിൽ തന്നെ തുടങ്ങുമെന്ന് മന്ത്രി അറിയിച്ചതായും അദ്ദേഹം ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. തുടക്കമെന്ന നിലയിൽ ആദ്യം ഒന്നോ രണ്ടോ പട്ടണത്തിൽ ഹോസ്റ്റലുകൾ തുടങ്ങാനാണ് ആയോഗ് പദ്ധതിയിടുന്നത്. ഇതിനായി സർക്കാരിൽ നിന്ന് ഭൂമി അനുവദിച്ചു കിട്ടുന്നതിനായും ചർച്ച നടത്തുന്നുണ്ട്. ഹോസ്റ്റലുകൾക്ക് ലഭിക്കുന്ന സ്വീകാര്യത പരിശോധിച്ച ശേഷമായിരിക്കും സംസ്ഥാ
ഹരിയാനയിൽ പശുക്കൾക്കായി ഹോസ്റ്റലുകൾ നിർമ്മിക്കുന്നു. പശുക്കളെ വളർത്താൻ വീടുകളിൽ സ്ഥലമില്ലാത്തവർക്കു വേണ്ടിയാണ് സംസ്ഥാനത്തുടനീളം ഹോസ്റ്റലുകൾ ആരംഭിക്കാൻ സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. സംസ്ഥാന സർക്കാർ 2013-ൽ രൂപീകരിച്ച ഹരിയാന ഗൗ സേവാ ആയോഗ് ഇതു സംബന്ധിച്ചുള്ള പദ്ധതിയുടെ രൂപരേഖ സംസ്ഥാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന് സമർപ്പിക്കും. അതേസമയം നാടൻ പശുക്കൾക്ക് മാത്രമേ ഹോസ്റ്റലിൽ പ്രവേശനമുള്ളൂ.
ഈ പദ്ധതി സംബന്ധിച്ച് നഗര, തദ്ദേശസ്വയംഭരണ മന്ത്രി കവിത ജയിനുമായി ചർച്ച നടത്തിയതായി ആയോഗിന്റെ അധ്യക്ഷൻ ഭനി റാം മംഗള വ്യക്തമാക്കി. ഇത്തരത്തിലുള്ള ആദ്യ ഹോസ്റ്റൽ തന്റെ മണ്ഡലമായ സോണിപ്പത്തിൽ തന്നെ തുടങ്ങുമെന്ന് മന്ത്രി അറിയിച്ചതായും അദ്ദേഹം ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
തുടക്കമെന്ന നിലയിൽ ആദ്യം ഒന്നോ രണ്ടോ പട്ടണത്തിൽ ഹോസ്റ്റലുകൾ തുടങ്ങാനാണ് ആയോഗ് പദ്ധതിയിടുന്നത്. ഇതിനായി സർക്കാരിൽ നിന്ന് ഭൂമി അനുവദിച്ചു കിട്ടുന്നതിനായും ചർച്ച നടത്തുന്നുണ്ട്. ഹോസ്റ്റലുകൾക്ക് ലഭിക്കുന്ന സ്വീകാര്യത പരിശോധിച്ച ശേഷമായിരിക്കും സംസ്ഥാനം മുഴുവൻ ഇത് വ്യാപിപ്പിക്കുക.
ഓരോ ഹോസ്റ്റലിലും 50 പശുക്കളെ വീതം ഉൾക്കൊള്ളിക്കാനാണ് പദ്ധതി. എന്നാൽ നാടൻ ഇനം പശുക്കളെ മാത്രമേ പ്രവേശിപ്പിക്കു എന്നും സങ്കര ഇനങ്ങളെ ഉൾപ്പെടുത്തില്ലെന്നും മംഗള പറഞ്ഞു. കാര്യങ്ങൾ നന്നായി മുന്നോട്ടു പോയാൽ ഈ ഹോസ്റ്റലുകളുടെ നടത്തിപ്പിന് സൊസൈറ്റികൾ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. റസിഡന്റ് വെൽഫയർ അസോസിയേഷൻ മാതൃകയിലായിരിക്കും പശു ഹോസ്റ്റലിന്റെ ഈ സൊസൈറ്റികൾ പ്രവർത്തിക്കുക.
പശുക്കളെ ഹോസ്റ്റലിൽ പ്രവേശിപ്പിക്കുന്നതിന് ഫീസും ഈടാക്കും. ഈ പശുവിന്റെ പാൽ തങ്ങളുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ ഉടമസ്ഥർക്ക് അനുവാദമുണ്ടാകും. ഈ പാൽ വിൽക്കുകയും ചെയ്യാമെന്ന് മംഗള പറഞ്ഞു.
ഹരിയാനയിൽ അലഞ്ഞു തിരിയുന്ന പശുക്കളുടെ എണ്ണം വൻതോതിൽ വർധിച്ചതോടെയാണ് ഹോസ്റ്റലുകൾ എന്ന ആശയം ഉദിച്ചത്. ഹോസ്റ്റലുകൾ വരുന്നതോടെ കന്നുകാലികളെ റോഡിലേക്ക് അഴിച്ചു വിടുന്നത് നിയന്ത്രിക്കാൻ കഴിയുമെന്ന് മംഗള പറയുന്നു. 1.48 ലക്ഷം പശുക്കൾ റോഡിൽ അലഞ്ഞു തിരിയുന്നുണ്ടെന്നാണ് 2012-ലെ കന്നുകാലി സെൻസസ് പറയുന്നത്. സംസ്ഥാനത്തെ 437 ഗൗശാലകളിലായി 3.2 ലക്ഷം പശുക്കളുണ്ട്.