- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദമായത് എൻഎസ്എസ് കരയോഗത്തിൽ നടത്തിയ പ്രസംഗം; ആദ്യം നിഷേധിച്ച പിള്ള ശബ്ദരേഖ പുറത്തായതോടെ സ്വകാര്യ സംഭാഷണം എന്ന് പറഞ്ഞ് തടിതപ്പി; പ്രതിഷേധം ശക്തമായതോടെ കേസ് എടുത്ത് അന്വേഷണം തുടങ്ങി പൊലീസ്
കൊല്ലം: മുസ്ലിംങ്ങളെ അധിക്ഷേപിച്ച് കേരളാ കോൺഗ്രസ് ബി ചെയർമാൻ ആർ ബാലകൃഷ്ണ പിള്ള നടത്തിയ പ്രസംഗത്തിന്റെ ശബ്ദരേഖയും പുറത്തുവന്നതോടെ വിവാദം കൊഴുക്കുന്നു. രണ്ട് ദിവസം പത്തനാപുരം കമുകുംചേരിയിലാണ് ക്രൈസ്തവ, മുസ്‌ലിം സമുദായങ്ങളെ ആക്ഷേപിച്ചുകൊണ്ട് പിള്ള പ്രസംഗിച്ചത്. എൻഎസ്എസ് കരയോഗത്തിൽ നടത്തിയ പ്രസംഗം പുറത്തുവന്നതോടെ പിള്ളയ്ക്ക് ഉത്തരം മുട്ടിയ അവസ്ഥയിലാണ്. ആദ്യം താൻ അങ്ങനെ പ്രസംഗിച്ചിട്ടില്ലെന്ന് പറഞ്ഞ് തടിതപ്പാൻ നോക്കിയ പിള്ളയ്ക്ക് തിരിച്ചടിയായത് ശബ്ദരേഖ പുറത്തുവന്നതോടെയാണ്. ഇതോടെ കളം മാറ്റിച്ചവിട്ടിയ പിള്ള ശബ്ദരേഖയിൽ പറയുന്ന കാര്യങ്ങൾ സ്വകാര്യ സംഭാഷണത്തിലേതാണെന്ന് പറഞ്ഞു. എന്നാൽ വിവാദം അവിടം കൊണ്ടും നിൽക്കില്ലെന്ന് വന്നതോടെ വിവാദ പ്രസംഗത്തിൽ പിള്ളക്കെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. പുനലൂർ ഡിവൈഎസ്‌പി ഷാനവാസിനാണ് അന്വേഷണച്ചുമതല. കൊല്ലം റൂറൽ എസ്‌പി അജിതാ ബീഗത്തിനുലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. സംഭവത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, കെഎസ്‌യു തുടങ്ങിയ സംഘടനകളുൾപ്പെ
കൊല്ലം: മുസ്ലിംങ്ങളെ അധിക്ഷേപിച്ച് കേരളാ കോൺഗ്രസ് ബി ചെയർമാൻ ആർ ബാലകൃഷ്ണ പിള്ള നടത്തിയ പ്രസംഗത്തിന്റെ ശബ്ദരേഖയും പുറത്തുവന്നതോടെ വിവാദം കൊഴുക്കുന്നു. രണ്ട് ദിവസം പത്തനാപുരം കമുകുംചേരിയിലാണ് ക്രൈസ്തവ, മുസ്‌ലിം സമുദായങ്ങളെ ആക്ഷേപിച്ചുകൊണ്ട് പിള്ള പ്രസംഗിച്ചത്. എൻഎസ്എസ് കരയോഗത്തിൽ നടത്തിയ പ്രസംഗം പുറത്തുവന്നതോടെ പിള്ളയ്ക്ക് ഉത്തരം മുട്ടിയ അവസ്ഥയിലാണ്. ആദ്യം താൻ അങ്ങനെ പ്രസംഗിച്ചിട്ടില്ലെന്ന് പറഞ്ഞ് തടിതപ്പാൻ നോക്കിയ പിള്ളയ്ക്ക് തിരിച്ചടിയായത് ശബ്ദരേഖ പുറത്തുവന്നതോടെയാണ്. ഇതോടെ കളം മാറ്റിച്ചവിട്ടിയ പിള്ള ശബ്ദരേഖയിൽ പറയുന്ന കാര്യങ്ങൾ സ്വകാര്യ സംഭാഷണത്തിലേതാണെന്ന് പറഞ്ഞു. എന്നാൽ വിവാദം അവിടം കൊണ്ടും നിൽക്കില്ലെന്ന് വന്നതോടെ വിവാദ പ്രസംഗത്തിൽ പിള്ളക്കെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.
