നിങ്ങളുടെ മൊബൈൽ ആധാർ നമ്പറുമായി ഇനിയും ബന്ധിപ്പിച്ചിട്ടില്ലേ? ഇനി അത് വീട്ടിലിരുന്നും വളരെ ഈസിയായി ചെയ്യാം. ചെയ്യാനാഗ്രഹിക്കുന്നവർ ' 14546' എന്ന ഐവിആർ (ഇന്ററാക്ടീവ് വോയിസ് റെസ്‌പോൺസ്) നമ്പറിൽ വിളിച്ച് ഇത് വളരെ എളുപ്പം ചെയ്യാവുന്നതാണ്.

1.ആധാർ കാർഡുമായി ലിങ്ക് ചെയ്യാൻ ആഗ്രഹിക്കുന്ന നമ്പറിൽ നിന്നും 14546 ലേക്ക് ആദ്യം കോൾ ചെയ്യണം.

2. നിങ്ങൾ ഇന്ത്യക്കാരനാണോ അതോ എൻആർഐ ആണോ എന്നതായിരിക്കും ഐവിആറിൽ നിന്നുള്ള ആദ്യ ചോദ്യം. നിങ്ങളുടെ ഓപ്ഷൻ ഇതിൽ നിന്നും തിരഞ്ഞെടുക്കാം. ഇന്ത്യക്കാർ ഒന്ന് എന്നക്കവും എൻആർഐ 2 എന്ന അക്കവും പ്രസ് ചെയ്യണം.

3. ഇതിന് ശേഷം ആധാർ ആക്ട് പ്രകാരം നിങ്ങളുടെ ആധാർ കാർഡ് നമ്പർ മൊബൈൽ സർവീസ് പ്രൊവൈഡറുമായി ഷെയർ ചെയ്യുന്നതിനായി നിങ്ങളുടെ കൺസെന്റ് ചോദിക്കും. കൺസെന്റ് നൽകുന്നതിനായി ഒന്ന് എന്ന അക്കം അമർത്തണം.

4.അടുത്ത സ്‌റ്റെപ്പിൽ നിങ്ങളുടെ 12 അക്ക ആധാർ നമ്പർ ഷെയർ ചെയ്യണം. ഐവിആർ നിങ്ങളുടെ ആധാർ നമ്പർ റിപ്പീറ്റ് ചെയ്യും. അപ്പോൾ കൺഫേം ചെയ്യുന്നതിനായി ഒന്നും റീ എന്റർ ചെയ്യുന്നതിനാണെങ്കിൽ രണ്ടും പ്രസ് ചെയ്യണം.

5. നമ്പർ കറക്ട് ആണെങ്കിൽ ഒന്ന് എന്ന അക്കം എന്റർ ചെയ്ത് ഒടിപി ജനറേറ്റ് ചെയ്യണം.

6. അപ്പോഴേക്കും നിങ്ങളുടെ ആധാർ കാർഡിൽ ഷെയർ ചെയ്തിട്ടുള്ള ഒടിപി നമ്പർ മൊബൈൽ നമ്പറിൽ ലഭിക്കും.

7. ആധാർ റീ വേരിഫിക്കേഷൻ പ്രോസസ് പൂർത്തിയാക്കുന്നതിനായി, ആറക്ക ഒടിപി നമ്പർ എന്റർ ചെയ്യണം. ഓർക്കുക ഈ ഓടിപി 30 മിനറ്റ്‌ത്തേക്ക് മാത്രമായിരിക്കും വാലിഡ് ആയിരിക്കുക.

8. പിന്നീട് ആധാർ നമ്പറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ ചോദിക്കും

9. ഒന്നിലധികം മൊബൈൽ നമ്പരുകൾ ആധാർ കാർഡുമായി ലിങ്ക് ചെയ്യാനുള്ളവർക്ക് 2 എന്ന അക്കം പ്രസ് ചെയ്ത് ഇവയും ആധാറുമായി ലിങ്ക് ചെയ്യാം.

10.ആധാർ നമ്പർ ടെലികോം സർവ്വീസ് പ്രൊവൈഡറുമായി ഷെയർ ചെയ്യുന്നത് വഴി നിങ്ങൾ നിങ്ങളുടെ ആധാറിലുള്ള പേര്, ലിംഗം, വിലാസം ജനന തീയതി തുടങ്ങി എല്ലാ വിവരങ്ങളും ഷെയർ ചെയ്യുക കൂടിയാണ്.

11. ഒടിപി എന്റർ ചെയ്യുന്നത് നിങ്ങളുടെ ഒപ്പിന് സമാനമായി കണക്കാക്കുയും ആധാർ കാർഡുമായുള്ള മൊബൈൽ നമ്പർ റീ വെരിഫൈ ചെയ്യുകയും ചെയ്യും.

12. ഒരിക്കൽ പൂർത്തിയാക്കിയാൽ, ആധാർ റീ വേരിഫിക്കേഷൻ പ്രോസസ് വിജയകരമായി പൂർത്തിയാക്കിയതായി എസ്എംഎസ് മെസേജ് ലഭിക്കുകയും അതിന് ശേഷം നിങ്ങളുടെ കൺഫർമേഷൻ ആവശ്യപ്പെട്ട് 26 മണിക്കൂറുകൾക്ക് ശേഷം ഒരു മെസേജ് കൂടി ലഭിക്കുകയും ചെയ്യും.

13.ഇതിന് ശേഷം യുഐഡിഎഐയിൽ നിന്നും നിങ്ങളുടെ രജിസ്റ്റേർഡ് ഇമെയിൽ ഐഡിയിലേക്ക് ഒരു ഇമെയിൽ സന്ദേശവും ഇതിനകം ലഭിക്കും. ആധാർ നമ്പർ അപ്‌ഡേഷൻ വിജയകരമായി പൂർത്തിയാക്കിയെന്ന ഓതന്റിക്കേഷൻ മസേജ് ലഭിക്കും.

14. ഇനി ഓതന്റിക്കേഷൻ മെസേജ് ലഭിക്കാതിരിക്കുകയും ഇതുസംബന്ധിച്ച ഇമെയിൽ സന്ദേശം ലഭിക്കുകയും ചെയ്താൽ 1947 എന്ന നമ്പരിൽ വിളിച്ചോ 'help@uidai.gov.in എന്ന ഇമെയിൽ ഐഡിയിൽ ബന്ധപ്പെടുകയോ ചെയ്യാം.