- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കൻ മലയാളി നിർമ്മിച്ച 21,000 സ്ക്വയർ ഫീറ്റിന്റെ ആഡംബര സൗധം വിൽക്കാൻ പുലിമുരുകൻ നിർമ്മാതാവ് ടോമിച്ചൻ മുളകുപാടത്തോട് സർവനാഥൻ വാങ്ങിയത് മൂന്നര കോടി; ഒടുവിൽ കോൺഗ്രസ് നേതാവിന് വ്യാജ പ്രമാണം എഴുതി നൽകി കബളിപ്പിച്ചു: അറസ്റ്റിലായ അഭിഭാഷകന് പിന്നാലെ കോൺഗ്രസ് നേതാവ് എൻ കെ സുധീറിനെയും നോട്ടമിട്ട് പൊലീസ്
കൊച്ചി: മോഹൻലാൽ നായകനായ പുലിമുരുകന്റെ നിർമ്മാതാവ് ടോമിച്ചൻ മുളകുപാടത്തിൽ നിന്നും മൂന്നര കോടി വാങ്ങി കബളിപ്പിച്ച കേസിൽ അറസ്റ്റിലായ ഹൈക്കോടതി അഭിഭാഷകൻ അഡ്വ. സർവ്വനാഥനൊപ്പം തൃശ്ശൂരിലെ പ്രമുഖ കോൺഗ്രസ് നേതാവും സംശയത്തിന്റെ നിഴലിൽ. അങ്കമാലി തുറവൂർ മൂപ്പൻകവല പാർവതി വില്ലയിൽ അഡ്വ. സർവനാഥിനെ (46) യാണ് ആലുവ ഡിവൈ.എസ്‌പി. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ടോമിച്ചൻ മുളകുപാടത്തിന്റെ കേസിൽ അറസ്റ്റിലായത്. നിർമ്മാതാവും പ്രവാസി വ്യവസായിയുമായ ടോമിച്ചൻ മുളകുപാടത്തെ വഞ്ചിച്ച് മൂന്നര കോടിയോളം രൂപ തട്ടിയെടുത്തതായാണ് കേസ്. ചെങ്ങമനാട്ട് നിർമ്മിച്ച ആഡംബര സൗധം വിലയ്ക്ക് വാങ്ങാനായി ടോമിച്ചനിൽ നിന്നും മൂന്നര കോടി വാങ്ങിയ ശേഷം വസ്തു വ്യാജരേഖ ചമച്ച് മറ്റൊരാൾക്ക് മറിച്ചുവിറ്റുവെന്നാണ് കേസ്. സംഭവത്തിൽ ആലത്തൂർ ലോക്‌സഭാ സീറ്റിൽ മത്സരിച്ച് പരാജയപ്പെട്ട തൃശ്ശൂർ സ്വദേശിയായ കോൺഗ്രസ് നേതാവ് എൻ കെ സുധീറും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ചെങ്ങമനാട് മധുരപ്പുറത്തുള്ള, രാജസ്ഥാൻ മാർബിൾ ഉപയോഗിച്ച് പരമ്പരാഗത രാജസ്ഥാൻ ത
കൊച്ചി: മോഹൻലാൽ നായകനായ പുലിമുരുകന്റെ നിർമ്മാതാവ് ടോമിച്ചൻ മുളകുപാടത്തിൽ നിന്നും മൂന്നര കോടി വാങ്ങി കബളിപ്പിച്ച കേസിൽ അറസ്റ്റിലായ ഹൈക്കോടതി അഭിഭാഷകൻ അഡ്വ. സർവ്വനാഥനൊപ്പം തൃശ്ശൂരിലെ പ്രമുഖ കോൺഗ്രസ് നേതാവും സംശയത്തിന്റെ നിഴലിൽ. അങ്കമാലി തുറവൂർ മൂപ്പൻകവല പാർവതി വില്ലയിൽ അഡ്വ. സർവനാഥിനെ (46) യാണ് ആലുവ ഡിവൈ.എസ്‌പി. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ടോമിച്ചൻ മുളകുപാടത്തിന്റെ കേസിൽ അറസ്റ്റിലായത്.
