കോഴിക്കോട്: ആണും പെണ്ണും ഒരുമിച്ചിരുന്നാൽ അതെങ്ങനെ അച്ചടക്ക ലംഘനമാകും? ഈ ചോദ്യം ഒരാഴ്‌ച്ചയായി മലയാളികൾ ചോദിക്കുന്നുണ്ട്. ഫാറൂഖ് കോളേജ് എന്ന കലാലയത്തിൽ 21ാം നൂറ്റാണ്ടിലും നടക്കുന്ന അപരിഷ്‌കൃതമായ നയത്തെ താലിബാനിസം എന്ന് വിളിച്ചാൽ എങ്ങനെയാണ് അതിനെ കുറ്റം പറയാതിരിക്കുക. ആൺകുട്ടികളും പെൺകുട്ടികളും അടുത്ത് സംസാരിക്കാതിരിക്കാൻ ക്യാമറ വച്ച് നിരീക്ഷിക്കുന്ന സ്ഥാപനത്തിലെ കൊള്ളരുതായ്മയെ ചോദ്യം ചെയ്യുക മാത്രമാണ് ദിനു എന്ന വിദ്യാർത്ഥി ചെയ്തത്. എന്നാൽ ഇതിന്റെ പേരിൽ കോളേജ് മാനേജ്‌മെന്റിനാൽ വേട്ടയാടപ്പെട്ടിട്ടും കഴുത്തിനു ചുറ്റും നാക്ക് വച്ച് മതേതരത്വവും ലിംഗസമത്വവും പ്രസംഗിക്കുന്നവർ അതിനെ കുറിച്ച് ഒരക്ഷരവും മിണ്ടുന്നില്ല.

ഫറൂഖ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ ദിനു. മാപ്പെഴുതി നൽകിയാൽ കോളേജിൽ തിരിച്ചെടുക്കാം എന്ന ഫാറൂഖ് കോളേജ് മാനേജ്‌മെന്റിന്റെ ഓഫർ നിരസിച്ചിരിക്കയാണ് ഈ യുവാവ്. ഇതിന്റെ പേരിൽ കോളേജ് മാനേജ്‌മെന്റ് ദിനുവിനെ സസ്‌പെന്റ് ചെയ്തതോട അദ്ദേഹത്തിന് വിവിധ കോണുകളിൽ നിന്നും പിന്തുണ ഒഴുകുകയാണ്. സൈബർ ലോകത്തു നിന്നു തന്നെയാണ് അദ്ദേഹത്തിന് പിന്തുണ ഒഴുകുന്നത്. മുൻ ഐഐടി വിദ്യാർത്ഥി കൂടിയായ ദിനുവിന് വേണ്ടി ഹാഷ്ടാഗ് പ്രചരണമാണ് വ്യാപകമായി നടക്കുന്നത്.

തെരുവുപട്ടികൾക്കു വേണ്ടി ജീവൻ കളയാൻ മുക്കിലും മൂലയിലും സമരം സംഘടിപ്പിക്കുന്നവരും ലിംഗസമത്വം ഉറപ്പാക്കാൻ ചുംബനസമരത്തിലൂടെ ലിംഗ സമത്വം ഉറപ്പിക്കാൻ നഗരങ്ങളിൽ പ്രക്ഷോഭം ഉണ്ടാക്കിയവരെയും രാഷ്ട്രീയക്കാരും കേരള വർമ്മയിടെ അദ്ധ്യാപികയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയവരുമൊന്നും ദിനുവിനെ പിന്തുണച്ച രംഗത്തെത്തിയില്ല.

ഇതിനിടെയാണ് ദിനുവിനെതിരെ കുപ്രചരണങ്ങളും ആരംഭിച്ചത്. ഐഐടി മദ്രാസിലെ പഠനം ഉപേക്ഷിച്ച് ഫറൂഖ് കോളേജിലെ ബിരുദത്തിന് ചേർന്ന വിദ്യാർത്ഥിയാണ് ദിനു. ഐഐടിയിൽ ലഹളയുണ്ടാക്കിയതിനെ തുടർന്ന് ദിനുവിനെ പുറത്താക്കിയതാണെന്ന് ചില മാദ്ധ്യമവാർത്തകളും മാനേജ്‌മെന്റിനനുകൂലമായി തന്നെ എഴുതി.

പക്ഷെ മറ്റുള്ളവരിൽ നിന്ന് ദിനുവിനെ വ്യത്യസ്തനാക്കുന്നത് പ്രതികരിക്കാനുള്ള തന്റേടം കൊണ്ടാണെന്നുമാത്രം. പഠനം മാത്രമാണ് വിദ്യാർത്ഥിയുടെ ലക്ഷണമെങ്കിൽ ദിനു ഒരു വിദ്യാർത്ഥി അല്ല. നൂറു കണക്കിന് വിദ്യാർത്ഥികളെ ഏകോപിപ്പിച്ച 'ദിശ' എന്ന സംഘടനയ്ക്ക് രൂപം കൊടുത്തിട്ടുണ്ട്. ഇതിന്റെ പേരിൽ നിരവധി മാദ്ധ്യമങ്ങളുടെ ദിനുവിനെ അനുകൂലിച്ച് ലേകനങ്ങൾ എഴുതിയിരുന്നു.

