- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അംഗണവാടിയിൽ സമ്മാനം നൽകാൻ എത്തിയ ഭിക്ഷക്കാരൻ എല്ലാവരെയും ഞെട്ടിച്ചു; ഭിക്ഷയെടുത്ത് നേടിയ തുകകൊണ്ട് പത്തു കമ്മലുകൾ വാങ്ങി പെൺകുട്ടികൾക്ക് നല്കിയ മനുഷ്യ സ്നേഹി; നമ്മൾ പരിചയപ്പെടാൻ മറക്കരുതാത്ത ഒരു യാചകന്റെ കഥ
അഴുക്കുപുരണ്ട വസ്ത്രങ്ങളും ധരിച്ച് വടിയുംകുത്തി വയോധികനായ യാചകൻ അംഗണവാടിയുടെ മുറ്റത്തേയ്ക്ക് എത്തിയാൽ എന്താകും സംഭവിക്കുക? അവിടുത്തെ അദ്ധ്യാപികമാരും ആയമാരും പകച്ചുപോകുമെന്നുറപ്പ്. കുഞ്ഞുങ്ങളെല്ലാം സുരക്ഷിതരല്ലേ എന്ന് തിരക്കിട്ട് അന്വേഷിക്കുകയും ചെയ്യും. എന്നാൽ, ഖിംജിഭായ് പ്രജാപതി അംഗണവാടിയുടെ മുറ്റത്തേയ്ക്ക് വന്നപ്പോൾ
അഴുക്കുപുരണ്ട വസ്ത്രങ്ങളും ധരിച്ച് വടിയുംകുത്തി വയോധികനായ യാചകൻ അംഗണവാടിയുടെ മുറ്റത്തേയ്ക്ക് എത്തിയാൽ എന്താകും സംഭവിക്കുക? അവിടുത്തെ അദ്ധ്യാപികമാരും ആയമാരും പകച്ചുപോകുമെന്നുറപ്പ്. കുഞ്ഞുങ്ങളെല്ലാം സുരക്ഷിതരല്ലേ എന്ന് തിരക്കിട്ട് അന്വേഷിക്കുകയും ചെയ്യും.
എന്നാൽ, ഖിംജിഭായ് പ്രജാപതി അംഗണവാടിയുടെ മുറ്റത്തേയ്ക്ക് വന്നപ്പോൾ അവിടെ അദ്ധ്യാപികമാരും ആയമാരും ഒപ്പം കുട്ടികളുടെ രക്ഷിതാക്കളും കാത്തുനിന്നിരുന്നു. നിർധന കുടുംബങ്ങളിൽനിന്നുള്ള പെൺകുട്ടികളാണ് അവിടെ പഠിക്കുന്നത്. താൻ ഭിക്ഷയെടുത്ത് കിട്ടിയ പൈസയിൽനിന്ന് മിച്ചം പിടിച്ച തുകകൊണ്ട് അവർ പത്തുപേർക്കും ഖിംജിഭായ് നൽകിയത് ഓരോ ജോഡി സ്വർണക്കമ്മലുകൾ!
മൂന്നുവർഷമായി മാഗ്പറ സ്‌കൂളിലെ അംഗണവാടിയിൽ ഖിംജിഭായ് സമ്മാനങ്ങളുമായെത്തുന്നു. ചിലപ്പോൾ ബുക്കുകളായിരിക്കും. അല്ലെങ്കിൽ സ്‌കൂൾ യൂണിഫോമുകൾ. എന്നാൽ, ഇത്രയും വിലപിടിച്ച സമ്മാനം ഖിംജിഭായ് നൽകുമെന്ന് ആരും കരുതിയിരുന്നില്ല. മെഹ്‌സാനയിലെ അമ്പലങ്ങളുടെ മുറ്റത്തുനിന്ന് ഭിക്ഷയെടുത്ത് ശേഖരിച്ച പണം കൊണ്ടാണ് ഖിംജിഭായ് ഇവ വാങ്ങിയത്.
ഓരോ ദിവസവും കഴിഞ്ഞുകൂടാൻ തന്നെ ബുദ്ധിമുട്ടുന്ന കുടുംബങ്ങളിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഈ സമ്മാനം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് തന്റെ മൂന്നുവയസ്സുകാരി ഭൂമിക്ക് സമ്മാനമായി കിട്ടിയ സ്വർണക്കമ്മലുകൾ കൺനിറയെ കണ്ടുകൊണ്ട് ഖുമുദ് ലുഹാരിയ പറഞ്ഞു.
പത്ത് സ്വർണക്കമ്മലുകളാണ് ഇത്തവണത്തെ സമ്മാനമെന്ന് പ്രജാപതി അറിയിച്ചപ്പോൾ, അംഗണവാടി അധികൃതർ ഏറ്റവും പാവപ്പെട്ട പത്ത് കുട്ടികളെ തിരഞ്ഞെടുക്കുകയായിരുന്നു. മെഹ്‌സാനയിലെ സാഹചര്യം ഒട്ടും ശരിയല്ലെന്നും പെൺകുട്ടികൾ പഠിച്ച് സ്വന്തം കാലിൽ നിൽക്കുന്ന കാലത്തുമാത്രമേ തന്റെ നാട് രക്ഷപ്പെടൂ എന്നും പ്രജാപതി പറയുന്നു. അവരെ പ്രോത്സാഹിപ്പിക്കാനാണ് താൻ സമ്മാനങ്ങൾ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.