- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടതിയുടെ രൂക്ഷവിമർശനം സൂപ്രീംകോടതിയിലേക്ക് പോകാനുള്ള നീക്കത്തിനെതിരെയുള്ള മുന്നറിയിപ്പെന്ന് സൂചന; സുപ്രീംകോടതിയെ സമീപിക്കാനുള്ള ആലോചന സർക്കാർ തൽകാലം ഉപേക്ഷിച്ചതായി റിപ്പോർട്ട്; കടുത്ത നിയന്ത്രണങ്ങളിൽ അയവ് വരുത്തി ക്രമസമാധാന പരിപാലനത്തിൽ മാത്രമായി ശ്രദ്ധ ചെലുത്തിയേക്കും
തിരുവനന്തപുരം: ശബരിമലയിൽ യുവതീപ്രവേശവുമായി ബന്ധപ്പെട്ട വിധി നടപ്പിലാക്കുന്നതിലെ നിയമവ്യക്തതയ്ക്കായി സുപ്രീം കോടതിയെ സംസ്ഥാന സർക്കാർ സമീപിക്കില്ല. ശബരിമല വിഷയത്തിലെ ഹൈക്കോടതി വിധി കണക്കിലെടുത്താണ് തീരുമാനം. ഹൈക്കോടതി ജഡ്ജിയെ അപമാനിച്ച ഐപിഎസ് ഉദ്യോഗസ്ഥന്റെ നടപടി ഏറെ ചർച്ചയായിട്ടുണ്ട്. ഇത് സുപ്രീംകോടതിയുടെ പരിഗണനയിൽ വന്നാൽ വലിയ തിരിച്ചടിയുണ്ടാകും. ഈ സാഹചര്യത്തിൽ സുപ്രീംകോടതിയിൽ പോയി പുലിവാല് പിടിക്കേണ്ടെന്നാണ് സർക്കാരിന് കിട്ടിയ ഉപദേശം. ഹൈക്കോടതിയുടെ രൂക്ഷവിമർശനം സൂപ്രീംകോടതിയിലേക്ക് പോകാനുള്ള നീക്കത്തിനെതിരെയുള്ള മുന്നറിയിപ്പെന്നാണ് വലിയിരുത്തൽ അതിനാൽ സുപ്രീംകോടതിയെ സമീപിക്കാനുള്ള ആലോചന സർക്കാർ തൽകാലം ഉപേക്ഷിച്ചതായി റിപ്പോർട്ട്. കടുത്ത നിയന്ത്രണങ്ങളിൽ അയവ് വരുത്തി ക്രമസമാധാന പരിപാലനത്തിൽ മാത്രമായി ശ്രദ്ധ ചെലുത്തിയേക്കും. ഇന്നലത്തെ കോടതി വിധിയിൽ പൊലീസിനെ രൂക്ഷമായി വിമർശിക്കുന്നുണ്ട്. എങ്കിലും നിരീക്ഷകരെ ഉൾപ്പെടെ നിയോഗിക്കാൻ ഹൈക്കോടതി തീരുമാനിച്ചത് അനുകൂലമായി വ്യാഖ്യാനിക്കാനാണ് നീക്കം. ശബരി
തിരുവനന്തപുരം: ശബരിമലയിൽ യുവതീപ്രവേശവുമായി ബന്ധപ്പെട്ട വിധി നടപ്പിലാക്കുന്നതിലെ നിയമവ്യക്തതയ്ക്കായി സുപ്രീം കോടതിയെ സംസ്ഥാന സർക്കാർ സമീപിക്കില്ല. ശബരിമല വിഷയത്തിലെ ഹൈക്കോടതി വിധി കണക്കിലെടുത്താണ് തീരുമാനം. ഹൈക്കോടതി ജഡ്ജിയെ അപമാനിച്ച ഐപിഎസ് ഉദ്യോഗസ്ഥന്റെ നടപടി ഏറെ ചർച്ചയായിട്ടുണ്ട്. ഇത് സുപ്രീംകോടതിയുടെ പരിഗണനയിൽ വന്നാൽ വലിയ തിരിച്ചടിയുണ്ടാകും. ഈ സാഹചര്യത്തിൽ സുപ്രീംകോടതിയിൽ പോയി പുലിവാല് പിടിക്കേണ്ടെന്നാണ് സർക്കാരിന് കിട്ടിയ ഉപദേശം. ഹൈക്കോടതിയുടെ രൂക്ഷവിമർശനം സൂപ്രീംകോടതിയിലേക്ക് പോകാനുള്ള നീക്കത്തിനെതിരെയുള്ള മുന്നറിയിപ്പെന്നാണ് വലിയിരുത്തൽ
അതിനാൽ സുപ്രീംകോടതിയെ സമീപിക്കാനുള്ള ആലോചന സർക്കാർ തൽകാലം ഉപേക്ഷിച്ചതായി റിപ്പോർട്ട്. കടുത്ത നിയന്ത്രണങ്ങളിൽ അയവ് വരുത്തി ക്രമസമാധാന പരിപാലനത്തിൽ മാത്രമായി ശ്രദ്ധ ചെലുത്തിയേക്കും. ഇന്നലത്തെ കോടതി വിധിയിൽ പൊലീസിനെ രൂക്ഷമായി വിമർശിക്കുന്നുണ്ട്. എങ്കിലും നിരീക്ഷകരെ ഉൾപ്പെടെ നിയോഗിക്കാൻ ഹൈക്കോടതി തീരുമാനിച്ചത് അനുകൂലമായി വ്യാഖ്യാനിക്കാനാണ് നീക്കം. ശബരിമലയിലെ പൊലീസ് നടപടിയും നിയന്ത്രണങ്ങളും ഇന്നലത്തെ ഉത്തരവിൽ ഹൈക്കോടതി ശരിവച്ചതായാണു പൊലീസ് പറയുന്നത്. അങ്ങനെയെങ്കിൽ ഇനി എന്തിന് സുപ്രീം കോടതിയെ സമീപിക്കണമെന്ന ചോദ്യം പൊലീസിനു മുന്നിലുണ്ട്. ഇത് സർക്കാരിനേയും ഔദ്യോഗികമായി അറിയിക്കും.
