- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- STOCK MARKET
ഓഹരി വിപണിയിൽ കാളകളുടെ 'മുന്നേറ്റ ജെല്ലിക്കെട്ട്'; വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ 501 പോയിന്റ് ഇടിഞ്ഞ സെൻസെക്സ് മണിക്കൂറുകൾക്കുള്ളിൽ കുതിച്ചത് 629 പോയിന്റ് ; 35779ൽ സെൻസെക്സ് ക്ലോസ് ചെയ്പ്പോൾ 188 പോയിന്റുയർന്ന് 10737ൽ വ്യാപാരം അവസാനിപ്പിച്ച് നിഫ്റ്റി; മികച്ച നേട്ടം സ്വന്തമാക്കിയത് വാഹനം, ലോഹം, ബാങ്കിങ് മേഖലകൾ; പുതിയ ആർബിഐ ഗവർണറും നിക്ഷേപകർക്ക് പ്രതീക്ഷയായി
മുംബൈ: അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ കോൺഗ്രസ് നേടിയ ഭൂരിപക്ഷം ബിജെപിയെ മാത്രമല്ല ഓഹരി വിപണിയേയും ഒന്ന് പിടിച്ച് കുലുക്കിയിരുന്നു. വ്യാപാരത്തിന്റെ അവസാന മണിക്കൂറുകളിൽ കാളകളുടെ ജെല്ലിക്കെട്ട് മുന്നേറ്റമായിരുന്നു എന്ന് തന്നെ പറയണം. സെൻസെക്സ് 629.06 പോയന്റ് നേട്ടത്തിൽ 35779.07ലും നിഫ്റ്റി 188.40 പോയന്റ് ഉയർന്ന് 10737.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മിക്കവാറും സെക്ടറുകൾ നേട്ടത്തിലായിരുന്നു. കഴിഞ്ഞ ദിവസം വോട്ടെണ്ണെൽ സമയത്ത് 501 പോയിന്റ് ഇടിഞ്ഞ് സെൻസെക്സ് 34,478.12 ൽ എത്തിയപ്പോൾ ദേശീയ സൂചികയായ നിഫ്റ്റി 137.70 പോയന്റ് നഷ്ടത്തിൽ 10,345.40ലും എത്തിയിരുന്നു. ആർബിഐ ഗവർണർ ഊർജിത്ത് പട്ടേലിന്റെ രാജിക്ക് പിന്നാലെ രൂപയുടെ മൂല്യം ഇടിഞ്ഞതും ആശങ്കയിലാക്കുന്നുവെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെട്ടത്. എന്നാൽ ഈ ആശങ്കകൾ അധിക നേരം നീണ്ടു നിന്നില്ല എന്നതാണ് ആശ്വാസകരമായ സംഗതി. വാഹനം, ലോഹം, ബാങ്ക്, അടിസ്ഥാന സൗകര്യവികസനം, ഉപഭോഗം തുടങ്ങിയ മേഖലകളിലെ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കി
മുംബൈ: അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ കോൺഗ്രസ് നേടിയ ഭൂരിപക്ഷം ബിജെപിയെ മാത്രമല്ല ഓഹരി വിപണിയേയും ഒന്ന് പിടിച്ച് കുലുക്കിയിരുന്നു. വ്യാപാരത്തിന്റെ അവസാന മണിക്കൂറുകളിൽ കാളകളുടെ ജെല്ലിക്കെട്ട് മുന്നേറ്റമായിരുന്നു എന്ന് തന്നെ പറയണം. സെൻസെക്സ് 629.06 പോയന്റ് നേട്ടത്തിൽ 35779.07ലും നിഫ്റ്റി 188.40 പോയന്റ് ഉയർന്ന് 10737.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മിക്കവാറും സെക്ടറുകൾ നേട്ടത്തിലായിരുന്നു.
കഴിഞ്ഞ ദിവസം വോട്ടെണ്ണെൽ സമയത്ത് 501 പോയിന്റ് ഇടിഞ്ഞ് സെൻസെക്സ് 34,478.12 ൽ എത്തിയപ്പോൾ ദേശീയ സൂചികയായ നിഫ്റ്റി 137.70 പോയന്റ് നഷ്ടത്തിൽ 10,345.40ലും എത്തിയിരുന്നു. ആർബിഐ ഗവർണർ ഊർജിത്ത് പട്ടേലിന്റെ രാജിക്ക് പിന്നാലെ രൂപയുടെ മൂല്യം ഇടിഞ്ഞതും ആശങ്കയിലാക്കുന്നുവെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെട്ടത്. എന്നാൽ ഈ ആശങ്കകൾ അധിക നേരം നീണ്ടു നിന്നില്ല എന്നതാണ് ആശ്വാസകരമായ സംഗതി.
വാഹനം, ലോഹം, ബാങ്ക്, അടിസ്ഥാന സൗകര്യവികസനം, ഉപഭോഗം തുടങ്ങിയ മേഖലകളിലെ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ബിഎസ്ഇയിലെ 1882 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 645 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഹീറോ മോട്ടോർകോർപ്, ഭാരതി എയർടെൽ, ഇന്ത്യ ബുൾസ് ഹൗസിങ് തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഡോ.റെഡ്ഡീസ് ലാബ്, ഭാരതി ഇൻഫ്രടെൽ എന്നീ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. റിസർവ് ബാങ്കിൽ പുതിയ ഗവർണറെ നിയമിച്ചതാണ് നിക്ഷേപകരിൽ പ്രതീക്ഷയുയർത്തിയത്.
പ്രതീക്ഷയേകി പുതിയ ആർബിഐ ഗവർണർ
ധനകാര്യ കമ്മീഷൻ അംഗമായ ശക്തികാന്തദാസ് പുതിയ ആർബിഐ ഗവർണറായത് നിക്ഷേപകർക്കും പ്രതീക്ഷ നൽകിയിരിക്കുകയാണ്. തിങ്കളാഴ്‌ച്ചയാണ് ഊർജിത് പട്ടേൽ രാജിവച്ചത്. നോട്ട് അസാധുവാക്കൽ സമയത്ത് ശക്തികാന്തദാസ് ഇക്കണോമിക് അഫയേഴ്‌സ് സെക്രട്ടറിയായിരുന്നു. നോട്ടുനിരോധനത്തെ പിന്തുണച്ച ദാസിന്റെ നിയമനം ആർബിഐയിൽ കേന്ദ്രത്തിന് പിടിമുറുക്കാനെന്നാണ് വിലയിരുത്തൽ.
നേരത്തെ തമിഴ്‌നാട് കേഡർ ഐഎഎസ് ഉദ്യോഗസ്ഥൻ ആയിരുന്ന ഇദ്ദേഹം കേന്ദ്രസർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലും, തമിഴ്‌നാട് സർക്കാരിലും വിവിധ ഉന്നത പദവികളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യൻ ബാങ്ക്, ഒഎൻജിസി, എൽഐസി എന്നിവയുടെ ഡയറക്ടറായും ശക്തികാന്ത ദാസ് പ്രവർത്തിച്ചിട്ടുണ്ട്.