- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രസിഡന്റ് ആവണമെന്ന മോഹംകൊണ്ട് എല്ലാം സഹിച്ച ഹിലരി ഒടുവിൽ ക്ലിന്റണെതിരെ പൊട്ടിത്തെറിച്ചു; പ്രചാരണത്തിന്റെ അവസാനനാളുകളിൽ നടന്ന വാഗ്വാദത്തിൽ തർക്കം മൂത്തപ്പോൾ ക്ലിന്റൺ മൊബൈൽ ഫോൺ ഭിത്തിയിലെറിഞ്ഞ് പൊട്ടിച്ചു; അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ ദമ്പതിമാർ അടികൂടുന്നു
അമേരിക്കൻ പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ വനിത, പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ ദമ്പതിമാർ....ഹിലരി ക്ലിന്റണെ കാത്തിരുന്നത് വലിയ വലിയ ചരിത്രങ്ങളായിരുന്നു. എന്നാൽ ഡൊണാൾഡ് ട്രംപെന്ന ഒറ്റയാന്റെ കുതിപ്പിൽ അതൊക്കെ കടപുഴകി വീണു. തിരഞ്ഞെടുപ്പിലേക്ക് അടുക്കുംതോറുംതന്നെ ഹിലരിക്ക് അത് ബോധ്യപ്പെട്ടിരുന്നു. പ്രചാരണത്തിന്റെ അവസാന നാളുകളിൽ ഹിലരി തന്റെ ദേഷ്യം മുഴുവൻ തീർത്തത് ഭർത്താവും മുൻ പ്രസിഡന്റുമായ ബിൽ ക്ലിന്റണോടാണെന്ന് മാത്രം. എഫ്.ബി.ഐ. ഡയറക്ടർ ജയിംസ് കോമിയിൽ കുറ്റം മുഴുവൻ ചാരുന്നതിനെക്കുറിച്ചുള്ള തർക്കം ഒന്നാന്തരം കുടുംബകലഹമായി മാറിയെന്ന് ക്ലിന്റൺ കുടുംബത്തെ അടുത്തറിയുന്ന കേന്ദ്രങ്ങൾ വെളിപ്പെടുത്തുന്നു. ഫോണിലൂടെയായിരുന്നു അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ കുടുംബത്തിലെ വഴക്ക്. ലിറ്റിൽ റോക്കിൽ എഡ് ക്ലെയിൻ ആ സമയം ക്ലിന്റണൊപ്പമുണ്ടായിരുന്നു. ഇ-മെയിൽ വിവാദത്തിൽ തന്നെ കുടുക്കിയ കോമിയാണ് തിരഞ്ഞെടുപ്പിൽ തന്റെ സാധ്യതകൾ ഇല്ലാതാക്കിയതെന്ന് ഹിലരി വാദിച്ചു. എന്നാൽ, എഫ്.ബി.ഐ ഡയറക്ടറെ കുറ്റപ്പെടുത്തുന്നതിനോട് ബില്
അമേരിക്കൻ പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ വനിത, പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ ദമ്പതിമാർ....ഹിലരി ക്ലിന്റണെ കാത്തിരുന്നത് വലിയ വലിയ ചരിത്രങ്ങളായിരുന്നു. എന്നാൽ ഡൊണാൾഡ് ട്രംപെന്ന ഒറ്റയാന്റെ കുതിപ്പിൽ അതൊക്കെ കടപുഴകി വീണു. തിരഞ്ഞെടുപ്പിലേക്ക് അടുക്കുംതോറുംതന്നെ ഹിലരിക്ക് അത് ബോധ്യപ്പെട്ടിരുന്നു. പ്രചാരണത്തിന്റെ അവസാന നാളുകളിൽ ഹിലരി തന്റെ ദേഷ്യം മുഴുവൻ തീർത്തത് ഭർത്താവും മുൻ പ്രസിഡന്റുമായ ബിൽ ക്ലിന്റണോടാണെന്ന് മാത്രം. എഫ്.ബി.ഐ. ഡയറക്ടർ ജയിംസ് കോമിയിൽ കുറ്റം മുഴുവൻ ചാരുന്നതിനെക്കുറിച്ചുള്ള തർക്കം ഒന്നാന്തരം കുടുംബകലഹമായി മാറിയെന്ന് ക്ലിന്റൺ കുടുംബത്തെ അടുത്തറിയുന്ന കേന്ദ്രങ്ങൾ വെളിപ്പെടുത്തുന്നു.