നിർമ്മാതാവും പ്രവാസി വ്യവസായിയുമായ ടോമിച്ചൻ മുളകുപാടത്തെ വഞ്ചിച്ച് മൂന്നര കോടിയോളം രൂപ തട്ടിയെടുത്തതായാണ് കേസ്. ചെങ്ങമനാട്ട് നിർമ്മിച്ച ആഡംബര സൗധം വിലയ്ക്ക് വാങ്ങാനായി ടോമിച്ചനിൽ നിന്നും മൂന്നര കോടി വാങ്ങിയ ശേഷം വസ്തു വ്യാജരേഖ ചമച്ച് മറ്റൊരാൾക്ക് മറിച്ചുവിറ്റുവെന്നാണ് കേസ്. സംഭവത്തിൽ ആലത്തൂർ ലോക്‌സഭാ സീറ്റിൽ മത്സരിച്ച് പരാജയപ്പെട്ട തൃശ്ശൂർ സ്വദേശിയായ കോൺഗ്രസ് നേതാവ് എൻ കെ സുധീറും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
ചെങ്ങമനാട് മധുരപ്പുറത്തുള്ള, രാജസ്ഥാൻ മാർബിൾ ഉപയോഗിച്ച് പരമ്പരാഗത രാജസ്ഥാൻ തൊഴിലാളികൾ നിർമ്മിച്ച 21,000 ചതുരശ്ര അടി വിസ്തീർണമുള്ള വീട് നൽകാമെന്നു പറഞ്ഞ് പണം തട്ടിച്ചെടുത്തതായാണ് പരാതി. സർവനാഥന്റെ സഹോദരന്റെ പേരിലാണ് ഈ വീട്. ഈ വസ്തു നൽകാമെന്ന് പറഞ്ഞാണ് ടോമിച്ചനിൽ നിന്നും മൂന്നര കോടി കൈപ്പറ്റിയത്. എന്നാൽ, വസ്തു തനിക്ക് ലഭിക്കാതെ വന്നതോടെയാണ് ടോമിച്ചൻ പരാതിയുമായി രംഗത്തുവന്നത്. 2014 മെയ് അഞ്ചിന് ടോമിച്ചൻ മുളകുപാടം ചെങ്ങമനാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. എന്നാൽ അന്വേഷണം കാര്യക്ഷമമല്ലെന്നു പറഞ്ഞ് പിന്നീട് ടോമിച്ചൻ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി കേസ് അന്വേഷിക്കാൻ ആലുവ ഡിവൈ.എസ്‌പി.യെ ചുമതലപ്പെടുത്തുകയായിരുന്നു.
തുടർന്ന് ഡിവൈ.എസ്‌പി. വൈ.ആർ. റെസ്റ്റം നടത്തിയ അന്വേഷണത്തിലാണ് വഞ്ചനാ കേസിൽ കോൺഗ്രസ് നേതാവും ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായത്. കോൺഗ്രസ് നേതാവ് എൻ കെ സുധീരന് വസ്തു മറിച്ചു വിറ്റെന്ന് രേഖയുണ്ടാക്കിയതാണ് നേതാവിനെയും സംശയ നിഴലിൽ ആക്കുന്നത്. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ വേണ്ടി പൊലീസ് നേതാവിൽ നിന്നും മൊഴിയെടുക്കും. വസ്തു വാങ്ങിയത് സുധീറായിരുന്നു അതുകൊണ്ട് തന്നെ സാമ്പത്തിക സ്‌ത്രോത് അടക്കം സുധീരന് വെളിപ്പെടുത്തേണ്ടി വരും.