പുനലൂർ ഡിവൈഎസ്‌പി ഷാനവാസിനാണ് അന്വേഷണച്ചുമതല. കൊല്ലം റൂറൽ എസ്‌പി അജിതാ ബീഗത്തിനുലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. സംഭവത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, കെഎസ്‌യു തുടങ്ങിയ സംഘടനകളുൾപ്പെടെയുള്ളവ റൂറൽ എസ്‌പിക്കു പരാതി നൽകയിരുന്നു. സംഭവം വിവാദമായതോടെ നടത്തിയത് പൊതുപ്രസംഗമല്ല എന്ന വിശദീകരണവുമായി ആർ.ബാലകൃഷ്ണപിള്ള രംഗത്തെത്തി. കോടതികൾ ആധ്യാത്മിക കാര്യങ്ങളിൽ ഇടപെടുന്നതു ശരിയല്ലെന്നുമാത്രമാണ് പറഞ്ഞത്.
കൂടാതെ, പത്തനാപുരത്ത് നടത്തിയത് പ്രസംഗമല്ല. എൻഎസ്എസ് കരയോഗത്തിന്റെ നാലു ചുമരുകൾക്കുള്ളിൽ ഇരുന്ന് സംസാരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഒന്നേകാൽ മണിക്കൂർ സംസാരിച്ചിരുന്നു. ഇത് എന്തെല്ലാമാണെന്ന് ഇപ്പോൾ ഓർമയില്ല. ഒരു സമുദായത്തെയും അധിക്ഷേപിച്ചില്ല. ക്രൈസ്തവ, മുസ്‌ലിം സമുദായത്തോടു ബഹുമാനമാണുള്ളത്. കരയോഗങ്ങളുടെ എണ്ണം വർധിപ്പിക്കുകയാണു വേണ്ടത് എന്നുമാത്രമാണ് പറഞ്ഞതെന്നും ശബ്ദരേഖയുണ്ടെങ്കിൽ അത് എഡിറ്റ് ചെയ്തതാകുമെന്നും ബാലകൃഷ്ണപിള്ള പറയഞ്ഞു.
അതേസമയം പിള്ളക്കെതിരെ മുസ്ലിം സംഘടകൾ രംഗത്തെത്തി. കേരള ജമാഅത്ത് ഫെഡറേഷൻ താലൂക്ക് കമ്മിറ്റി, ദക്ഷിണ കേരള ജം ഇയ്യത്തുൽ ഉലമ, ലജ്‌നത്തുൽ മുഅല്ലിമീൻ, കേരള മുസ്ലിം യുവജന ഫെഡറേഷൻ, ഷംസുൽ ഹുദാ ഉലമ കൗൺസിൽ എന്നീ സംഘടനകളാണ് പ്രതിഷേധിച്ചത്. പ്രശ്‌നത്തിൽ സർക്കാർ ഇടപെടണമെന്ന് ഭാരവാഹികളായ സയ്യിദ് മുഹമ്മദ്, ജൗഹറുദീൻ മൗലവി, നവാസ് മൗലവി തുടങ്ങിയവർ ആവശ്യപ്പെട്ടു.