മാനസിക-ശാരീരിക വൈകല്യങ്ങളുള്ള കുട്ടികളുടെ സഹായത്തിനായി ദിശയുടെ കീഴിൽ കൂട്ട് എന്ന പദ്ധതിയും വിദ്യാർത്ഥികളുടെ അഭിപ്രായ സ്വാതന്ത്യത്തിനും ലിംഗസമത്വത്തിനും വേണ്ടി ഇടം എന്ന പദ്ധതിയുടെ അമരക്കാരൻ കൂടിയാണ് ഈ പരിഷ്‌കാരി. ദിശയുടെ പേരിൽ മതങ്ങൾക്കതീതമായ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കർമ അവാർഡും ദിനുവിനെ തേടിയെത്തിയിട്ടുണ്ട്.

മനസു കൊണ്ട് അപരിഷ്‌കൃതമായ സമൂഹത്തിൽ ലിംഗ അസമത്വങ്ങൾക്കെതിരെ കൂട്ടായ്മകൾ സംഘടിപ്പിച്ചും പ്രവർത്തിച്ചും ജീവിക്കുന്ന ഒരു വ്യക്തിക്ക് താൻ പഠിക്കുന്ന കലാലയത്തിലെ സംസ്‌കാരിക ഫാസിസം കണ്ടു നിൽക്കാനോ, അതറിഞ്ഞിട്ട് പ്രതികരിക്കാതിരിക്കാനോ കഴിയില്ലെന്നുള്ളതാണ് വാസ്തവം. അതുകൊണ്ട് തന്നെയാണ് വിശദീകരണം ചോദിച്ചു കൊണ്ടുള്ള കോളേജ് മാനേജ്‌മെന്റിനെതിരെ അർഹിക്കുന്ന തരത്തിലുള്ള മറുപടി തന്നെ ദിനു നൽകിയത്.

''കോപ്പിലെ മാനേജ്മന്റ്ഉം ഡിസിപ്ലിൻ കമ്മറ്റീല്ലെ സദാചാര കുരുക്കമ്മാരും കേകാൻ വേണ്ടി പറയുവാ ......
നിങ്ങടെ ഡിഗ്രീ സർട്ടിഫിക്കറ്റ് കാണിച്ചുള്ള പേടിപിക്കല്ല് അവടെ വച്ചോ ....മാപ്പ് പറയണമത്രെ ....ഇനി പ്രതികരികരുതത്രെ....
തൂൂ...എനിക്ക് വലുത് എന്റെ രാജ്യത്തെ ഭരണഘടന ആണെടോ ........'' ഇതായിരുന്നു ദിനു ഫേസ്‌ബുക്കിൽ കുറിച്ചത്.

അതിനിടെ ഒരു വിഭാഗം ആളുകൾ ദിനുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ' ടോട്ടോചാനും കൊബായാഷി മാഷും' എന്ന കൂട്ടായ്‌യ്ക്ക് കോഴിക്കാട് സംഘടിപ്പിച്ചിട്ടുണ്ട്. അതേസമയം ഇസ്ലാമോഫോബിസ്റ്റ്' എന്ന വിളിക്കുന്നവരോട് വർഗീയ വിഷം അടിച്ചേൽപിക്കാൻ സംഘികളും സുഡാപ്പികളും തമ്മിൽ വലിയ അന്തരമില്ലെന്ന് തിരിച്ചറിവും തനിക്കുണ്ടായെന്നായിരുന്നു ദിനുവിന്റെ പ്രതികരണം.

ഫാറൂഖ് മാനേജ്‌മെന്റിനെതിരെ പ്രതികരിച്ച ദിനുവിന്റെ ആദ്യവാക്കുകൾ ഇങ്ങനെയായിരുന്നു ' ഫാറൂക്ക്‌കോളേജ് എന്റെയും വികാരമാണ് ...ഞാൻ പെറ്റു വീണ ,കഴിഞ്ഞ 20 വർഷങ്ങളായി ഞാനുള്ള മണ്ണ് ....പക്ഷെ നെറികേടുകളെയും സദാചാര ഗുണ്ടായിസതെയും വിവേച്ചനങ്ങളെയും എന്റെ വൈകാരികതക്കുള്ളിൽ ഒളിപ്പിച്ചു വെക്കാൻ എനിക്കാവില്ല .....ഭരണഘടനയും പൗരാവകാശങ്ങളും ലിംഗസമത്വവും എന്റെ വിചാരങ്ങൾ ആണ്......ഞങ്ങൾ നിരന്തരം കാണുന്നതും അറിയുന്നതും അനുഭവികുന്നതും ആയ വസ്തുതകളോട് കണ്ണടക്കാൻ എനിക്കാവില്ല ..... ഒരു പക്ഷെ ഇത് തന്നെയാണ് മാനേജ്‌മെന്റിന് അർഹിക്കുന്ന വിശദീകരണവും.