ഫോണിലൂടെയായിരുന്നു അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ കുടുംബത്തിലെ വഴക്ക്. ലിറ്റിൽ റോക്കിൽ എഡ് ക്ലെയിൻ ആ സമയം ക്ലിന്റണൊപ്പമുണ്ടായിരുന്നു. ഇ-മെയിൽ വിവാദത്തിൽ തന്നെ കുടുക്കിയ കോമിയാണ് തിരഞ്ഞെടുപ്പിൽ തന്റെ സാധ്യതകൾ ഇല്ലാതാക്കിയതെന്ന് ഹിലരി വാദിച്ചു. എന്നാൽ, എഫ്.ബി.ഐ ഡയറക്ടറെ കുറ്റപ്പെടുത്തുന്നതിനോട് ബില്ലിന് താത്പര്യമുണ്ടായിരുന്നില്ല. പ്രചാരണച്ചുമതല നയിച്ച റോബി മൂക്കിനാണ് ഇതിന്റെ ഉത്തരവാദിത്തമെന്ന് ബിൽ വാദിച്ചു. ഈ തർക്കത്തിനൊടുവിലാണ് ബിൽ തന്റെ ഫോൺ അപ്പാർട്ട്‌മെന്റിൽനിന്ന് താഴേയ്ക്ക് വലിച്ചെറിഞ്ഞത്.
ബിൽ ക്ലിന്റൺ ദേഷ്യം കൊണ്ട് ചുവന്നിരുന്നുവെന്നും അദ്ദേഹത്തിന് ഹൃദയസ്തംഭനം വരുമോ എന്ന് ഭയന്നിരുന്നുവെന്നും ഈ വിവരം പുറത്തുവിട്ട കേന്ദ്രങ്ങൾ പറയുന്നു. ലിറ്റിൽ റോക്കിലെ ക്ലിന്റൺ പ്രസിഡൻഷ്യൽ ലൈബ്രറിയോട് ചേർന്ന വലിയ അപ്പാർട്ട്‌മെന്റിലായിരുന്നു ക്ലിന്റൺ ഉണ്ടായിരുന്നത്. ഹിലരിയുടെ പ്രചാരണത്തിലുടനീളം താൻ അവഗണിക്കപ്പെട്ടു എന്നൊരു ചിന്ത ബില്ലിനുണ്ടായിരുന്നു. അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ പ്രചാരണത്തിലെ മുഖ്യ വിഷയമാക്കണമെന്ന് ബിൽ ഉപദേശിച്ചിരുന്നെങ്കിലും ഹിലരിയുടെ ഉപദേഷ്ടാക്കൾ അത് ചെവിക്കൊണ്ടിരുന്നില്ല.
ആഗോളവത്കരണത്തിന്റെ ഇരകളായ ജനങ്ങളെ ചർച്ചയിൽ മുഖ്യവിഷയമാക്കണമെന്നും ബിൽ ഉപദേശിച്ചിരുന്നു. ട്രംപിന്റെ വീഴ്ചകൾ കണ്ട് ആഹ്ലാദിക്കാനായിരുന്നു ഹിലരിക്കും സംഘത്തിനും താത്പര്യം. എന്നാൽ അതൊന്നും വോട്ടർമാരെ സ്വാധീനിക്കില്ലെന്ന് ബിൽ മുൻകൂട്ടിക്കണ്ടിരുന്നു. ഒടുവൽ ഇ-മെയിൽ വിവാദം ഉയർന്നുവന്നപ്പോൾ എഫ്.ബി.ഐ. ഡയറക്ടർ കോമിയെ മാത്രം കുറ്റപ്പെടുത്തി രക്ഷപ്പെടാനായിരുന്നു അവരുടെ ശ്രമം. ഇതേച്ചൊല്ലിയാണ് ബില്ലും ഹിലരിയും പ്രചാരണത്തിന്റെ അവസാന നാളുകളിൽ വഴക്കുകൂടിയതെന്നാണ് റിപ്പോർട്ട്.