മുസ്ലിം സമുദായത്തെ വേദനിപ്പിക്കുന്ന പരാമർശം നടത്തിയതിൽ ശക്തമായി പ്രതിഷേധിക്കുന്നതായി ഷംസുൽ ഹുദാ ഉലമ കൗൺസിൽ അറിയിച്ചു. പിള്ള പരസ്യമായി മാപ്പുപറയണമെന്ന് യോഗം ആവശ്യപ്പെട്ടു. ഭാരവാഹികളായ എ.അബ്ദുൾ ഷുക്കൂർ മൗലവി, യൂസഫ് മൗലവി, സെയ്ദ് മുഹമ്മദ് ഖാസിമി, മുജീബ് റഹ്മാൻ മൗലവി, അയ്യൂബ് മൗലവി തുടങ്ങിയവർ സംസാരിച്ചു.
പ്രസംഗം വളച്ചൊടിച്ചെന്ന് പിള്ള, കേസ് നൽകും
മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങൾക്കെതിരായി വന്ന വാർത്ത തന്റെ പ്രസംഗം വളച്ചൊടിച്ചതാണെന്ന് കേരള കോൺഗ്രസ് (ബി) ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള പ്രസ്താവനയിൽ പറഞ്ഞു. പത്തനാപുരം കമുകുംചേരിയിൽ അടച്ചിട്ട മുറിയിലായിരുന്നു യോഗം. മുസ്ലിം, ക്രിസ്ത്യൻ ജനവാസകേന്ദ്രങ്ങളിൽ ആരാധനാലയങ്ങൾ ഉണ്ടാക്കി ജനങ്ങളെ ദൈവവിശ്വാസികളാക്കി മാറ്റണമെന്നാണ് താൻ പറഞ്ഞത്. ഇതുവഴി തീവ്രവാദ ചിന്താഗതി കുറയുകയും യുവതലമുറയ്ക്ക് ഗുണകരമായി തീരുകയും ചെയ്യുമെന്നാണ് താൻ കണക്കുകൂട്ടിയത്. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചപ്പോൾ മുസ്ലിം സമുദായത്തിൽ പള്ളികളിൽ വനിതകളെ പ്രവേശിപ്പിക്കുന്നതിനെക്കുറിച്ച് ഹൈക്കോടതി അല്ല, മതപണ്ഡിതരാണ് അഭിപ്രായം പറയേണ്ടതെന്ന് പറഞ്ഞു.
അതേസമയം തനിക്കെതിരെ വാർത്ത നൽകിയ മംഗളം ദിനപത്രത്തിനെതിരെ മാനനഷ്ടകേസ് ഫയൽ ചെയ്യുമെന്നും പിള്ള പറഞ്ഞു. താൻ നടത്തിയ പ്രസംഗം വളച്ചൊടിച്ചാണ് പ്രസിദ്ധീകരിച്ചതെന്നും അദേഹം പ്രസ്താവനയിൽ ആരോപിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന തെറ്റായ വാർത്തകൾക്കെതിരെ സൈബർ സെല്ലിൽ പരാതി നൽകുമെന്നും ആർ ബാലകൃഷ്ണ പിള്ള പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ, കമുകുംചേരിയിൽ എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക പൊതു സമ്മേളനത്തിനിടെ ആർ ബാലകൃഷ്ണ പിള്ള നടത്തിയ പ്രസംഗത്തിന്റെ പൂർണ ശബ്ദരേഖ ലഭിച്ചതിനു ശേഷമാണ് ഇക്കാര്യം വാർത്തയാക്കിയത്. 37.39 മിനിട്ടു വരുന്നതാണ് ആർ ബാലകൃഷ്ണ പിള്ളയുടെ പ്രസംഗം. കരയോഗത്തിന്റെ യോഗത്തിൽ പങ്കെടുത്ത ഒരാൾ തന്നെയാണ് പ്രസംഗം റെക്കോഡ് ചെയ്തിരിക്കുന്നതെന്നുമാണ് മംഗളം ലേഖകൻ വിശദീകരിക്കുന്നത്.
