- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബ വഴക്ക് പീഡനക്കേസാക്കിയത് പൂർവ്വ വൈരാഗ്യത്തിന്റെ പേരിൽ; എസ്.ഐ ഉണ്ടായിട്ടും സ്റ്റേഷനിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് താൻ തന്നെയെന്ന് എഎസ്ഐ; എ.ഐ.വൈ.എഫ് നേതാവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച കിളികൊല്ലൂർ പൊലീസ് സ്റ്റേഷൻ എഎസ്ഐ ശിവ പ്രകാശ് ഒളിക്യാമറയിൽ കുടുങ്ങിയപ്പോൾ; ഒളിക്യാമറ ദൃശ്യങ്ങൾ കാണാം
കൊല്ലം: നിരപരാധിയെ പ്രതിയാക്കാനും പ്രതിയെ നിരപരാധിയാക്കാനും പൊലീസിന് കഴിയും. എഴുതി ചേർക്കുന്ന വകുപ്പുകൾ പ്രകാരം ചെയ്യാത്ത കുറ്റങ്ങൾക്ക് അഴിയെണ്ണുന്ന ആയിരക്കണക്കിന് നിരപരാധികൾ സംസ്ഥാനത്തെ ജയിലുകളിലുണ്ട്. കൈമടക്ക് വാങ്ങിയും വ്യക്തിവിരോധം തീർക്കാനും ഒട്ടുമിക്ക പൊലീസുകാരും നിരപരാധികളെ പ്രതിയാക്കി യഥാർത്ഥ കുറ്റക്കാരെ സംരക്ഷിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ നടന്നത്. കുടുംബ വഴക്കിന്റെ പേരിൽ കൊടുത്ത കേസ് പൊലീസ് മുൻവൈരാഗ്യത്തിന്റെ പേരിൽ പീഡനക്കേസാക്കി. ഒടുവിൽ കെട്ടിച്ചമച്ച കേസാണിതെന്ന് സംഭവം വളച്ചൊടിച്ച് കേസാക്കിയ എഎസ്ഐ തന്നെ തുറന്ന് പറയുന്ന ഒളിക്യാമറാ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ പൊലീസിന്റെ ക്രൂരതകൾ പുറത്ത് വരികയായിരുന്നു. പട്ടത്താനം സ്വദേശിനി വിജയലക്ഷ്മി എന്ന യുവതി 2017 നവംബർ 12 ന് കിളികൊല്ലൂർ പൊലിസ് സ്റ്റേഷനിൽ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് ഒരു വ്യാജ പരാതി നൽകി. ഇതിനെ തുടർന്ന് പൊലീസ് മൊഴിയെടുത്തു. പീഡനം നടന്നു എന്ന് പറയുന്ന സ്ഥലത്ത് പൊലീസ് എത്തി അന്വേഷി
കൊല്ലം: നിരപരാധിയെ പ്രതിയാക്കാനും പ്രതിയെ നിരപരാധിയാക്കാനും പൊലീസിന് കഴിയും. എഴുതി ചേർക്കുന്ന വകുപ്പുകൾ പ്രകാരം ചെയ്യാത്ത കുറ്റങ്ങൾക്ക് അഴിയെണ്ണുന്ന ആയിരക്കണക്കിന് നിരപരാധികൾ സംസ്ഥാനത്തെ ജയിലുകളിലുണ്ട്. കൈമടക്ക് വാങ്ങിയും വ്യക്തിവിരോധം തീർക്കാനും ഒട്ടുമിക്ക പൊലീസുകാരും നിരപരാധികളെ പ്രതിയാക്കി യഥാർത്ഥ കുറ്റക്കാരെ സംരക്ഷിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ നടന്നത്. കുടുംബ വഴക്കിന്റെ പേരിൽ കൊടുത്ത കേസ് പൊലീസ് മുൻവൈരാഗ്യത്തിന്റെ പേരിൽ പീഡനക്കേസാക്കി. ഒടുവിൽ കെട്ടിച്ചമച്ച കേസാണിതെന്ന് സംഭവം വളച്ചൊടിച്ച് കേസാക്കിയ എഎസ്ഐ തന്നെ തുറന്ന് പറയുന്ന ഒളിക്യാമറാ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ പൊലീസിന്റെ ക്രൂരതകൾ പുറത്ത് വരികയായിരുന്നു.
