- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺസ്റ്റബിളിന്റെ അത്തർകുപ്പിയിൽ ഹാഷിഷ് ഓയിൽ; പേപ്പറിൽ പൊതിഞ്ഞ് കഞ്ചാവും; മയക്ക് മരുന്ന് കടത്തിൽ ഇടനിലക്കാരനായി കാക്കി കുപ്പായക്കാരനും; തൃശൂർ കെഎപിയിലെ പൊലീസുകാരനെ പൊക്കി ക്രൈം സ്‌ക്വാഡ്
കോതമംഗലം: ഹാഷീഷ് ഓയിലും കഞ്ചാവും കൈവശം സൂക്ഷിച്ചതിന് പൊലീസുകാരൻ അറസ്റ്റിൽ. തൃശൂർ കെ എ പി ബറ്റാലിയനിലെ കോൺസ്റ്റബിൾ അടിവാട് സ്വദേശി മുഹമ്മദിനെയാണ് എസ് പി യുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളും ഊന്നുകൽ പൊലീസും ചേർന്ന് ഇന്ന് പുലർച്ച നെല്ലിമറ്റത്ത് നിന്നും കസ്റ്റഡിയിൽ എടുത്തത്. ചെറിയ അത്തർകുപ്പിയിലാണ് ഓയിൽ സൂക്ഷിച്ചിരുന്നത്. 10 ഗ്രാം തൂക്കം വരുന്ന കഞ്ചാവ് പേപ്പറിൽ പൊതിഞ്ഞ നിലയിലാണ് കണ്ടെടുത്തത്. ഇയാളുടെ പേരിൽ കേസെടുത്ത് നടപടികൾ പൂർത്തിയാക്കിവരുന്നതായി ഊന്നുകൽ പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം കഞ്ചാവുകേസിൽ കവളങ്ങാട് മുളമ്പേൽ അജ്മൽ (28), ഊന്നുകൽ കതിർവേലിതണ്ട് നോക്കരയിൽ ജിതിൻ (21) എന്നിവരെ ഊന്നുകൽ എസ്.ഐ.ടി.എം. സുഫിയുടെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇരുവരിൽ നിന്നും 100 ഗ്രാം വീതം കഞ്ചാവ് പൊലീസ് കണ്ടെടുത്തു. സ്ഥിരം കഞ്ചാവ് കച്ചവടക്കാരായ ഇവർ മുൻപും കഞ്ചാവ് വില്പന നടത്തിയതിന് പൊലീസ് പിടിയിലായിട്ടുണ്ട്. നെല്ലിമറ്റം, പുത്തൻകുരിശ് ഭാഗങ്ങളിൽനിന്നാണ് ഇരുവരെയും പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്. ഇവർ
കോതമംഗലം: ഹാഷീഷ് ഓയിലും കഞ്ചാവും കൈവശം സൂക്ഷിച്ചതിന് പൊലീസുകാരൻ അറസ്റ്റിൽ. തൃശൂർ കെ എ പി ബറ്റാലിയനിലെ കോൺസ്റ്റബിൾ അടിവാട് സ്വദേശി മുഹമ്മദിനെയാണ് എസ് പി യുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളും ഊന്നുകൽ പൊലീസും ചേർന്ന് ഇന്ന് പുലർച്ച നെല്ലിമറ്റത്ത് നിന്നും കസ്റ്റഡിയിൽ എടുത്തത്. ചെറിയ അത്തർകുപ്പിയിലാണ് ഓയിൽ സൂക്ഷിച്ചിരുന്നത്. 10 ഗ്രാം തൂക്കം വരുന്ന കഞ്ചാവ് പേപ്പറിൽ പൊതിഞ്ഞ നിലയിലാണ് കണ്ടെടുത്തത്. ഇയാളുടെ പേരിൽ കേസെടുത്ത് നടപടികൾ പൂർത്തിയാക്കിവരുന്നതായി ഊന്നുകൽ പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം കഞ്ചാവുകേസിൽ കവളങ്ങാട് മുളമ്പേൽ അജ്മൽ (28), ഊന്നുകൽ കതിർവേലിതണ്ട് നോക്കരയിൽ ജിതിൻ (21) എന്നിവരെ ഊന്നുകൽ എസ്.ഐ.ടി.എം. സുഫിയുടെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇരുവരിൽ നിന്നും 100 ഗ്രാം വീതം കഞ്ചാവ് പൊലീസ് കണ്ടെടുത്തു. സ്ഥിരം കഞ്ചാവ് കച്ചവടക്കാരായ ഇവർ മുൻപും കഞ്ചാവ് വില്പന നടത്തിയതിന് പൊലീസ് പിടിയിലായിട്ടുണ്ട്. നെല്ലിമറ്റം, പുത്തൻകുരിശ് ഭാഗങ്ങളിൽനിന്നാണ് ഇരുവരെയും പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്.
ഇവർ നൽകിയ സൂചനകൾ പ്രകാരമാണ് പൊലീസുകാരൻ അറസ്റ്റിലായതെന്നാണ് അറിയുന്നത്.എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കേസെടുത്ത് നടപടികൾ പൂർത്തിയാക്കുന്ന ഘട്ടമായതിനാൽ ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്നാണ് പൊലീസ് നിലപാട്. അടുത്തിടെയായി ജില്ലയിലേക്ക് തമിഴ്‌നാട്ടിൽ നിന്നും കഞ്ചാവ് കടത്ത് ഊർജ്ജിതമായിരുന്നു.
സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും കഞ്ചാവ് വിറ്റഴിക്കപ്പെട്ടിരുന്നത്. സ്‌കൂൾ -കോളേജ് വിദ്യാർത്ഥികളടങ്ങുന്ന സംഘം പ്രധാനമായും ബൈക്കിലും കാറിലും മറ്റുമായിട്ടാണ് കഞ്ചാവ് കടത്തിയിരുന്നത്. ചുരുക്കം ചിലർ സ്‌കൂൾബാഗുകളിൽ ബസ്സുകൾ വഴിയും കഞ്ചാവ് കടത്തുന്നതായി പൊലീസ് -എക്‌സൈസ് അധികൃതർക്ക് വിവരം ലഭിച്ചിരുന്നു.
ഇതേത്തുടർന്ന് ഇടുക്കി-എറണാകുളം ജില്ലകളിൽ വാഹന പരിശോധന ശക്തമാക്കുകയും അടുത്ത കാലത്ത് വിദ്യാർത്ഥികൾ അടക്കം കഞ്ചാവ് കടത്തൽ സംഘത്തിൽപ്പെട്ട ഇരുപതിലധികം പേരെ പൊലീസും എക്‌സൈസും ചേർന്ന് പിടികൂടുകയും ചെയ്തിരുന്നു. ഇതോടനുബന്ധിച്ചുള്ള കേസുകളിൽ പൊലീസും എക്‌സെസും തുടരന്വേഷണം നടത്തിവരുന്ന സാഹചര്യത്തിലാണ് അനുബന്ധമായ കേസിൽ പൊലീസുകാരൻ പിടിയിലായിട്ടുള്ളത്.
ഇയാളുടെ കൈവശം ഹാഷീഷ് ഓയിൽ എങ്ങനെ എത്തിയെന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നാണ് എക്‌സൈസ് അധികൃതർ നൽകുന്ന വിവരം.