പിള്ള അങ്ങനെ സംസാരിക്കുമെന്ന് വിശ്വസിക്കുന്നില്ല, വാർത്ത വന്നതിൽ ഖേദമുണ്ട്: ഗണേശ് കുമാർ
മറ്റ് സമുദായങ്ങളെ അധിക്ഷേപിക്കുന്ന തരത്തിൽ ആർ.ബാലകൃഷ്ണപിള്ള സംസാരിച്ചതായി വിശ്വസിക്കുന്നില്ലെന്ന് മകൻ കെ.ബി.ഗണേശ് കുമാർ എംഎൽഎ. ഇത്തരത്തിൽ വാർത്തവന്നതിലോ അച്ഛൻ പറഞ്ഞതിലോ തനിക്ക് പങ്കില്ലെന്നും ഗണേശ് കുമാർ പറഞ്ഞു.
ഇത്തരത്തിൽ ഒരുവാർത്ത വന്നതിൽ വിഷമമുണ്ട്. മറ്റ് സമുദായങ്ങളെ കുറ്റംപറയുന്ന ആളല്ല അച്ഛൻ. വാർത്ത വന്നതിൽ മകനെന്ന നിലയിലും എംഎൽഎ. എന്നനിലയിലും ഖേദമുണ്ട്. ഇതര സമുദായങ്ങളെക്കുറിച്ച് അച്ഛൻ കുറ്റംപറയുന്നത് ഇന്നുവരെ താൻ കേട്ടിട്ടില്ല. തികഞ്ഞ മതേതരവാദിയാണ് അച്ഛനെന്നും ഗണേശ് കുമാർ പറഞ്ഞു.
പിള്ളയുടെ വിവാദ പ്രസംഗം തെറ്റിദ്ധാരണമൂലം: ഹുസൈൻ മടവൂർ
ബാലകൃഷ്ണ പിള്ളയുടെ പരാമർശം തെറ്റിദ്ധാരണ മൂലമാകാമെന്ന് ഐ.എസ്.എം. അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഡോ: ഹുസൈൻ മടവൂർ. ആയിരം വർഷംമുമ്പ് കേരളത്തിലെത്തിയ മുസ്ലിംകൾക്കു പള്ളി നിർമ്മിക്കാനും ബാങ്ക് വിളിക്കാനും ഹിന്ദുക്കളും ഹിന്ദുരാജാക്കന്മാരുമാണ് അനുമതി നൽകിയത്. പിൽക്കാലത്തും അവർ അതിനെ തള്ളിപ്പറഞ്ഞിട്ടില്ല. ഒരു പ്രദേശത്ത് ഒന്നിലധികം പള്ളികളിൽ ബാങ്ക് വിളിക്കുന്നുണ്ടെങ്കിൽ മൈക്ക് ഉപേക്ഷിക്കുകയോ ഒരു പള്ളിയിൽമാത്രം ബാങ്ക് വിളിച്ചാൽ മതിയെന്നുള്ള പൊതുനിലപാട് എടുക്കാനോ പ്രയാസമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
പരാമർശം പ്രീതി പ്രതീക്ഷിച്ച്: അബ്ദുസമദ് പൂക്കോട്ടൂർ
കേരളത്തിന്റെ മതസൗഹാർദ പാരമ്പര്യം നന്നായി അറിയാവുന്ന ബാലകൃഷണ പിള്ള അങ്ങനെ പറയുമെന്നു കരുതുന്നില്ലെന്നു സുന്നി യുവജനസംഘം നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ. ആരെയോ തൃപ്തിപ്പെടുത്തി ആനൂകൂല്യം പറ്റാനാണു പരാമർശമെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഖേദം പ്രകടിപ്പിക്കണം: പാളയം ഇമാം