സംഭവത്തെ പറ്റി ആലുവ പൊലീസ് പറയുന്നത് ഇങ്ങനെയാണ്: സർവനാഥിന്റെ സഹോദരൻ അമേരിക്കയിൽ ജോലിചെയ്യുന്ന ശ്രീവഴവേലിലും ഭാര്യ ഗുജറാത്ത് സ്വദേശി വർഷ ബെൻ പട്ടേലും ചേർന്നാണ് മധുരപ്പുറത്തുകൊട്ടര സൃദൃശ്യമായ വീട് നിർമ്മിച്ചത്. ഉത്തരേന്ത്യയിലെ പ്രത്യേക വിഭാഗത്തിന്റെ ആരാധനാലയം നിർമ്മിക്കാനെന്ന പേരിൽ വൻ തോതിൽ പണം പിരിച്ചെടുക്കുകയും ചെയ്തിരുന്നു. അവിടെ പ്രാർത്ഥനയും തുടങ്ങി.
പിന്നീട് ജ്യേഷ്ഠനും ഭാര്യയും ചേർന്ന് അഡ്വ. സർവനാഥിന് സ്ഥലത്തിന്റേയും കെട്ടിടത്തിന്റേയും പവർ ഓഫ് അറ്റോർണി നൽകി. ഈ രേഖ ഉപയോഗിച്ച് സ്ഥലം ടോമിച്ചൻ മുളകുപാടത്തിന് വിൽക്കുന്നതിനായി കരാർ എഴുതുകയായിരുന്നു. നാല് മാസത്തെ കരാറിൽ പല ഘട്ടങ്ങളായി മൂന്ന് കോടി രൂപയോളം വാങ്ങി. കാലാവധി കഴിഞ്ഞും ലക്ഷങ്ങൾ കൈപ്പറ്റി. കൊട്ടാര സദൃശമായ വീടിനോട് ചേർന്നുള്ള നെൽവയൽ ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ലെന്നും അതും സ്ഥലത്തോടൊപ്പം മണ്ണടിച്ച് നികത്തിത്തരാമെന്നും വാഗ്ദാനം നൽകിയിരുന്നു. ഇതിനുള്ള തുകയുമാണ് നിർമ്മാതാവിൽ നിന്ന് തട്ടിയത്. വീട് തന്റെ പേരിൽ ആകുമെന്ന് കരുതി പണം ടോമിച്ചൻ നൽകുകയും ചെയ്തു.
എന്നാൽ, കുറച്ച് നാളുകൾക്ക് ശേഷം യഥാർത്ഥ ആധാരം ഉപയോഗിച്ച് ഈ സ്ഥലം കുറഞ്ഞ വിലയ്ക്ക് സുധീറിന്റെ പേരിൽ വിറ്റതായി രേഖയുണ്ടാക്കി. പന്ത്രണ്ട് ലക്ഷം രജിസ്‌ട്രേഷൻ തുകയായി കാണിച്ചാണ് ആധാരം ചെയ്തു കൊടുത്തത്. ഇതിനിടെ അഡ്വ. സർവനാഥനും ജ്യേഷ്ഠനും ഭാര്യയും സഹായി സഞ്ജീവനും ചേർന്ന് തൃശ്ശൂരുള്ള മറ്റൊരു വ്യക്തിക്ക് ആറ് കോടി രൂപയ്ക്ക് സ്ഥലം വില്പന നടത്തുകയായിരുന്നു.
ഇതിന് ശേഷം ജ്യേഷ്ഠനും കുടുംബവും അമേരിക്കയിലേയ്ക്ക് താമസം മാറുകയും ചെയ്തു. തൃശ്ശൂരുള്ള വ്യക്തിയും ഈ സ്ഥലത്തിന്റെ ഉടമകളായി മാറിയെന്ന് അറിഞ്ഞതോടെ ടോമിച്ചൻ മുളകുപാടം കേസ് നൽകയത്. അന്വേഷണ സംഘത്തിൽ ചെങ്ങമനാട് എസ്.ഐ. ഗോപകുമാർ, അനിൽകുമാർ, നിജു എന്നിവർ ഉണ്ടായിരുന്നു. കേസിൽ സർവനാഥനു പുറമെ അമേരിക്കയിലുള്ള സർവനാഥന്റെ സഹോദരൻ, ഭാര്യ, മറ്റൊരു കൂട്ടാളി എന്നിവരും പ്രതികളാണ്. ഇവർ ഇപ്പോഴും അമേരിക്കയിലായതിനാൽ അറസ്റ്റ് ചെയ്യാനായിട്ടില്ല.