പട്ടത്താനം സ്വദേശിനി വിജയലക്ഷ്മി എന്ന യുവതി 2017 നവംബർ 12 ന് കിളികൊല്ലൂർ പൊലിസ് സ്റ്റേഷനിൽ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് ഒരു വ്യാജ പരാതി നൽകി. ഇതിനെ തുടർന്ന് പൊലീസ് മൊഴിയെടുത്തു. പീഡനം നടന്നു എന്ന് പറയുന്ന സ്ഥലത്ത് പൊലീസ് എത്തി അന്വേഷിച്ചപ്പോൾ അങ്ങനെയൊരും സംഭവം ഉണ്ടായിട്ടില്ല എന്ന് ബോധ്യപ്പെട്ടു. എങ്കിലും പരാതിയിലെ പ്രതിയായ സിപിഐ കൊല്ലം സിറ്റി കമ്മിറ്റി അംഗവും എ.ഐ.വൈ.എഫ് സിറ്റി സെക്രട്ടറിയുമായ വിനേഷിനെതിരെ കേസെടുത്തു. വിനേഷിന്റെ കുടുംബ വിഷയവുമായി ബദ്ധപ്പെട്ട തർക്കത്തെ ജാമ്യം ലഭിക്കാത്ത കേസായി രജിസ്റ്റർ ചെയ്യുവാൻ എ എസ് ഐ ശിവപ്രസാദ് വനിത സിവിൽ പൊലീസ് ഉദ്യോഗസ്ഥക്ക് നിർദ്ദേശം നൽകുകയും ഇതിൻ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
ശിവ പ്രകാശിന് വിനേഷിനോട് മുൻ വൈരാഗ്യം ഉണ്ടായിരുന്നതാണ് ഇങ്ങനെയൊരു കേസ് കെട്ടിച്ചമക്കാൻ കാരണം. ഇത് ശിവ പ്രകാശ് തന്നെ ഒളിക്യാമറാ ദൃശ്യങ്ങളിൽ പറയുന്നുണ്ട്. ഇരവിപുരം പൊലിസ് സ്റ്റേഷനിൽ എഎസ്ഐ ശിവ പ്രകാശ് പ്രതിയായി CR 2211/17 നമ്പറിൽ രജിസ്റ്റർ ചെയ്ത ഗാർഹിക പീഡനക്കേസിൽ സിപിഐ ക്കാരനായ വാദിഭാഗത്തിന് അഭിഭാഷകനെ പരിചയപ്പെടുത്തി നൽകിയത് വിനേഷ് ആയതിനാലാണ് വൈരാഗ്യത്തിനു കാരണമെന്ന് ഇയാൾ വെളിപ്പെടുത്തി. അന്ന് ഇയാൾക്കെതിരെ റിപ്പോർട്ട് നൽകിയ ജയൻ എന്ന സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനോടും വൈരാഗ്യമുണ്ടെന്നും പൊലീസ് അസോസിയേഷൻ വഴി പ്രതികാരം ചെയ്യുമെന്നും ദൃശ്യങ്ങളിൽ പറയുന്നുണ്ട്. ഇത്തരമൊരു പരാതിയിൽ പരാതിക്കാരിയുടെ സമ്മതത്തോടെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് എഫ്.ഐ.ആർ ഇട്ടത് താനാണെന്നും ശിവ പ്രകാശ് വെളിപ്പെടുത്തുകയും ചെയ്തു. വിനേഷിനോടുള്ള മുൻവൈരാഗ്യം മൂലം അവസരം ലഭിച്ചപ്പോൾ മനഃപൂർവ്വം കേസിൽപ്പെടുത്തി ജയിലിലടക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും ശിവ പ്രകാശ് പറയുന്നു.
കഴിഞ്ഞ നാലര വർഷമായി കിളികൊല്ലൂർ സ്റ്റേഷൻ ഭരിക്കുന്നത് താൻ ആണെന്നും ഇത്തരത്തിൽ നിരവധി പേരെ താൻ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചതായും അഡ്രസ്സ് പോലുമില്ലാത്ത രണ്ടുപേർക്ക് പാസ്‌പോർട്ട് വെരിഫിക്കേഷൻ നൽകിയിട്ടുപോലും തന്നെ ആർക്കും ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ലെന്നും ദൃശ്യങ്ങളിൽ ഇയാൾ പറയുന്നുണ്ട്. കൂടാതെ മറ്റൊരു കേസിൽ ഐ.പി.സി 354 വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് കാട്ടി കൊല്ലം ജ്യുഡിഷണൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് നൽകിയ എഫ്.ഐ.ആറിൽ എസ്.ഐയ്ക്ക് പകരം ഒപ്പിട്ടത് താനാണെന്നും ഒളിക്യാമറയിൽ സമ്മതിക്കുന്നുണ്ട്. ഇതിന്റെ പകർപ്പ് മറുനാടൻ മലയാളിക്ക് ലഭിച്ചിട്ടുണ്ട്. ഇതോടെ സ്റ്റേഷനിൽ എസ്.ഐ അറിയാതെ പൊലീസുകാർ തോന്നുന്ന രീതിയിൽ എഫ്.ഐ.ആർ ഇട്ട് എസ്.ഐയുടെ ഒപ്പ് സ്വന്തമായി ഇട്ട് കേസുകൾ രജിസ്റ്റർ ചെയ്യുകയാണ് എന്ന് വെളിവാകുകയാണ്.
വിനേഷിനെ കള്ളക്കേസിൽ കുടുക്കിയതിന് കഴിഞ്ഞ ദിവസം എ.ഐ.വൈ.എഫ് പ്രവർത്തകർ സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. ശിവ പ്രസാദിനെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്. എന്നാൽ ഇതുവരെയും നടപടി ഉണ്ടായിട്ടില്ല.