മതന്യൂനപക്ഷങ്ങളെ ഇകഴ്‌ത്തിക്കാട്ടി സമൂഹത്തിൽ തെറ്റിദ്ധാരണയുണ്ടാക്കുംവിധം പ്രസ്താവന നടത്തിയ ബാലകൃഷ്ണ പിള്ള ഖേദം പ്രകടിപ്പിക്കണമെന്നു പാളയം ഇമാം സുഹൈദ് മൗലവി. ഇതര മതവിഭാഗങ്ങളോട് അസഹിഷ്ണുത പുലർത്തുന്ന ബാലകൃഷ്ണ പിള്ളയുടെ പ്രസ്താവന രാജ്യത്തിന്റെ മതേതര പൈതൃകത്തിന് നിരക്കാത്തതാണ്. എല്ലാവരെയും ഉൾക്കൊള്ളുകയും വിവിധ മതവിഭാഗങ്ങളുടെ ആരാധനാസ്വാതന്ത്ര്യം മാനിക്കുകയും ചെയ്യാൻ പുതുതലമുറയെ പഠിപ്പിക്കാൻ ബാധ്യസ്ഥരായവർ നിരുത്തരവാദപരമായ പ്രസംഗങ്ങൾ ഒഴിവാക്കണമെന്നും ഇമാം അഭ്യർത്ഥിച്ചു.
കണക്കിലെടുക്കുന്നില്ല: 'രിസാല' പത്രാധിപർ
മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശനം, ബാങ്ക്‌വിളി വിഷയങ്ങളിൽ ആർ ബാലകൃഷ്ണപിള്ളയുടെ അഭിപ്രായം കണക്കിലെടുക്കേണ്ട കാര്യം തങ്ങൾക്കില്ലെന്ന് കാന്തപുരം വിഭാഗത്തിന്റെ ആനൂകാലിക പ്രസിദ്ധീകരണമായ രിസാലയുടെ പത്രാധിപർ അലി അഷ്‌റഫ് പറഞ്ഞു. പ്രബുദ്ധമായ കേരളീയ സംസ്‌കാരത്തെയാണു പിള്ള പരിഹസിച്ചിരിക്കുന്നതെന്നു ജമ്മാ അത്തെ ഇസ്ലാമി കേരള അസിസറ്റന്റ് അമീർ ശൈഖ് മുഹമ്മദ് കാരകുന്ന് പ്രതികരിച്ചു. പിള്ളയുടേത് മറുപടി അർഹിക്കാത്ത പരാമർശമാണെന്നും അദ്ദേഹം പറഞ്ഞു. സാമുദായിക ധ്രുവീകരണവും വർഗീയതയും ഉണ്ടാക്കാൻ പ്രേരിപ്പിക്കുന്ന പ്രസ്താവനകൾ ഒഴിവാക്കാൻ നേതാക്കൾ ശ്രദ്ധിക്കണമെന്ന് ഐ.എൻ.എൽ. ജനറൽ സെക്രട്ടറി എ.പി. അബ്ദുൽ വഹാബ് ആവശ്യപ്പെട്ടു.
ആർ.ബാലകൃഷ്ണപിള്ളയുടെ പരാമർശം നിർഭാഗ്യകരമെന്നു കെപിസിസി അധ്യക്ഷൻ വി എം.സുധീരൻ. പ്രസ്താവന പിൻവലിച്ചു മാപ്പുപറയാൻ ബാലകൃഷ്ണപിള്ള തയാറാകണമെന്നും സുധീരൻ കൂട്ടിച്ചേർത്തു. സംഭവം പുറത്തുവന്നതിനെ തുടർന്ന് ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. പത്തനാപുരത്ത് പിള്ളയ്‌ക്കെതിരെ പ്രതിഷേധപ്രകടനവും നടന്നു.