- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടനിൽനിന്നുള്ള വിമാനയാത്രയിൽ ഹൃദയാഘാതം; പത്തുമിനിറ്റ് ശ്വാസം നിലച്ച സൂപ്പർസ്റ്റാറിന് പുനർജന്മം; സ്റ്റാർ വാറിലെ ഇതിഹാസ താരമായ കാരി ഫിഷർക്കിത് രണ്ടാംജന്മം
വിമാനയാത്രയ്ക്കിടെ ഹൃദയാഘാതം നേരിട്ട സ്റ്റാർ വാർ നായിക കാരി ഫിഷറിന് യാത്രക്കാർ തക്കസമയത്ത് പ്രഥമ ശുശ്രൂഷ നൽകിയത് അനുഗ്രഹമായി. പത്തുനിറ്റോളം ശ്വാസം നിലച്ചുകിടന്ന താരത്തെ യാത്രക്കാരിയായ നഴ്‌സ് സിപിആർ നൽകിയാണ് ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. ലോസെയ്ഞ്ചൽസിലെ ആശുപത്രിയിൽ കഴിയുന്ന കാരി, ഇപ്പോൾ അപകട നില തരണം ചെയ്തതായി ബന്ധുക്കൾ അറിയിച്ചു. ലണ്ടനിൽനിന്ന് ലോസെയ്ഞ്ചൽസിലേക്ക് വിമാനത്തിൽ വരവെയാണ് കാരിക്ക് കടുത്ത ഹൃദയാഘാതമുണ്ടായത്. 11 മണിക്കൂർ നീണ്ട വിമാനയാത്രയ്ക്കിടെ അസ്വസ്ഥത നേരിട്ട താരത്തിന് പെട്ടെന്ന് ശ്വാസം നിലച്ചു. യുണൈറ്റഡ് എയർലൈൻസിന്റെ ഫസ്റ്റ്ക്ലാസ് വിഭാഗത്തിൽ യാത്ര ചെയ്തിരുന്ന അവർ അബോധാവസ്ഥയിലായശേഷമാണ് മറ്റു യാത്രക്കാർ ശ്രദ്ധിക്കുന്നത്. പൈലറ്റിന്റെ അറിയിപ്പിനെത്തുടർന്ന് യാത്രക്കാരിയായ നഴ്‌സ് എത്തുകയും സിപിആർ നൽകുകയും ചെയ്തു. ശ്വാസം വീണ്ടുകിട്ടിയതോടെ, വിമാനത്തിലെ പാര മെഡിക്കൽ സംഘം പരിചരണച്ചുമതലയേറ്റെടത്തു. വിമാനം ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് കാരിക്ക് ഹൃദയാഘാതമുണ്ടായത്. ഇത് രക്ഷയായി.
വിമാനയാത്രയ്ക്കിടെ ഹൃദയാഘാതം നേരിട്ട സ്റ്റാർ വാർ നായിക കാരി ഫിഷറിന് യാത്രക്കാർ തക്കസമയത്ത് പ്രഥമ ശുശ്രൂഷ നൽകിയത് അനുഗ്രഹമായി. പത്തുനിറ്റോളം ശ്വാസം നിലച്ചുകിടന്ന താരത്തെ യാത്രക്കാരിയായ നഴ്‌സ് സിപിആർ നൽകിയാണ് ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. ലോസെയ്ഞ്ചൽസിലെ ആശുപത്രിയിൽ കഴിയുന്ന കാരി, ഇപ്പോൾ അപകട നില തരണം ചെയ്തതായി ബന്ധുക്കൾ അറിയിച്ചു.
ലണ്ടനിൽനിന്ന് ലോസെയ്ഞ്ചൽസിലേക്ക് വിമാനത്തിൽ വരവെയാണ് കാരിക്ക് കടുത്ത ഹൃദയാഘാതമുണ്ടായത്. 11 മണിക്കൂർ നീണ്ട വിമാനയാത്രയ്ക്കിടെ അസ്വസ്ഥത നേരിട്ട താരത്തിന് പെട്ടെന്ന് ശ്വാസം നിലച്ചു. യുണൈറ്റഡ് എയർലൈൻസിന്റെ ഫസ്റ്റ്ക്ലാസ് വിഭാഗത്തിൽ യാത്ര ചെയ്തിരുന്ന അവർ അബോധാവസ്ഥയിലായശേഷമാണ് മറ്റു യാത്രക്കാർ ശ്രദ്ധിക്കുന്നത്. പൈലറ്റിന്റെ അറിയിപ്പിനെത്തുടർന്ന് യാത്രക്കാരിയായ നഴ്‌സ് എത്തുകയും സിപിആർ നൽകുകയും ചെയ്തു.
ശ്വാസം വീണ്ടുകിട്ടിയതോടെ, വിമാനത്തിലെ പാര മെഡിക്കൽ സംഘം പരിചരണച്ചുമതലയേറ്റെടത്തു. വിമാനം ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് കാരിക്ക് ഹൃദയാഘാതമുണ്ടായത്. ഇത് രക്ഷയായി. വിമാനം ലാൻഡ് ചെയ്തയുടനെ സർവസജ്ജമായി നിന്ന മെഡിക്കൽ സംഘം അവരെ ലോസെയ്ഞ്ചൽസിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ മെഡിക്കൽ കോളേജിലേക്ക് മാറ്റി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോൾ കാരിയുടെ ജീവൻ നിലനിർത്തിയിരിക്കുന്നതെന്നും അപകട നിര തരണം ചെയ്തതതായി ഡോക്ടർമാർ പറഞ്ഞതായും ബന്ധുക്കൾ വ്യക്തമാക്കി.
വിമാനത്തിൽ കാരിയുടെ സീറ്റിന് തൊട്ടുമുന്നിലായ ഇരുന്നിരുന്ന മറ്റൊരു നടി അന്ന അകാന യാത്രക്കാരുടെയും ജീവനക്കാരുടെയും സമയോചിതമായ ഇടപെടലാണ് കാരിയുടെ ജീവൻ നിലനിർത്തിയതെന്ന് ട്വീറ്റ് ചെയ്തു. പത്തുമിനിറ്റോളം ശ്വാസം നിലച്ച അവസ്ഥയിലായിരുന്നു നടിയെന്നും അവർ തുടർന്നു.