നേരത്തേ ഹൈക്കോടതിയിൽ നിന്നു വന്ന പരാമർശങ്ങളും ഉത്തരവുകളും സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനു തടസ്സമുണ്ടാക്കുന്നതായി പൊലീസിനു പരാതിയുണ്ടായിരുന്നു. അതിനാലാണ് വ്യക്തതയ്ക്കായി സുപ്രീംകോടതിയെ സമീപിക്കണമെന്ന ആവശ്യം ഡിജിപി ഉന്നയിച്ചത്. എന്നാൽ കഴിഞ്ഞ ദിവസത്തെ ഉത്തരവോടെ എല്ലാം മാറി. മാർഗനിർദേശങ്ങൾ തേടി സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചാൽ, സർക്കാർ ഹർജി നൽകണമെന്നാണു നിയമവിദഗ്ദ്ധർ നൽകിയ ഉപദേശം. ഇത് വിനയാകുമെന്ന് സർക്കാർ വിലയിരുത്തുന്നുണ്ട്. കോടതിയുടെ പരാമർശങ്ങൾ എതിരായാൽ വലിയ പ്രതിസന്ധിയിലേക്ക് കാര്യങ്ങളെത്തും.
യുവതികളെ തൽകാലം കയറ്റേണ്ടെന്നാണ് സർക്കാർ തീരുമാനം. പുറത്ത് സുരക്ഷ ഒരുക്കുമെന്ന് പറയുമ്പോഴും തന്ത്രപരമായി വിശ്വാസം സംരക്ഷിക്കാനാണ് നീക്കം. ഇതിനെതിരെ സുപ്രീംകോടതി നിലപാട് എടുത്താൽ അതും വിനയാകും. തൃപ്തി ദേശായിയെ പോലുള്ളവർ വീണ്ടുമെത്തിയാൽ സുരക്ഷ ഒരുക്കേണ്ടിയും വരും. ഇതിനൊപ്പം സുപ്രീംകോടതിയിലെ സർക്കാർ ഹർജിയെ റിവ്യൂ ഹർജിക്ക് തുല്യമായി വിലയിരുത്തുകയും ചെയ്യും. ഈ സാഹചര്യത്തിൽ ഹൈക്കോടതി പറയും പോലെ അനുസരിക്കാനാകും സർക്കാർ ശ്രമിക്കുക.
ശബരിമല വിഷയത്തിൽ പൊലീസിന്റെ പല നടപടികളിലും ഹൈക്കോടതിക്ക് അതൃപ്തിയുണ്ട്. നവംബർ 16-ന് സന്നിധാനത്തെ മുറികൾ പൂട്ടി താക്കോൽ കൈമാറാനും അന്നദാന കൗണ്ടറും പ്രസാദം കൗണ്ടറും രാത്രി പത്തുമണിയോടെ അടയ്ക്കാനുമായിരുന്നു സർക്കുലറുകൾ. അവ ആരുടെ നിർദേശപ്രകാരമായിരുന്നെന്നും എന്തിനായിരുന്നെന്നും കോടതി ചോദിച്ചു. ദേവസ്വംബോർഡിന് പൊലീസ് നൽകിയ ഈ ഉത്തരവുകളെക്കുറിച്ച് സംസ്ഥാന പൊലീസ് മേധാവി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പരാമർശമില്ല. അഡ്വക്കേറ്റ് ജനറലിനെ(എ.ജി.) അറിയിച്ചിട്ടുമില്ല. ഇതിന്റെ പകർപ്പ് കോടതിയാണ് എ.ജി.ക്കു കൈമാറിയത്. ഈ സാഹചര്യം പരിതാപകരമാണെന്ന് കോടതി കുറ്റപ്പെടുത്തി.
സുരക്ഷയുടെ ഭാഗമായാണ് സർക്കുലറുകൾ നൽകിയതെന്ന് എ.ജി. വിശദീകരിച്ചു. ഇവ അന്നുതന്നെ പിൻവലിച്ചെന്നും അദ്ദേഹം പറഞ്ഞു. രാത്രി 11-ന് നടയടച്ചശേഷം ഭക്തർക്ക് ഭക്ഷണമൊന്നും ലഭിക്കാത്ത സാഹചര്യമുണ്ടായി. ഇത് അവരെ പരിഭ്രാന്തരാക്കില്ലേയെന്ന് കോടതി വാക്കാൽ ചോദിച്ചു. ശബരിമലയിൽ പ്രവർത്തിച്ചു പരിചയമുള്ളവരെയും വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥരെയും നിയോഗിക്കണമെന്ന് നിർദേശിച്ചിരുന്നു. ഇത് നടപ്പാക്കിയതായി പറയുന്നില്ല. അതൊന്നും കൂടുതലായി പരിശോധിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. ഇതെല്ലാം പൊലീസിന് എതിരാണ്. ഈ സാഹചര്യത്തിൽ ഹൈക്കോടതിയെ പിണക്കുന്ന തരത്തിൽ സുപ്രീംകോടതിയിലേക്ക് പോയാൽ അത് ഹൈക്കോടതിയുടെ അനിഷ്ടത്തിന് കാരണമാകും. ഇത് മനസ്സിലാക്കിയാണ് തൽകാലം സുപ്രീംകോടതിയിലേക്കില്ലെന്ന് തീരുമാനിക്കുന്നത്.